
വന്‍ പ്രഖ്യാപനം!! എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കുന്നു... വ്യോമ മേഖല അടിമുടി മാറും
മുംബൈ: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കുന്നു. വിസ്താരയുടെ ഉടമസ്ഥരായ ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ഇത് സംബന്ധിച്ച് ധാരണയിലെത്തി. 2024 മാര്‍ച്ചിലാണ് ലയന നടപടികള്‍ പൂര്‍ത്തിയാകുക. എയര്‍ ഇന്ത്യയുടെ നിലവിലെ ഉടമസ്ഥര്‍ ടാറ്റയാണ്.
വിസ്താരയുടെ ഓഹരിയില്‍ വലിയൊരു ഭാഗം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശമാണ്. 2000 കോടിയുടെ ഓഹരിയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ളത്. ഏകദേശം 25 ശതമാനം വരുമിത്. അവരാണ് പുതിയ ലയന വിവരം പുറത്തുവിട്ടത്. ലയനം സാധ്യമാകുന്നതോടെ കൂടുതല്‍ റൂട്ടുകള്‍ എയര്‍ ഇന്ത്യയുടെ പരിധിയില്‍ വരും....

ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം എയര്‍ ഇന്ത്യയിലും വിസ്താരയിലും ഓഹരിയുണ്ട്. അതുകൊണ്ടുതന്നെ ലയനത്തിന്റെ വലിയ നേട്ടം ടാറ്റയ്ക്കായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. 218 വിമാനങ്ങളാണ് കമ്പനിക്ക് കീഴില്‍ സര്‍വീസ് നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാന കമ്പനിയും എയര്‍ ഇന്ത്യയാണ്. എന്നാല്‍ ആഭ്യന്തര സര്‍വീസ് രംഗത്ത് രണ്ടാം സ്ഥാനമാണ് ഇവര്‍ക്കുള്ളത്.

എയര്‍ ഇന്ത്യയും വിസ്താരയും ലയിക്കാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. കമ്പനികളുടെ തീരുമാനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ലയന കരാറിന്റെ ഭാഗമായി സിംഗപ്പൂര്‍ എയര്‍ ലൈന്‍സ് 2059 കോടി രൂപ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും. ഇതോടെ കമ്പനിയിലെ 25.1 ശതമാനം ഓഹരി സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതായി മാറും.

പുതിയ ലയനത്തിലൂടെ നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യമാണ് എയര്‍ ഇന്ത്യയ്ക്ക്. ലോകോത്തര നിലവാരമുള്ളതാക്കി എയര്‍ ഇന്ത്യയെ മാറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷ കമ്പനി പങ്കുവച്ചു. യാത്രക്കാര്‍ക്ക് അതുല്യമായ അനുഭവം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്ന് കമ്പനി അറിയിച്ചു. സര്‍വീസുകള്‍ ഉയര്‍ത്തുന്നതിനൊപ്പം സുരക്ഷയും വര്‍ധിപ്പിക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ചെലവ് കുറഞ്ഞ രീതിയില്‍ സര്‍വീസ് നടത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ചന്ദ്രശേഖരന്‍ പറയുന്നു. നേരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നു എയര്‍ ഇന്ത്യ. 2022 ജനുവരി 27നാണ് കമ്പനിയുടെ 100 ശതമാനം ഓഹരിയും ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. അതേസമയം, വിസ്താരയില്‍ ടാറ്റയ്ക്ക് 51 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ബാക്കി സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുമായിരുന്നു.

പുതിയ ലയനത്തോടെ വിമാന സര്‍വീസുകളില്‍ എയര്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ ഗുണം യാത്രക്കാര്‍ക്ക് ലഭിക്കുമോ എന്നാണ് അറിയേണ്ടത്. പശ്ചിമേഷ്യ, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യയുടെ പ്രധാന സര്‍വീസുകള്‍. പ്രവാസികള്‍ വലിയ തോതില്‍ ആശ്രയിക്കുന്നതും എയര്‍ ഇന്ത്യയെ ആണ്.
അമേഠിയില്‍ ഇനിയും മല്‍സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ ചുട്ട മറുപടി... തലക്കെട്ടിന് താല്‍പ്പര്യമില്ല

വിസ്താരയില്‍ സിംഗപ്പൂര്‍ എയര്‍ ലൈന്‍സ് നിക്ഷേപം നടത്തിയത് 2013ലാണ്. ഇതിന് ശേഷം ടാറ്റയുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഇന്ത്യന്‍ വ്യോമ മേഖലയില്‍ വലിയ ഇടപെടല്‍ നടത്താന്‍ കമ്പനിക്ക് സാധിക്കുകയും ചെയ്തു. ഇപ്പോള്‍ എയര്‍ ഇന്ത്യയുടെയും ഭാഗമാകുകയാണ്. ആഗോളതലത്തില്‍ പ്രമുഖ കമ്പനിയായി ഇനി എയര്‍ ഇന്ത്യ മാറുമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോഹ് ചൂന്‍ ഫോങ് പറഞ്ഞു.
പ്രവാസികള്‍ക്ക് ഒരു ബോട്ടില്‍ വെള്ളം വാങ്ങിയാല്‍ കിട്ടുന്നത് ലക്ഷങ്ങള്‍...!! ഒപ്പം ഭാഗ്യവും വേണം