കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ് ളാഷ് ന്യൂസുകള്‍ ഇനി ആദ്യം ദൂരദര്‍ശനില്‍

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ ന്യൂസ് ചാനലുകളുടെ കുതിപ്പില്‍ പിറകിലായിപ്പോയ ദൂരദര്‍ശനെയും ആകാശവാണിയെയും രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി തയ്യാറാകുന്നു. പ്രധാന വാര്‍ത്തകള്‍ ആദ്യം ദൂരദര്‍ശനും ആകാശവാണിക്കും നല്‍കിയശേഷം സ്വകാര്യ ചാനലുകള്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ കാര്യത്തിലാണ് പുതിയ തീരുമാനം നടപ്പികാക്കുക. എല്ലാ വകുപ്പുകളിലെ വാര്‍ത്തകളും ഇത്തരത്തില്‍ ആദ്യം വരുന്നത് ദൂരദര്‍ശനിലായിരിക്കും. ഇതിനായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ബിമല്‍ ജല്‍ക്കാ എല്ലാ വകുപ്പ് മന്ത്രാലയങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

doordarshan

ആകാശവാണിയെയും ദൂരദര്‍ശനെയും വീണ്ടും പ്രേക്ഷകരിലെത്തിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നടപടി. മന്ത്രിമാരുടെ എക്‌സ്‌ക്ലുസീവ് അഭിമുഖങ്ങള്‍ പ്രധാനമന്ത്രിയൂടെ വിദേശ പര്യടനം എന്നിവ അടക്കം ആദ്യത്തെ അവകാശികള്‍ ഇനി എഐആറും ദൂരദര്‍ശനും ആയിരിക്കും.

സ്വകാര്യ ചാനലുകളുടെ വരവ് ദൂരദര്‍ശന്റ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ പ്രേക്ഷകരുടെയും ശ്രോതാക്കളുടെയും എണ്ണം വര്‍ദ്ധിക്കുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍ ഉന്നതര്‍. എന്നാല്‍, ഇത്തരം ഒരു പരിഷ്‌കരണംകൊണ്ടുമാത്രം ദൂരദര്‍ശനെ മുന്നോട്ടെത്തിക്കുവാന്‍ സാധ്യമല്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു.

English summary
Union ministers that only AIR and Doordarshan will be given the breaking news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X