മന്ത്രിസഭാ പുനസംഘടന ദിവസം ശരത് പവാറിനെ വീട്ടില്‍ കാണാനെത്തി അജിത് പവാര്‍
മുംബൈ: എന്‍സിപിയിലെ കൂറുമാറ്റത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ ഇപ്പോഴും മാറിയിട്ടില്ല. ഇതിനിടെ ശരത് പവാറിനെ കാണാനെത്തിയിരിക്കുകയാണ് ഏക്‌നാഥ് ഷിന്‍ഡെ. അമ്പരപ്പിക്കുന്ന സന്ദര്‍ശനമാണ് നടന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുനസംഘടന നടക്കുന്ന സമയത്ത് തന്നെയാണ് അജിത് കുടുംബത്തിലേക്ക് തിരിച്ചെത്തിയത്.
ശരത് പവാറിന്റെ സില്‍വര്‍ ഓക് എന്ന വീട്ടില്‍ വെള്ളിയാഴ്ച്ച രാതിയാണ് അജിത് സന്ദര്‍ശിച്ചത്. അജിത്തിനും മറ്റ് വിമതര്‍ക്കും നിര്‍ണായക മന്ത്രിസ്ഥാനവും, വകുപ്പുകളും കിട്ടിയ ദിവസം കൂടിയാണിത്. ശരത് പവാറിന്റെ ഭാര്യ പ്രതിഭ അസുഖബാധിതയായി കിടപ്പിലാണ്. അതാണ് സന്ദര്‍ശനത്തിന് കാരണം.വെള്ളിയാഴ്ച്ചയാണ് ശരത് പവാറിന്റെ ഭാര്യ പ്രതിഭയെ ആശുപത്രിയില്‍ നിന്ന് സര്‍ജറി കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തത്.

വിമത നേതാക്കളിലൊരാളായ ചഗന്‍ ബുജ്ബല്‍, കഴിഞ്ഞ ദിവസം പ്രതിഭയുടെ ആരോഗ്യത്തില്‍ ആശങ്കയറിയിച്ചിരുന്നു. പാര്‍ട്ടിയിലെ വിമത നീക്കത്തിന് ശേഷം ശരത് പവാറും അജിത്തും തമ്മില്‍ കണ്ടുമുട്ടുന്നതും ആദ്യമാണ്. അതേസമയം എന്‍സിപി വിമതര്‍ക്ക് മികച്ച വകുപ്പുകള്‍ തന്നെയാണ് പുനസംഘടനയില്‍ ലഭിച്ചത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അജിത് പവാറിന് ധനകാര്യ വകുപ്പാണ് ലിച്ചത്. ദിലീപ് വത്സെ പാട്ടീലിന് സഹകരണ വകുപ്പും, ചഗന്‍ ബുജ്ബലിന് ഭക്ഷ്യ വിതരണ മന്ത്രാലയത്തിന്റെ ചുമതലയും ലഭിച്ചു.
അതേസമയം മഹാവികാസ് അഗാഡിയില്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു വകുപ്പ് വിഭജനം. ആഭ്യന്തരം വിട്ടുകൊടുക്കാന്‍ ദേവേന്ദ്ര ഫട്‌നാവിസ് തയ്യാറായിരുന്നില്ല. അതുപോലെ സാമ്പത്തിക വകുപ്പിന് ഷിന്‍ഡെയ്ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. പ്രധാന കാരണം, നേരത്തെ മഹാവികാസ് അഗാഡി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ അജിത്തുമായും എന്‍സിപിയുമായും, ശിവസേനയിലെ വിമതര്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു.
ഷിന്‍ഡെ പക്ഷത്തിലുള്ളവര്‍ വേണ്ടത്ര ഫണ്ടുകള്‍ നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. അജിത് പവാറായിരന്നു ആ സമയവും ധനമന്ത്രി. ഫണ്ടുകള്‍ പിടിച്ചുവെച്ചതാണ് ശിവസേനയിലെ പിളര്‍പ്പിന് വരെ കാരണമായിരിക്കുന്നത്.നിലവില്‍ നാലോളം വകുപ്പുകള്‍ ദേവേന്ദ്ര ഫട്‌നാവിസിനുണ്ട്. ആഭ്യന്തരം, നിയമ-നീതി വകുപ്പ്, ജലവിഭവം-ഊര്‍ജ വകുപ്പുകള്‍ എന്നിവയാണ് ഫട്‌നാവിസിന്റെ കൈവശമുള്ളത്. ധന-ആസൂത്രണ വകുപ്പുകള്‍ അജിത് കൈവശം വെക്കും.
മുഖ്യമന്ത്രി ഷിന്‍ഡെയ്ക്ക്ഐടി, നഗര വികസനം, ഗതാഗതം, സാമൂഹ്യ നീതി, പരിസ്ഥിതി, മൈനിംഗ് പോലുള്ള വകുപ്പുകളും കൈവശമുണ്ട്. എന്നാല്‍ വകുപ്പ് വിഭജനത്തിന് മുമ്പേ തന്നെ ഷിന്‍ഡെ പക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. എന്‍സിപി നേതാക്കള്‍ വന്നത് ഇവരെ അതൃപ്തരാക്കിയിരിക്കുകയാണ്. ഷിന്‍ഡെ നേരത്തെ ഇവരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചെന്നാണ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications