കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്ത് യാത്ര മുടങ്ങിയവർത്ത് അടുത്തവർഷം വരെ യാത്ര: ടിക്കറ്റ് കാലാവധി നീട്ടി എയർ ഇന്ത്യ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി മൂലം വിമാന സർവീസ് റദ്ദാക്കുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുക്കി എയർ ഇന്ത്യാ എക്സ്പ്രസ്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 2021 ഡിസംബർ 31 വരെ യാത്രാ ചെയ്യാമെന്നാണ് എയർ ഇന്ത്യ അറിയിച്ചിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് മാർച്ച് 31 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിനുള്ളിൽ യാത്ര മുടക്കിയവർക്കാണ് ഈ കമ്പനിയുടെ ആനുകൂല്യം ലഭിക്കുക.

 ഡാ ഓസി ദേഷ്യം പിടിപ്പിക്കല്ലേ, അങ്ങോട്ട് വന്നാൽ രണ്ടെണ്ണം തരും; ഓര്‍മ്മക്കുറിപ്പുമായി കൃഷ്ണകുമാര്‍ ഡാ ഓസി ദേഷ്യം പിടിപ്പിക്കല്ലേ, അങ്ങോട്ട് വന്നാൽ രണ്ടെണ്ണം തരും; ഓര്‍മ്മക്കുറിപ്പുമായി കൃഷ്ണകുമാര്‍

നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ മൂല്യം തന്നെയായിരിക്കും 2021 ഡിസംബർ 31 വരെയുള്ള കാലയളവിലേക്കും. അതേ സമയം തന്നെ വിമാന റൂട്ട്, യാത്ര ചെയ്യുന്ന തിയ്യതി, വിമാനം, യാത്ര ചെയ്യുന്ന റൂട്ട്, ബുക്കിംഗ് കോഡ്, എന്നിവയും ഒരു തവണ മാറ്റുന്നതിന് യാത്രക്കാർക്ക് അവസരമുണ്ട്. എന്നാൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിൽ നിന്ന് വ്യത്യസ്തമായി യാത്ര ചെയ്യാനാണ് നീക്കമെങ്കിൽ നിലവിൽ ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ നിരക്ക് ക്രമീകരിക്കും.

4-air-india-600-1

എന്നാൽ ആദ്യം ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റിന്റെ നിരക്കിനെക്കാൾ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് എടുക്കുന്നതെങ്കിൽ ബാക്കി തുക യാത്രക്കാർക്ക് തിരിച്ചുനൽകില്ല. പ്രത്യേക ക്ലാസ് അനുവദിക്കില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ടിക്കറ്റിന്റെ നിരക്ക് കൂടുന്ന സാഹചര്യത്തിൽ ഇത് യാത്രക്കാരിൽ നിന്ന് ഈടാക്കും.

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

English summary
Air India offers travelling facility to people for one year who booked before Covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X