'അഗ്നിപഥ് പദ്ധതി യുവാക്കളെ തൊഴിലിന് യോഗ്യരാക്കും'; പ്രതിഷേധങ്ങളിൽ ദുഃഖമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര
ഡൽഹി: കേന്ദ്ര സർക്കാരിന്റെ അ ഗ്നിപഥ് പദ്ധതിയെ പിൻതുണച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിലും അക്രമങ്ങളിലും തനിക്ക് ദുഃഖമുണ്ടെന്നും. നാല് വർഷത്തിനിടയിൽ അഗ്നിവീരന്മാർ നേടുന്ന വൈദഗ്ധ്യവും അച്ചടക്കവും അവരെ തൊഴിലിന് യോഗ്യരാക്കുമെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ട്വിറ്റർ വഴിയായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. പരിശീലനം ലഭിച്ചവരും കഴിവുള്ളവരുമായ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നതായും ഇദ്ദേഹം കൂട്ടിച്ചേർത്തു.
"അഗ്നിപഥ് പദ്ധതിക്ക് ചുറ്റുമുള്ള അക്രമങ്ങളിൽ സങ്കടമുണ്ട്. കഴിഞ്ഞ വർഷം പദ്ധതി ആവിഷ്‌കരിച്ചപ്പോൾ പ്രസ്താവിച്ചത് തന്നെ ഞാൻ ആവർത്തിക്കുന്നു. അഗ്നിവീരന്മാർ നേടിയെടുക്കുന്ന അച്ചടക്കവും വൈദഗ്ധ്യവും അവരെ മികച്ച തൊഴിൽ യോഗ്യരാക്കും. പരിശീലനം ലഭിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു." എന്നായിരുന്നു തിങ്കളാഴ്ച രാവിലെ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ എഴുതിയത്. എന്ത് തരത്തിലുള്ള ജോലി ആയിരിക്കും അ ഗ്നിവീറുകൾക്ക് മഹീന്ദ്ര നൽകുന്നത് എന്ന ചോദ്യത്തിന് കോർപ്പറേറ്റ് മേഖലയിൽ അ ഗ്നിവീറുകൾക്ക് തൊഴിൽ ലഭിക്കാൻ വലിയ സാധ്യതയുണ്ട് എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

അതിനിടെ, അഗ്നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) അതീവ ജാഗ്രതാ നിർദേശം നൽകി. അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ പ്രതിഷേധക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ എല്ലാ യൂണിറ്റുകളോടും ആവശ്യപ്പെട്ട് മുതിർന്ന ആർപിഎഫ് ഉദ്യോഗസ്ഥർ ഒരു ആന്തരിക ആശയവിനിമയ പ്രസ്താവന പുറപ്പെടുവിച്ചു. മൊബൈൽ ഫോണുകൾ, വീഡിയോ റെക്കോർഡിംഗ് ഉപകരണങ്ങൾ, സിസിടിവികൾ എന്നിവ വഴി കലാപകാരികൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബീഹാറിലെ 20 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ തിങ്കളാഴ്ചയും നിർത്തിവെക്കും. പഞ്ചാബ് ആസ്ഥാനമായുള്ള എല്ലാ ദുർബല സൈനിക സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ജാർഖണ്ഡിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന 9, 11 ക്ലാസുകളിലെ പരീക്ഷകളും മാറ്റിവെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ നിരവധി തീവണ്ടികൾക്ക് പ്രതിഷേധക്കാർ തീവെച്ചിരുന്നു. ബീഹാർ, ഉത്തർ പ്രദേശ്, തെലങ്കാ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
സാരിയില്‍ മിന്നിത്തിളങ്ങി ഹന്‍സിക; വൈറല്‍ ചിത്രങ്ങളുമായി സൂപ്പര്‍ താരം












Click it and Unblock the Notifications