51 ലക്ഷം, 101 ഗോള്‍ഡ് കോയിന്‍, 2 ലക്ഷ്വറി കാറുകള്‍, സ്ത്രീധനം മതിയാകാതെ ജഡ്ജിയുടെ പീഡനം
2007ല്‍ വിവാഹവേളയില്‍ തന്നെ ഗാര്‍ഗിന്റെ ഭാര്യ ഗീതാഞ്ജലിയുടെ വീട്ടുകാരില്‍ നിന്നും വലിയതോതിലുള്ള സ്ത്രീധനം ഗാര്‍ഗ് കൈപ്പറ്റിയിരുന്നു.
ചണ്ഡീഗഡ്: ഹരിയാനയില്‍ ഏറെ വിവാദമായ ഗീതഞ്ജലി സ്ത്രീധനപീഡനമരണക്കേസില്‍ മുന്‍ ജഡ്ജി രണ്‍വീത് ഗാര്‍ഗിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഏറ്റവും ക്രൂരമായ പീഡനത്തിനാണ് ഗീതാഞ്ജലി ഇരയായതെന്ന് സിബിഐയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീധനപീഡനക്കേില്‍ പ്രതിയായതിനെ തുടര്‍ന്ന് രണ്‍വീത് ഗാര്‍ഗിനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
2007ല്‍ വിവാഹവേളയില്‍ തന്നെ ഗാര്‍ഗിന്റെ ഭാര്യ ഗീതാഞ്ജലിയുടെ വീട്ടുകാരില്‍ നിന്നും വലിയതോതിലുള്ള സ്ത്രീധനം ഗാര്‍ഗ് കൈപ്പറ്റിയിരുന്നു. 51 ലക്ഷം രൂപ, 100 സ്വര്‍ണ നാണയങ്ങള്‍, കൂടാതെ 16 ലക്ഷം രൂപ വിലവരുന്ന സ്‌കോഡ ലൗറ കാറും ഗാര്‍ഗ് കൈപ്പറ്റി. മാത്രമല്ല, 2008ല്‍ വീണ്ടും 21.6 ലക്ഷം രൂപ വിലവരുന്ന സ്‌കോഡ സൂപ്പര്‍ബ് കാറും ഭാര്യവീട്ടുകാരില്‍ നിന്നും ജഡ്ജി സ്വന്തമാക്കിയിരുന്നു.

ഗീതാഞ്ജലിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയായിരുന്നു ഓരോ തവണയും കൂടുതല്‍ പണത്തിനായി ഗാര്‍ഗ് നിര്‍ബന്ധിച്ചിരുന്നത്. ആണ്‍കുട്ടികള്‍ ജനിക്കാതിരുന്നതിനെ തുടര്‍ന്നും ഗീതാഞ്ജലിക്ക് പീഡനത്തിന് ഇരയാകേണ്ടിവന്നു. ലിംഗനിര്‍ണയ ടെസ്റ്റിനായി ഗീതാഞ്ജലിയെ ഗാര്‍ഗ് നിര്‍ബന്ധിച്ചതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
2011ല്‍ തന്റെ ബന്ധുവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം സ്വന്തമാക്കാനും ഗാര്‍ഗ് ഗീതാഞ്ജലിയെ നിര്‍ബന്ധിച്ചു. 16.3 ലക്ഷത്തിന്റെ സ്ഥലം പിന്നീട് ഗാര്‍ഗ് പിന്നീട് തന്റെ പേരിലാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് ഗീതാഞ്ജലി ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യാ കുറിപ്പില്‍ ഗാര്‍ഗിനെതിരെ വ്യക്തമായ പരാമര്‍ശമുണ്ടായിരുന്നു. പല തവണയായി വീട്ടുകാര്‍ തനിക്കുവേണ്ടി ലക്ഷങ്ങള്‍ സ്ത്രീധനം നല്‍കിയത് ഗീതാഞ്ജലിയെ അങ്ങേയറ്റം ദു:ഖിപ്പിച്ചിരുന്നതായി സിബിഐ പറയുന്നു. ഗാര്‍ഗിനെതിരെ വ്യക്തമായ തെളിവുകളോടെയാണ് സിബിഐ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications