ഒവൈസിയുടെ വീട് ആക്രമിച്ചു; ഹിന്ദു സേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, മോദിയോട് ചോദ്യങ്ങളുമായി ഒവൈസി
ന്യൂഡല്‍ഹി: മജ്ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസി എംപിയുടെ വീടിന് നേരെ ആക്രമണം. അഞ്ച് ഹിന്ദു സേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ അശോക റോഡിലുള്ള ഔദ്യോഗിക വസതിക്ക് നേരെയാണ് ആക്രമമുണ്ടായത്. വസ്തുവകകള്‍ നശിപ്പിച്ചു. ഒവൈസിയുടെ വീടിന് പുറത്ത് ധര്‍ണ സംഘടിപ്പിച്ച ശേഷമായിരുന്നു ആക്രമണം.
ഒവൈസി ഹിന്ദു വിരുദ്ധനാണ് എന്ന് ഹിന്ദു സേന ആരോപിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും അവര്‍ ആരോപിച്ചു. ഹിന്ദു സേനാ നേതാവ് ലളിത് കുമാറിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കുന്ന ഒവൈസിയെ പാഠംപഠിപ്പിക്കുമെന്നാണ് ലളിത് കുമാര്‍ പറയുന്നത്. അതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയതെന്നും ഇയാള്‍ തുറന്നുപറയുന്നു.
Recommended Video

ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ ഇറക്കി എല്ലാ ദിവസവും മാധ്യമങ്ങളില്‍ നിറയുന്ന വ്യക്തിയാണ് ഒവൈസി എന്ന് ഹിന്ദു സേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്ത ആരോപിച്ചു. ഉത്തര്‍ പ്രദേശില്‍ ഒവൈസിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തരുതെന്നും ഗുപ്ത പറഞ്ഞു. വടക്കുകിഴക്കന്‍ ദില്ലിയിലുള്ള അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഒവൈസിയുടെ വീടിന്റെ പിന്‍വശത്തെ ഗേറ്റ് ഇവര്‍ തകര്‍ത്തിരുന്നു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ആര്‍ക്കും സംഭവത്തില്‍ പരിക്കില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ഒവൈസി രംഗത്തുവന്നു. വീട് ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടു. മഴു, ഇരുമ്പ് ദണ്ഡ്, വടി, കല്ല് എന്നിവയുമായിട്ടാണ് അക്രമികള്‍ എത്തിയത്. തന്റെ പേര് വച്ച ബോര്‍ഡ് തകര്‍ത്തിട്ടുണ്ട്. തീവ്ര ഗുണ്ടകളാണ് ആക്രമണം നടത്തിയത്. അവര്‍ എപ്പോഴും ആള്‍ക്കൂട്ടമായിട്ടാണ് എത്താറ്. തനിച്ച് വരാറില്ല. ഞാന്‍ വീട്ടില്‍ ഇല്ലാത്ത സമയമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തതെന്നും ഒവൈസി പറഞ്ഞു.
വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അക്രമികള്‍ എത്തിയത്. വീടിന്റെ നോട്ടക്കാരനെ അവര്‍ ആക്രമിച്ചു. ഹൈദരാബാദ് എംപിയെ കൊല്ലുമെന്ന് മുദ്രാവാക്യം വിളിച്ചു. രാജ്യ തലസ്ഥാനത്ത് എംപിയുടെ വീട് പോലും സുരക്ഷിതമല്ലെങ്കില്‍ അമിത് ഷാ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ഒവൈസി ചോദിച്ചു. തീവ്രവാദികള്‍ക്കെതിരായ പോരാട്ടം ലോകത്തെ പഠിപ്പിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി. ആരാണ് ഈ ഗുണ്ടകളെ തീവ്രവാദികളാക്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ എന്നെ ഭയപ്പെടുത്താമെന്നാണ് അവര്‍ കരുതുന്നത്. നീതിക്ക് വേണ്ടിയുള്ള മജ്ലിസ് പാര്‍ട്ടിയുടെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഒവൈസി പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications