തോല്‍പ്പിച്ചത് ബിജെപി സഖ്യം; ഒഴിയാതെ രക്ഷപ്പെടില്ല: രൂക്ഷവിമര്‍ശനവുമായി എഐഎഡിഎംകെ നേതാവ്
ചെന്നൈ: ബിജെപിയുമായി സഖ്യം ചേര്‍ന്ന മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ എല്ലാം ദയനീയമായ പരാജയപ്പെടുന്ന അവസ്ഥായാണ് തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉണ്ടായത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വീണ്ടും സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമ്പോള്‍ സഖ്യത്തിലില്ലാതിരുന്ന പാര്‍ട്ടിയാണ് ബിജെപി.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ
പിന്നീട് ദേശീയ തലത്തില്‍ ഉണ്ടായ സഹകരണം വഴിയാണ് തമിഴ്നാട്ടിലും ബിജെപിയും അണ്ണാ ഡിഎംകെയും തമ്മില്‍ സഖ്യത്തിലെത്തുന്നത്. എന്നാല്‍ അതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളില്‍ സഖ്യം ദയനീയമായി പരാജയപ്പെട്ടു. ഇതോടെ സഖ്യത്തില്‍ പുനഃരാലോചന വേണമെന്ന ആവശ്യം ശക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു വിഭാഗം നേതാക്കള്‍.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ബിജെപിയുമായി വീണ്ടും സഖ്യം രൂപീകരിച്ചതിന് ശേഷം അണ്ണാ ഡിഎംകെ ആദ്യമായി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. രാജ്യത്താകെ ബിജെപി തരംഗം ഉണ്ടായെങ്കിലും തമിഴ്നാട്ടില് സഖ്യം ദയനീയമായി പരാജയപ്പെട്ടു. ആകെയുള്ള 39 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം വിജയിച്ചത് കേവലം ഒരു സീറ്റില്‍.

മറുവശത്ത് ഡിഎംകെ-കോണ്‍ഗ്രസ്-ഇടതു സഖ്യം 38 സീറ്റുകളും സ്വന്തമാക്കി. (ഡിഎംകെ- 24, കോണ്‍ഗ്രസ് 8, സിപിഎം 2, സിപിഐ ) തേനി മാത്രമായിരുന്നു അണ്ണാ ഡിഎംകെയ്ക്ക് ഒപ്പം നിന്നത്. ബിജെപിയുടെ തമിഴ്നാട്ടിലെ ഏക സിറ്റിങ് സീറ്റായ കന്യാകുമാരി കോണ്‍ഗ്രസായിരുന്നു തിരികെ പിടിച്ചത്.

പിന്നാലെ ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി-അണ്ണാ ഡിഎംകെ സഖ്യം പരാജയപ്പെടുകയും ഭരണത്തില്‍ നിന്ന് പുറത്താവുകുയും ചെയ്തു. ആകെയുള്ള 234 മണ്ഡലങ്ങളില്‍ 159 ഡിഎംകെ സഖ്യം നേടിയപ്പോള്‍ അണ്ണാ ഡിഎംകെ സഖ്യത്തിന്‍റെ പ്രകടനം 75 ല്‍ ഒതുങ്ങി.

ഇതോടെയാണ് അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങിയത്. ബിജെപിയുമായുള്ള സഖ്യം അണ്ണാ ഡിഎംകെയ്ക്ക് വളരെയധികം നഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഈ സഖ്യവുമാണെന്നാണ് മുന്‍ മന്ത്രിയും വില്ലുപുരം നോര്‍ത്ത് ജില്ലാ സെക്രട്ടറിയുമായി വവി ഷണ്‍മുഖം അഭിപ്രായപ്പെട്ടത്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഷണ്‍മുഖത്തിന്‍റെ ബിജെപി വിമര്‍ശനം. വില്ലുപുരം നിയമസഭാ മണ്ഡലത്തെില്‍ 20,000 ത്തോളം ന്യൂനപക്ഷ വോട്ടർമാരുണ്ട്. എന്നാൽ, ബിജെപിയുമായുള്ള സഖ്യം കാരണം പാർട്ടിക്ക് ന്യൂനപക്ഷങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ എഐഎഡിഎംകെ സർക്കാർ സംസ്ഥാനത്ത് നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുകയും ജനങ്ങൾക്കിടയിൽ നല്ല പേര് നേടികയും ചെയ്തിട്ടുണ്ട്. ഈ സർക്കാർ തുടരണമെന്ന് അവർ ആഗ്രഹിച്ചു. എന്നാല് ബിജെപിയുമായുള്ള സഖ്യം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ വലിയ തോതില്‍ പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയതായും അദ്ദേഹം പറഞ്ഞു.
Recommended Video

അങ്ങനെയായിരുന്നില്ലെങ്കിൽ ഡിഎംകെ ഇന്ന് അധികാരത്തിൽ ഉണ്ടാകുമായിരുന്നില്ല. ജനങ്ങള്‍ക്ക് ഡിഎംകെ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി, ഇതും പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായി. സഖ്യം ഒഴിയാതെ തിരിച്ചുവരവ് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഷണ്‍മുഖത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications