കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരായ രാജീവ് സക്‌സേനയെയും ദീപക് തല്‍വാറിനെയും ഇന്ത്യയിലെത്തിക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതിയിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ വിവിഐപി കോപ്റ്റര്‍ ഇടപാടിലെ കുറ്റാരോപിതരായ രണ്ട് പേരെ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കും. ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടന്റായ രാജീവ് സക്‌സേന കോര്‍പ്പറേറ്റ് ഇടനിലക്കാരനായ ദീപക് തല്‍വാര്‍ എന്നിവരെയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. പ്രത്യേക വിമാനത്തിലെത്തിക്കുന്ന ഇവരെ എന്‍ഫോഴ്‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് , വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ ഇന്ത്യയിലേക്കെത്തിക്കുന്നത്.

<strong>ഡിഎച്ച്എഫ്എല്ലിന് നേരെ 31000 കോടിയുടെ അഴിമതി ആരോപണവുമായി കോബ്രപോസ്റ്റ്, ബിജെപിക്കും പങ്കെന്ന്!!</strong>ഡിഎച്ച്എഫ്എല്ലിന് നേരെ 31000 കോടിയുടെ അഴിമതി ആരോപണവുമായി കോബ്രപോസ്റ്റ്, ബിജെപിക്കും പങ്കെന്ന്!!

രാജീവ് സക്‌സേനയ്ക്ക രണ്ട് തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമന്‍സ് അയച്ചിട്ടും സക്‌സേന അന്വഷണത്തില്‍ സഹകരിച്ചിരുന്നില്ല. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടാണുള്ളത്. ദുബായ് അധികൃതര്‍ ബുധനാഴ്ച്ചയാണ് സക്‌സേനയെ കസ്റ്റഡിയിലെടുത്തത്. രാജീവ് സക്‌സേനയുടെ ഭാര്യ ശിവാനി സക്‌സേനയേക്കും ഇവരുടെ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും എതിരെ കേസുണ്ട്. ശിവാനി 2017ല്‍ ചെന്നെ എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റിലായിരുന്നു. നിലവില്‍ ജാമ്യത്തിലാണ് ഇവര്‍.

rajivsaxenadeepaktalwar-15

യുപിഎ കാലത്ത് 1000 കോടിയിലധികം വരുമാനം ഒളിപ്പിച്ചുവച്ചതിന് ദീപക് തല്‍വാര്‍ അന്വേഷണം നേരിടുകയാണ്. ഡിസംബര്‍ നാലിന് ബ്രിട്ടീഷ് പൗരനാ ക്രിസ്റ്റ്യന്‍ മിഷേല്‍ യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണ്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡയിലാണ് ഇയാള്‍. 3600 കോടി വിവിഐപി ഹെലികോപ്‌റ്റേഴ്‌സ് വാങ്ങിയതില്‍ ഇന്ത്യയിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉള്ള വിവിഐപി ഹെലികോപ്റ്റര്‍ വാങ്ങിയതിലെ അഴിമതി മന്‍മോഹന്‍ സിങ് അധികാരത്തിലിരിക്കെയാണ് നടന്നത്.

English summary
AgustaWestland co accused Rajiv Saxsena and Deepak Talwar will extradited from Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X