ബിഎസ്പി കൈവിട്ടാലും കോണ്‍ഗ്രസ് കുലുങ്ങില്ല: സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം!!
ഭോപ്പാല്‍: ബിഎസ്പി നേതാവ് മായാവതി കൈവിട്ടതോടെ കോണ്‍ഗ്രസ് പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്. മധ്യപ്രദേശില്‍ അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാര്‍ട്ടിയ്ക്കൊപ്പം ചേരാനാണ് നീക്കം. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് തലവന്‍ കമല്‍നാഥ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യത്തെക്കുറിച്ച് അഖിലേഷ് യാദവുമായി സംസാരിച്ചുവെന്നും നാഥ് കൂട്ടിച്ചേര്‍ക്കുന്നു. 2018ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത് ഏറ്റവും വലിയ തിരിച്ചടിയായത് കോണ്‍ഗ്രസിനാണ്.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് കനത്ത തിരിച്ചടിയാണ് മായാവതി നല്‍കിയത്. കോണ്‍ഗ്രസുമായി ഒരിക്കലും സഖ്യത്തിനില്ലെന്നാണ് ബിഎസ്പി അധ്യക്ഷ വ്യക്തമാക്കിയത്. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ജനങ്ങള്‍ മറന്നിട്ടില്ലെന്നും, പാര്‍ട്ടിക്ക് ധിക്കാര മനോഭാവമാണെന്നുമാണ് മായാവതി കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍. മധ്യപ്രദേശിന് പുറമേ രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും ബിഎസ്പിക്ക് മേല്‍ക്കയ്യുണ്ട്. രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിഎസ്പിയുടെ തീരൂമാനം കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. കോണ്‍ഗ്രസിന് പിന്തുണയുണ്ടെന്നും പാര്‍ട്ടി നേതാവ് വാദിക്കുന്നു. കഴിഞ്ഞ 40 വര്‍ഷമായി തിരഞ്ഞെടുപ്പുകളെ നേരിട്ട് വരികയാണെന്നും ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പാര്‍ട്ടി അവകാശപ്പെടുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡുമായി ചേര്‍ന്ന് മത്സരിക്കും.












Click it and Unblock the Notifications