Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജസ്ഥാന്‍, പിന്നെ ബംഗാള്‍.. എല്ലാം ഞങ്ങള്‍ പിടിക്കും, ബിജെപി ലക്ഷ്യം ഇതാണോ?

ദില്ലി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ ബംഗാളില്‍ പുതിയ പരാമര്‍ശം നടത്തി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ബിജെപിയുടെ ദീര്‍ഘകാല പ്ലാനുകളായിട്ടാണ് വ്യാഖാനിക്കപ്പെടുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ഓരോന്നായി തങ്ങള്‍ അട്ടിമറിക്കുമെന്നാണ് അധികാരിയുടെ വെല്ലുവിളി.

മമത ബാനര്‍ജിയോടായിട്ടാണ് ഇത് പറഞ്ഞതെങ്കിലും മുന്നിലുള്ള സംസ്ഥാനങ്ങള്‍ എല്ലാം പ്രതിപക്ഷം ഭരിക്കുന്നവയാണ്. ബിജെപി ജനവിധിയിലൂടെ അല്ലാതെ സര്‍ക്കാരുകളെ അട്ടിമറിച്ച് അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണെന്ന വാദങ്ങള്‍ക്ക് ഇത് ശക്തി പകര്‍ന്നിരിക്കുകയാണ്. കൂടുതല്‍ വിശദമായ വിവരങ്ങളിലേക്ക്....

1

മമത ബാനര്‍ജി സര്‍ക്കാരിനെ 2024ല്‍ താഴെയിറക്കുമെന്നാണ് സുവേന്ദുവിന്റെ വെല്ലുവിളി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ അതാണ് ചെയ്യാന്‍ പോകുന്നതെന്ന് അദ്ദേഹം പറയുന്നു. അത് മാത്രമല്ല രാജസ്ഥാന്‍, ജാര്‍ഖണ്ഡ് സര്‍ക്കാരുകളെയും അട്ടിമറിക്കുമെന്നും സുവേന്ദു പറഞ്ഞു. കൂച്ച് ബീഹാര്‍ ജില്ലയില്‍ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു സുവേന്ദു ഞെട്ടിച്ച പ്രസ്താവന നടത്തിയത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരുപാട് നേതാക്കളെ ഇതുപോലെ ബിജെപിയിലെത്തിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

2

2026 വരെ നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. 2024ല്‍ തന്നെ നമ്മള്‍ മമതയെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് പുറത്താക്കും. കുറച്ച് സമയം കാത്തിരിക്കൂ. ഈ സര്‍ക്കാരിനെ നമ്മള്‍ തെറിപ്പിക്കും. മഹാരാഷ്ട്രയില്‍ ഇത് വെറും തുടക്കം മാത്രമാണ്. അടുത്തത് ജാര്‍ഖണ്ഡിലാണ് ഈ വിമത നീക്കം നടക്കാന്‍ പോകുന്നത്. അതിന് ശേഷം രാജസ്ഥാനില്‍ നടക്കും. ഇത് മൂന്നും കഴിഞ്ഞാല്‍ ബംഗാളിലും നമ്മള്‍ അട്ടിമറി നടപ്പാക്കും. തൃണമൂല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നും സുവേന്ദു പ്രവര്‍ത്തകരോട് പറഞ്ഞു.

3

ബംഗാളില്‍ ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളത് 2026ലാണ്. അത് വരെ ബിജെപി പ്രവര്‍ത്തകര്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് സുവേന്ദു പറയുന്നത്. അതേസമയം തൃണമൂലില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്ത് ബംഗാളില്‍ വിജയിക്കാനുള്ള ശ്രമം ബിജെപി നടത്തി പരാജയപ്പെട്ടതാണ്. നിരവധി നേതാക്കളാണ് പരാജയപ്പെട്ടത്. തോല്‍വിക്ക് ശേഷം ഇവരെല്ലാം കൂറുമാറിയിരുന്നു. തിരകെ തൃണമൂല്‍ പാളയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ പലരെയും മമത തിരിച്ചെടുക്കാന്‍ തയ്യാറായിരുന്നില്ല.

4

തൃണമൂലിനെ ഈ പരാമര്‍ശം ചൊടിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിലൂടെ പ്രതിപക്ഷത്തെ തന്നെയാണ് ലക്ഷ്യമിടുകയാണ് ബിജെപിയെന്നും തൃണമൂല്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ആഭ്യന്തര ഭരണസംവിധാനങ്ങളെയും നിയമങ്ങളെയും ബിജെപിക്ക് യാതൊരു ബഹുമാനവുമില്ല. എന്ത് വില കൊടുത്തും അധികാരം നേടുക മാത്രമാണ് അവരുടെ ലക്ഷ്യം. പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനത്തും ബിജെപി പ്ലാന്‍ ചെയ്യുന്നത് ഇക്കാര്യങ്ങളാണെന്നും തൃണമൂല്‍ നേതാവ് കുനില്‍ ഘോഷ് പറഞ്ഞു.

5

സുവേന്ദു അധികാരി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. 2024ല്‍ ബിജെപി അധികാരത്തില്‍ നിന്ന് തന്നെ കേന്ദ്രത്തില്‍ പുറത്താക്കപ്പെടുമെന്നും കുനാല്‍ ഘോഷ് പറഞ്ഞു. അതേസമയം ബിജെപിയുടെ ഈ പ്ലാന്‍ നടപ്പാക്കുമെന്ന സൂചന പല നേതാക്കളില്‍ നിന്നായി ലഭിക്കുന്നുണ്ട്. നേരത്തെ ജാര്‍ഖണ്ഡില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രണ്ട് പേര്‍ എത്തുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം രാഷ്ട്രീയ തന്ത്രത്തിലൂടെയാണ് അശോക് ഗെലോട്ട് മറികടന്നത്. ഇതിന് പിന്നില്‍ ബിജെപിയുണ്ടായിരുന്നു.

6

അത് ബംഗാളിലേക്ക് നീങ്ങുമോ എന്നാണ് ഇനി അറിയാനുള്ളത്. പക്ഷേ അതത്ര എളുപ്പമല്ല. 200 സീറ്റില്‍ അധികം നേടി കരുത്താര്‍ജിച്ച് നില്‍ക്കുകയാണ് മമത ബാനര്‍ജി. എംഎല്‍എമാരുടെ കൂറുമാറ്റം തന്നെ ഒരുപാട് വേണ്ടി വരും. ബിജെപിക്കാണെങ്കില്‍ നൂറ് സീറ്റ് പോലും ബംഗാളിലില്ല. ഒരുപക്ഷേ നിത്യ ശത്രുവായി മാറിയ മമതയെ വിരട്ടാന്‍ വേണ്ടി സുവേന്ദു പറഞ്ഞതാവാം. പക്ഷേ ബംഗാള്‍ സര്‍ക്കാര്‍ വീഴേണ്ടത് ബിജെപിയുടെ ആവശ്യം കൂടിയാണ്. മമത ബിജെപിയുടെ കടുത്ത എതിരാളിയായത് കൊണ്ടാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+