ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; 51 നേതാക്കള്‍ പാര്‍ട്ടി വിട്ട് ആസാദിനൊപ്പം
ശ്രീനഗര്‍: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നു. ജമ്മു കശ്മീരിലെ 51 നേതാക്കളാണ് ഇന്ന് കോണ്‍ഗ്രസ് വിട്ടത്. ഇതോടെ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ട ശേഷം കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച നേതാക്കളുടെ എണ്ണം 64 ആയി ഉയര്‍ന്നു. രാജിവെച്ചവരെല്ലാം ഗുലാം നബി ആസാദ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരും.
ഗുലാം നബി ആസാദിനെ പിന്തുണച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചവരില്‍ ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദും ഉള്‍പ്പെടുന്നു. ഇവര്‍ സംയുക്തമായി രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. താരാ ചന്ദിനെ കൂടാതെ നിരവധി മുന്‍ മന്ത്രിമാരും പാര്‍ട്ടി വിട്ടിട്ടുണ്ട്.

മുന്‍ മന്ത്രിമാരായ അബ്ദുള്‍ മജിദ് വാനി, മനോഹര്‍ ലാല്‍ ശര്‍മ്മ, ഘരു റാം, മുന്‍ എം എല്‍ എ ബല്‍വാന്‍ സിംഗ് എന്നിവരുള്‍പ്പെടെ ഉള്ളവരാണ് തങ്ങളുടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ളവ രാജിവെക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഗുലാം നബി ആസാദിനെ പിന്തുണച്ച് സോണിയ ഗാന്ധിക്ക് തങ്ങള്‍ സംയുക്ത രാജിക്കത്ത് നല്‍കിയിട്ടുണ്ട് എന്ന് ബല്‍വാന്‍ സിംഗ് പറഞ്ഞു.

ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിയായ 73 കാരനായ ഗുലാം നബി ആസാദ് കോണ്‍ഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം വെള്ളിയാഴ്ചയാണ് അവസാനിപ്പിച്ചത്. അദ്ദേഹം ഉടന്‍ തന്നെ ജമ്മു കശ്മീരില്‍ നിന്ന് ദേശീയ തലത്തിലുള്ള പാര്‍ട്ടി ആരംഭിക്കും. മുന്‍ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉള്‍പ്പെടെ ഒരു ഡസനിലധികം പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും നൂറുകണക്കിന് തദ്ദേശ സ്ഥാപന അംഗങ്ങളും മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍മാരും ജില്ലാ-ബ്ലോക്ക് തല നേതാക്കളും ഗുലാം നബി ആസാദിനൊപ്പം ചേരാന്‍ ഇതിനകം കോണ്‍ഗ്രസ് വിട്ടിട്ടുണ്ട്.

കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധിയും അനുചരവൃന്ദവും ചേര്‍ന്നാണ് നശിപ്പിച്ചത് എന്നാണ് ഗുലാം നബി ആസാദിന്റെ വിമര്‍ശനം. പാര്‍ട്ടിയെ 'സമഗ്രമായി നശിപ്പിച്ചു' എന്നും അതിന്റെ മുഴുവന്‍ കണ്‍സള്‍ട്ടേറ്റീവ് മെക്കാനിസവും തകര്‍ത്ത് രാഹുല്‍ ഗാന്ധിയാണ് എന്നുമാണ് ഗുലാം നബി ആസാദിന്റെ വിമര്‍ശനം. മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തിയെന്നും പാര്‍ട്ടിയില്‍ കൂടിയാലോചന നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലാത്മയ പാര്‍ട്ടിയെ തകര്‍ത്തു എന്നാണ് രാജി കത്തില്‍ ഗുലാംനബി ആസാദ് ആരോപിക്കുന്നത്. അതേസമയം കശ്മീരില്‍ മഹാറാലി സംഘടിപ്പിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ അഞ്ചിന് നടക്കുന്ന റാലിയില്‍ ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. ശ്രീനഗറിലാണ് ഗുലാം നബി ആസാദിന്റെ മഹാറാലി സംഘടിപ്പിക്കുന്നത്.

അതേസമയം ഗുലാം നബി ആസാദിന്റെ വിമര്‍ശനങ്ങളെ കോണ്‍ഗ്രസിലെ ജി 23 നേതാക്കള്‍ പിന്തുണച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വിമതഗ്രൂപ്പായ ജി 23 യിലെ പ്രധാനിയായിരുന്നു കപില്‍ സിബലും ഗുലാം നബി ആസാദും. കപില്‍ സിബല്‍ ഈ വര്‍ഷമാണ് കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഗുലാം നബി ആസാദും പാര്‍ട്ടി വിട്ടതോടെ മറ്റ് അംഗങ്ങള്‍ മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ എന്നിവര്‍ വിമര്‍ശനം കടുപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications