എയര്‍ ഇന്ത്യയുടെ മുംബൈ-ലണ്ടന്‍ വിമാനത്തിന് ബോംബ് ഭീഷണി, ലാന്‍ഡിംഗിന് ഒരു മണിക്കൂര്‍ മുമ്പ് ആശങ്ക
മുംബൈ: എയര്‍ ഇന്ത്യയുടെ മുംബൈ-ലണ്ടന്‍ വിമാനത്തിന് ബോംബ ഭീഷണി. ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടര്‍ന്ന് വിമാനത്തില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി നേരിട്ടത്. രണ്ട് വിസ്താരം, ഇന്‍ഡിഗോ, വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി നേരിട്ടത്.
ഇന്ന് ആഴ്ച്ച തന്നെ നിരവധി തവണയാണ് ബോംബ് ഭീഷണികള്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഉണ്ടായത്. മുംബൈയില്‍ നിന്ന് രാവിലെ 7.05ന് പുറപ്പെട്ട വിമാനം ഈസ്റ്റ് ഇംഗ്ലണ്ടിന് മുകളില്‍ വട്ടമിട്ട് പറക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എമര്‍ജന്‍സി പ്രഖ്യാപിച്ചത്.

എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിമാനമാണ് ബോംബ് ഭീഷണി നേരിട്ടതെന്ന് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാത്രിയോടെയാണ് ലണ്ടനില്‍ ഹീത്രോ വിമാനത്താവളത്തില്‍ ഈ വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. അതേസമയം ആശങ്കകള്‍ക്കൊടുവില്‍ ഹീത്രോ വിമാനത്താവളത്തില്‍ തന്നെ ഇവ ലാന്‍ഡ് ചെയ്തതായും ഫ്‌ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ട്രാഫിക് കണ്‍ട്രോളേഴ്‌സ് വിമാനത്തിലെ സുരക്ഷാ സാഹചര്യം പരിശോധിക്കുന്നുണ്ട്. തുടര്‍ച്ചയായ നാലാം ദിവസമാണ് ബോംബ് ഭീഷണി എയര്‍ലൈനുകള്‍ക്ക് നേരെ ഉയരുന്നത്. ഇരുപതോളം വിമാനങ്ങള്‍ക്കാണ് ഇത്രയും ദിവസത്തിനുള്ളില്‍ ഭീഷണി നേരിട്ടത്.
അതേസമയം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നെത്തിയ വിസ്താര വിമാനത്തിലും ബോംബ ഭീഷണിയുണ്ടായിരുന്നു. 147 യാത്രക്കാരുമായി മുംബൈയില്‍ ഇറങ്ങിയ വിമാനത്തില്‍ ഉടന്‍ തന്നെ സുരക്ഷാ പരിശോധന നടത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഭീഷണി ഉയര്‍ന്നത്.
അതേസമയം ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം ജാഗ്രതയിലായിരുന്നു. സുരക്ഷിതമായിട്ടാണ് വിമാനം ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയായിരുന്നു. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഈ വിമാനത്തെയും ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ വന്നിട്ടാണ് പരിശോധന നടത്തിയത്.
എല്ലാ യാത്രക്കാരെയും സുരക്ഷിതമായി മാറ്റി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വിമാനക്കമ്പനി നല്‍കിയിട്ടില്ല
അതേസമയം പ്രതിസന്ധികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരിക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഭീഷണി ഉയര്‍ന്ന സംഭവങ്ങളില്‍ ആഭ്യന്തര മന്ത്രാലയം കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. കഴിഞ്ഞ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചേര്‍ന്നിരുന്നു.
ബോംബ് ഭീഷണി സന്ദേശം ഇടുന്നവരെ മോശം യാത്രക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഇവര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് അഞ്ച് വര്‍ഷം വിലക്ക് ലഭിക്കാം. നഷ്ടപരിഹാരം ഇവരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്. വ്യാജ കോളുകളോ സന്ദേശങ്ങളോ നല്‍കുന്നവരുടെ വിവരങ്ങള്‍ എയര്‍ലൈന്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവര്‍ക്ക് കൈമാറും.












Click it and Unblock the Notifications