കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്തിന് പിന്നാലെ ചര്‍ച്ചയായി ജിയാ ഖാന്റെ മരണം, സല്‍മാന്‍ ഖാന്‍ കേസ് ഇല്ലാതാക്കിയെന്ന് അമ്മ!!

Google Oneindia Malayalam News

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡില്‍ വീണ്ടും പഴയ ആത്മഹത്യകള്‍ ചര്‍ച്ചയായിരിക്കുകയാണ്. നടി ജിയാ ഖാന്റെ ആത്മഹത്യയെ കുറിച്ചാണ് ചര്‍ച്ചകള്‍ ശക്തമായിരിക്കുന്നത്. ജിയയുടെ മരണത്തില്‍ നടന്ന അറസ്റ്റുകളില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ സല്‍മാന്‍ ഖാന്‍ ശ്രമിച്ചുവെന്നാണ് ജിയയുടെ അമ്മ റാബിയ അമ്മിന്‍ പറയുന്നു. ബോളിവിഡ് മാറി ചിന്തിക്കേണ്ട സമയമായെന്നും, മറ്റുള്ളവരെ ഉപദ്രവിക്കുന്നതും പരിഹസിക്കുന്നതും അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജിയാന്‍ ഖാന്‍ 2013ലാണ് ആത്മഹത്യ ചെയ്തത്. വെറും 25 വയസ്സായിരുന്നു അവരുടെ പ്രായം.

1

Recommended Video

cmsvideo
സുശാന്തിന്റെ മരണത്തില്‍ എട്ട് താരങ്ങള്‍ക്കെതിരെ കേസ് | Oneindia Malayalam

ബോളിവുഡ് ആമിര്‍ ഖാന്റെയും അമിതാഭ് ബച്ചന്റെയും ഒപ്പം അഭിനയിച്ച് പേരെടുത്ത് വരുന്നതിനിടെയായിരുന്നു ജിയ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കാമുകന്‍ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാന്‍ സൂരജ് പഞ്ചോളിയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് സല്‍മാന്‍ ഖാന്‍ പോലീസുകാരോട് പറഞ്ഞെന്നും, അതിനായി വലിയ സ്വാധീനം ചെലുത്തിയെന്നും അവര്‍ പറഞ്ഞു. നേരത്തെ സൂരജ് പഞ്ചോളിക്കെതിരെ തെളിവുണ്ടെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും പറഞ്ഞിരുന്നു. കേസില്‍ ഇതുവരെ തീര്‍പ്പായിട്ടില്ലാത്തതിനാല്‍ ശിക്ഷയൊന്നും സൂരജിന് ലഭിക്കുകയും ചെയ്തിട്ടില്ല.

സുശാന്തിന്റെ മരണം ഹൃദയഭേദകമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കണം. ബോളിവുഡ് മാറേണ്ട സമയമായെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ വന്ന വീഡിയോയില്‍ പറയുന്നു. മറ്റുള്ളവരെ ദ്രോഹിക്കുന്നത് ബോളിവുഡ് അവസാനിപ്പിക്കണം. ഈ ദ്രോഹം ഒരുതരത്തില്‍ മറ്റുള്ളവരെ കൊല്ലുന്നതിന് സമാനമാണ്. ഇതെല്ലാം 2015ലെ ഒരു സംഭവത്തെയാണ് എനിക്ക് ഓര്‍മപ്പെടുത്തി തരുന്നത്. അന്ന് ഞാനൊരു സിബിഐ ഓഫീസറെ കാണാന്‍ പോയി, അദ്ദേഹം എന്നെ ലണ്ടനില്‍ നിന്ന് വിളിച്ച് വരുത്തുകയായിരുന്നു. ദയവായി ഇന്ത്യയിലെത്താനും, കേസില്‍ നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്തിയെന്നും അന്ന് എന്നോട് അദ്ദേഹം പറഞ്ഞിരുന്നു.

ഞാന്‍ ഇന്ത്യയിലെത്തിയപ്പോള്‍ അയാള്‍ പറഞ്ഞത്, സല്‍മാന്‍ ഖാന്‍ എന്നെ വിളിച്ചിരുന്നുവെന്നാണ്. എല്ലാ ദിവസവും സല്‍മാന്‍ വിളിക്കും. സൂരജിന്റെ മേല്‍ ഒരുപാട് പണം അയാള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് സൂരജിനെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു. ചോദ്യം ചെയ്യരുതെന്നും പറഞ്ഞു. തൊട്ടുപോകരുതെന്ന നിര്‍ദേശമായിരുന്നു ലഭിച്ചത്. എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് മാഡം എന്ന് ഓഫീസര്‍ ചോദിച്ചു. വളരെ നിരാശനും രോഷാകുലനുമായിരുന്നു അദ്ദേഹം. ഞാന്‍ ആ വിഷയം ദില്ലിയിലെ ഉന്നത സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചു. നിങ്ങളുടെ പണവും അധികാരവും ഉപയോഗിച്ച് മരണത്തെയും അന്വേഷണങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്. പൗരന്‍മാരെന്ന നിലയില്‍ നമ്മള്‍ എവിടെയാണെന്ന് നില്‍ക്കുന്നതെന്ന് ആലോചിക്കണം. എല്ലാവരും പ്രതിഷേധിക്കേണ്ട സമയമാണിതെന്നും റാബിയ പറഞ്ഞു.

English summary
after sushant singh rajput's death jiah khan's mother hits out at salman khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X