കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: ഗുജറാത്തില്‍ തിരക്കിട്ട് ചേരികള്‍ ഒഴിപ്പിക്കല്‍

Google Oneindia Malayalam News

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തില്‍ വ്യാപക ചേരി ഒഴിപ്പിക്കല്‍. പുതുതായി നിര്‍മിച്ച മൊട്ടേര സ്റ്റേഡിയത്തിന് സമീപത്ത് താമസിക്കുന്ന 45 കുടുംബങ്ങള്‍ക്കാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴിഞ്ഞുപോകുന്നതിനായി നോട്ടീസ് നല്‍കിയത്. യുഎസ് പ്രസിഡന്റിനെ സ്വീകരിക്കുന്നതിനായി സ്റ്റേഡിയം ഒരുക്കിയതിന് പിന്നാലെയാണ് കോര്‍പ്പറേഷന്റെ നീക്കം.

'സർക്കാർ ചിലവിൽ പുട്ടടിക്കുന്നത് ചെറിയ കാര്യമല്ല,ഇതാണ് മാർക്സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം''സർക്കാർ ചിലവിൽ പുട്ടടിക്കുന്നത് ചെറിയ കാര്യമല്ല,ഇതാണ് മാർക്സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം'

നിര്‍മാണ തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2൦൦ പേരെയാണ് നമസ്തേ ട്രംപ് പരിപാടിക്കായി ഒഴിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഇവിടെ താമസിച്ചുവരുന്നവരാണ് തങ്ങളെന്നും ഇവര്‍ അവകാശപ്പെടുന്നു. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുകൊണ്ടല്ല ചേരി ഒഴിപ്പിക്കുന്നതെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പറയുന്നത്. അഹമ്മദാബാദിലെ ശരണിയ നിവാസ് ചേരി മറയ്ക്കുന്നതിനായി മതില്‍ നിര്‍മിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. അഹമ്മദാബാദ് സന്ദര്‍ശനത്തിനെത്തുന്ന ട്രംപിന് യാത്രാ മാര്‍ഗ്ഗമായി കണക്കാക്കുന്ന പ്രദേശമാണിത്.

wall-construction-

ചേരി നിവാസികള്‍ കയ്യേറി താമസിക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമിയാണെന്നും ടൗണ്‍ പ്ലാനിംഗിന്റെ ഭാഗമായാണ് നടപടിയെന്നും കോര്‍പ്പറേഷന്‍ പറയുന്നു. ഏഴ് ദിവസത്തിനകം ചേരി ഒഴിഞ്ഞുപോകാനാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ വകുപ്പിനെ സമീപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

മൊത്ര സ്റ്റേഡിയത്തില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടിയുമായി ബന്ധമില്ല ചേരി ഒഴിപ്പിക്കലിനെന്നാണ് അസിസ്റ്റന്റ് ‍ടിഡിഒ സാക്ഷ്യപ്പെടുത്തുന്നത്. ഈ പരിപാടിയുടെ ആനുകൂല്യം മുതലെടുക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

English summary
Ahead of Donald Trump visit, 45 families in Gujarat slum served eviction notices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X