• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസ്; ഇന്ത്യക്കാരെ മടക്കിയെത്തിക്കാൻ ചൈനയിലേക്ക് പ്രത്യേക വിമാനം, ഗതാഗത സൗകര്യങ്ങൾ നിലച്ചു!

ദില്ലി: കൊറോണ വൈറസ് ബാധ ശക്തമായതോടെ ചൈനയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ മടക്കിയെത്തിക്കാൻ പ്രത്യേക വിമാനം അയക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. വിമാനം അയക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ചൈനയുടെ സഹായം തേടും. അനുമതി ലഭിച്ചാൽ എയർ ഇന്ത്യയുടെ B747 വിമാനം അയക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് പ്രത്യേക സർവ്വീസ് നടത്താൻ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ദില്ലിയിൽ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവശ്യകളിൽ കഴിയുന്നവരെ മടക്കിയെത്തിക്കാനാണ് ശ്രമം നടക്കുന്നത്. വുഹാൻ പ്രവിശ്യയിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗതാഗത സൗകര്യം നിലച്ചതോടെ അവർ പ്രതിസന്ധിയിലാണ്.

വുഹാൻ ഒറ്റപ്പെട്ടു

വുഹാൻ ഒറ്റപ്പെട്ടു

വുഹാൻ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. വിമാനത്താവളം അടച്ചതിനു പിന്നാലെ ട്രെയിൻ അടക്കമുള്ള പൊതുഗതാഗത സൗകര്യങ്ങളും നിലച്ചു. ഈ സാഹചര്യത്തിൽ റോഡ് മാർഗം ഇന്ത്യക്കാരെ ചാങ്‌ഷെ വരെ എത്തിച്ച് അവിടെ നിന്ന് ട്രെയിൻ മാർഗം മറ്റേതെങ്കിലും പ്രവശ്യയിലേക്ക് കടന്ന് വിമാന സൗകര്യം ലഭ്യമാക്കാനാണ് എംബസി ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

റോഡ് യാത്ര ഒഴിവാക്കാൻ നിർദേശം

റോഡ് യാത്ര ഒഴിവാക്കാൻ നിർദേശം

വൈറസ് പടരാനുള്ള സാധ്യത പരിഗണിച്ച് റോഡ് യാത്ര ഒഴിവാക്കണമെന്നാണ് ചൈനീസ് അധികൃതർ രാജ്യത്ത് നിദേശം നൽകിയിരിക്കുന്നത്. കഴി‍ഞ്ഞ ദിവസം ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ നിന്നുള്ള ജീവനക്കാർ റോഡ് മാർഗം പുറത്തുകടക്കാൻ സൗകര്യം ഒരുക്കുമെന്ന് അറിയിച്ചെങ്കിലും ചൈനീസ് അധികൃതർ അനുമതി നൽകിയിരുന്നില്ല.

മരണ സംഖ്യ ഉയർന്നു

മരണ സംഖ്യ ഉയർന്നു

അതേസമയം കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള അതിതീവ്ര ശ്രമങ്ങള്‍ക്കിടെ ചൈനയില്‍ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 106 ആയി ഉയർന്നു. 4193-പേരില്‍ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ ചൊവ്വാഴ്ച രാവിലെ അറിയിച്ചു. തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ബിജിങിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 80 പേർ മരിച്ചെന്നായിരുന്നു റിപ്പോർട്ട് ചെയ്തത്.

32,799 പേര്‍ നിരീക്ഷണത്തിൽ

32,799 പേര്‍ നിരീക്ഷണത്തിൽ

മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ 31 ശതമാനവും വര്‍ധനവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിട്ടുള്ളത്. മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്. രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്.

കേരളത്തിലും ജാഗ്രത നിർദേശം

കേരളത്തിലും ജാഗ്രത നിർദേശം

കേരളത്തിലും ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി. രോഗബാധിത പ്രദേശത്തുനിന്ന് സംസ്ഥാനത്തേക്ക് 436 പേര്‍ കഴിഞ്ഞദിവസംവരെ എത്തിയിട്ടുണ്ട്. ഇതില്‍ 431 പേര്‍ വിവിധ ആശുപത്രികളിലും അഞ്ച് പേർ വീടുകളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്നവരുടെ രക്തസാമ്പിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

cmsvideo
  Corona Virus De@th Toll Spikes In China | Oneindia Malayalam
  ആഘോഷ പരിപാടികൾക്ക് വിലക്ക്

  ആഘോഷ പരിപാടികൾക്ക് വിലക്ക്

  യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുള്ള വുഹാനില്‍ കുടുങ്ങിയ പൗരന്മാരെ ഒഴിപ്പിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഫ്രാന്‍സ്, ജപ്പാന്‍, ശ്രീലങ്ക, സ്‌പെയിന്‍ എന്നീ രാജ്യങ്ങളും വിമാനം അയയ്ക്കും. മുന്‍കരുതലിന്റെ ഭാഗമായി ചൈനയുമായുള്ള അതിര്‍ത്തി മംഗോളിയ അടച്ചിട്ടിരിക്കുകയാണ്. അതേസമയം കൂടുതലാളുകളിലേക്ക് വൈറസ് പടരുന്നത് തടയാനായി ചൈനയില്‍ പുതുവത്സരാവധിക്കാലം ഫെബ്രുവരി രണ്ടിലേക്ക് നീട്ടി. സമ്മേളനങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കും വിലക്കുണ്ട്. അതിവേഗം പടരുന്ന തരത്തില്‍ വൈറസ് ശക്തിപ്രാപിച്ചിട്ടുണ്ടെന്ന് വുഹാന്‍ മേയര്‍ ജൗ ഷിയാന്‍വാങ് പറഞ്ഞു.

  English summary
  Air India plane ready to get out Indians trapped in China
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X