Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജിവെച്ച സിദ്ധുവിന് എഎപിയിലേക്ക് ക്ഷണം; പിന്തുണ പ്രഖ്യാപിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ദില്ലി: പഞ്ചാബ് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുന്‍ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ധു ഞായറാഴ്ചയാണ് രാജി പരസ്യമായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് എഎപി രംഗത്തെത്തി. സിദ്ധു മന്ത്രിപദവി മാത്രമാണ് രാജിവെച്ചത്. കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചിട്ടില്ല. പക്ഷേ, സിദ്ധുവിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയാണെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവ് ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു. യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എഎപിയിലേക്ക് വരാമെന്നും ചീമ വ്യക്തമാക്കി.

Navjot

അതേസമയം, സിദ്ധുവിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവാണ് സിന്‍ഹ. ഇദ്ദേഹം നേരത്തെ ബിജെപി എംപിയായിരുന്നു. മോദി-അമിത് ഷാ സഖ്യത്തിനെതിരായി പരസ്യ വിമര്‍ശനം നടത്തിയ ശേഷമാണ് സിന്‍ഹ ബിജെപി വിട്ടതും കോണ്‍ഗ്രസില്‍ ചേര്‍ന്നതും. സിദ്ധു നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് സിന്‍ഹ പറഞ്ഞു. മന്ത്രിപദവി രാജിവെച്ചതില്‍ സങ്കടമുണ്ട്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി ഉടക്കി നില്‍ക്കവെയാണ് കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു മന്ത്രിപദവി രാജിവെച്ചത്. പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയാണെന്ന് കാണിച്ച് സിദ്ധു രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ജൂണ്‍ 10ന് അയച്ച കത്ത് സിദ്ധു ട്വിറ്ററില്‍ പുറത്തുവിട്ടു. തിങ്കളാഴ്ച അദ്ദേഹം രാജികാര്യം മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെയും അറിയിച്ചു.

പഞ്ചാബ് കോണ്‍ഗ്രസില്‍ കുറച്ചുകാലമായി സിദ്ധുവും അമരീന്ദര്‍ സിങും തമ്മില്‍ അസ്വാരസ്യം രൂക്ഷമായിരുന്നു. പല മന്ത്രിസഭാ യോഗങ്ങള്‍ക്കും സിദ്ധു എത്താതിരുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന്റെ അനന്തരഫലമാണ് സിദ്ധുവിന്റെ രാജി.

മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍ മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് കൈമാറേണ്ടത്. എന്നാല്‍ സിദ്ധു രാജിക്കാര്യം അറിയിച്ചതും കത്ത് കൈമാറിയതും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായിരുന്നു.

തദ്ദേശസ്വയംഭരണം, ടൂറിസം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളാണ് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ കൈകാര്യം ചെയ്തിരുന്നത്. മന്ത്രിസഭാ പുനസംഘടന നടത്തിയപ്പോള്‍ ഈ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധുവില്‍ നിന്ന് ഒഴിവാക്കി. ശേഷം ഊര്‍ജവകുപ്പ് മാത്രമാണ് നല്‍കിയത്. എന്നാല്‍, കഴിഞ്ഞമാസം മുതല്‍ ഇദ്ദേഹം മന്ത്രിപദവയില്‍ സജീവമല്ല. ശേഷം നടന്ന മന്ത്രിസഭാ യോഗങ്ങളിലും സിദ്ധു പങ്കെടുത്തിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+