തിരഞ്ഞെടുപ്പിന് ശേഷം തൃണമലും ആം ആദ്മിയുമായി സഖ്യത്തിന് തയ്യാർ;ഗോവയിൽ നിലപാട് മാറ്റി കോൺഗ്രസ്
പനാജി: മാർച്ച് 10 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ട് പിന്നാലെ തന്നെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ് . 2017 ആവർത്തിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് ക്യാമ്പ് നടത്തുന്നത്. 2017 ൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും പ്രാദേശിക പാർട്ടികളെ ഒപ്പം കൂട്ടി ബിജെപി ഭരണം പിടിക്കുകയായിരുന്നു. അതേസമയം ഇത്തവണ കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ ബിജെപി ഇതര പാർട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്നാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തവണ മുൻ എൻ ഡി എ സഖ്യകക്ഷിയായിരുന്ന ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പ്രതിപക്ഷ സഖ്യം ഉണ്ടാകുമെന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്. ബി ജെ പിയെ നേരിടാൻ തൃണമൂൽ കോൺഗ്രസും എൻ സി പിയും ശിവസേനയും ഉൾപ്പെടുന്ന വിശാല സഖ്യം വേണമെന്ന് നേതാക്കളിൽ ഒരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചിരുന്നു.

പ്രതിപക്ഷ സഖ്യത്തിനായി എൻ സി പി തലവൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചർച്ചകളും ആരംഭിച്ചിരുന്നു. എന്നാൽ സഖ്യ ചർച്ചകളേയെല്ലാം തള്ളുന്ന നിലപാടായിരുന്നു കോൺഗ്രസ് സ്വീകരിച്ചത്. ശിവസേനയും എൻ സി പിയും ഗോവയിൽ ശക്ത സാന്നിധ്യമല്ലെന്നായിരുന്നു ഇരു പാർട്ടികളുമായി കൈകോർക്കത്തിന് കാരണമായി കോൺഗ്രസ് വിശദീകരിച്ചത്.
മനമുരുകി പ്രാർത്ഥിച്ച് കാവ്യ മാധവൻ..കാണിക്കയിട്ട് തൊഴുത് ദിലീപ്..താരങ്ങളുടെ ക്ഷേത്ര ദർശനം വൈറൽ

തൃണമൂൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്നും കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്ത് കോൺഗ്രസിനെ തളർത്താൻ ശ്രമിച്ചുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഫലം വരാൻ വെറും 3 ദിവസം മാത്രം ബാക്കിയിരിക്കെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ്. മാന്ത്രിക സംഖ്യ തൊടാൻ സാധിച്ചില്ലേങ്കിൽ ബി ജെ പി ഇതര പാർട്ടികളുമായി സഖ്യം ആവാം എന്നാണ് ഇപ്പോൾ പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്.

കേവല ഭൂരിപക്ഷമായ 21 സീറ്റ് കോൺഗ്രസിന് ലഭിച്ചില്ലേങ്കിൽ ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടി എന്നിവരുമായി സഖ്യത്തിന് ഞങ്ങൾ തയ്യാറാണ്,സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഇത്തവണ തൃണമൂലും എം ജി പിയും സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നത്. അതേസമയം ഫലം വന്നാൽ ഈ മൂന്ന് പാർട്ടികളും കോൺഗ്രസുമായി സഖ്യമുണ്ടാക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

അതിനിടെ ഭൂരിപക്ഷം കുറഞ്ഞേക്കുമെന്ന സാധ്യത മുന്നിൽ കണ്ടുള്ള നീക്കങ്ങൾ ബി ജെ പിയും തുടങ്ങിയിട്ടുണ്ട്. പ്രാദേശിക കക്ഷിയായ എം ജി പിയുമായി സഖ്യത്തിന് സാധ്യത തേടുകയാണ് നേതൃത്വം. മുൻ ബി ജെ പി സഖ്യകക്ഷിയായിരുന്ന എം ജി പി. 2019 ലായിരുന്നു ഇരു പാർട്ടികളും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്.

എം ജി പി നേതാവായ ദവലിക്കറിനെ ദവലിക്കറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതോടെയാണ് എം ജി പി ബി ജെ പിയുമായി ഇടഞ്ഞത് . മാത്രമല്ല മുൻ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ മരണത്തോടെ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായതോടെ എം ജി പിയുടെ ആകെ മൂന്ന് എം എൽ എമാരിൽ രണ്ട് പേരെ ബി ജെ പി അടർത്തിയെടുക്കുയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ വീണ്ടുമൊരി സഖ്യം ബി ജെ പിയുമായി എം ജി പി ഉണ്ടാക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. സഖ്യം ഉണ്ടാകില്ലെന്ന് ഇതുവരെ നേതൃത്വം തീർത്തു പറഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പ്രമോദ് സാവന്തിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്നാണ് പാർട്ടിയുടെ നിലപാട്. എന്തായാലും 2017 ന് സമാനമായ രാഷ്ട്രീയ നാടകങ്ങളിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന സൂചനയാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്.
Recommended Video
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications