കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് യാദവ് വടി കുത്തി ചാടി, ഇത്തവണ ബിജെപി നിഷ്പ്രഭം

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഉത്തര്‍പ്രദേശ് ഒരുങ്ങവെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മണിക്കൂറുകള്‍ക്കുള്ളില്‍ 5500 പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

  • By Ashif
Google Oneindia Malayalam News

ലഖ്‌നൗ: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഉത്തര്‍പ്രദേശ് ഒരുങ്ങവെ മുഖ്യമന്ത്രി അഖിലേഷ് യാദവ് സകല ശക്തിയുമെടുത്ത് അരമുറുക്കിയിറങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തത് 5500 പദ്ധതികളാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഉത്തര്‍പ്രദേശ് ഭരണം പിടിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് അഖിലേഷിന്റെ അവസാന അടവ്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന റോഡ് പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്താനിരിക്കെയാണ് അഖിലേഷ് ഒരുമുഴം മുമ്പേ എറിഞ്ഞത്. ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് രണ്ടുവരി പാത നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശം. അതിന്റെ ഉദ്ഘാടനത്തിന് ഗഡ്കരി നാളെ എത്തും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചാല്‍ ഒരു പദ്ധതിയും പ്രഖ്യാപിക്കാനാവില്ല. ഉദ്ഘാടനവും നീട്ടിവയ്‌ക്കേണ്ടി വരും. ഇത് മുന്‍കൂട്ടി കണ്ടാണ് ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും സംസ്ഥാനത്ത് ഉദ്ഘാടന പെരുമഴ പെയ്യിക്കുന്നത്.

ആറ് മണിക്കൂര്‍, 5500 പദ്ധതികള്‍

ആറ് മണിക്കൂറില്‍ ലഖ്‌നൗവിലെ 13 സ്ഥലങ്ങളില്‍ 5500 പദ്ധതികളാണ് അഖിലേഷ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. പല സ്ഥലങ്ങളിലും തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുകയും ചെയ്തു. മിക്ക തറക്കല്ലിടല്‍ കര്‍മവും പേരിന് മാത്രമായിരുന്നു. പല പദ്ധതികള്‍ക്കും ഒരേ വേദി തന്നെ ഉപയോഗിച്ചു. സമയമില്ലാത്തതിനാല്‍ ലഖ്‌നൗവിനെയും ബല്ലിയയെയും ബന്ധിപ്പിക്കുന്ന സമാജ്‌വാദി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ്‌വേയുടെ ഉദ്ഘാടനം നാളെ നടത്തുമെന്നും അഖിലേഷ് അറിയിച്ചു.

ഉദ്ഘാടന പെരുമഴ

രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്താണ് അഖിലേഷ് തന്റെ ഉദ്ഘാടന മഴക്ക് തുടക്കമിട്ടത്. ഫൈസാബാദ് ജില്ലയിലെ അഞ്ച്‌റോലിയില്‍ നിര്‍മിച്ച പ്രാഥമിക ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തത് ഇതേ വേദിയില്‍ വച്ച് തന്നെ. 1932 കോടി ചെലവ് വരുന്ന 3180 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും 1103 കോടി ചെലവ് വരുന്ന പദ്ധതികള്‍ക്ക് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുകയും നിര്‍വഹിച്ചു.

കോടികള്‍, കോടികള്‍

924 കോടിയുടെ കാര്‍ഷിക പദ്ധതികള്‍, 183 കിലോമീറ്റര്‍ ദൂരം റോഡുകള്‍, ഗാസിയാബാദില്‍ 199 കെവിയുടെ ഊര്‍ജനിലയം എന്നിവയാണ് ഉദ്ഘാടനം ചെയ്തതില്‍ പ്രധാന പദ്ധതികള്‍. ലഖ്‌നൗവിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ട്, ഐടി സിറ്റി, അമൂല്‍ പ്ലാന്റ് എന്നിവയ്ക്ക് വേണ്ടി സാംബാല്‍ ജില്ലയില്‍ തറക്കല്ലിടല്‍, ചാന്തൗലിയിലും ബിജ്‌നോറിലും മെഡിക്കല്‍ കോളജുകള്‍ക്ക് തറക്കല്ലിടല്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. കാണ്‍പൂരിലും അമൂല്‍ പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.

മോദിക്കൊരു കുത്ത്

റോഡ്, പാലം, മെഡിക്കല്‍ കോളജിന് കെട്ടിടങ്ങള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍, ക്രിക്കറ്റ്, ഹോക്കി സ്‌റ്റേഡിയങ്ങള്‍ എന്നിവയും ഉദ്ഘാടനം ചെയ്തവയില്‍പ്പെടും. സമാജ്‌വാദി സര്‍ക്കാര്‍ സന്തുലിത വികസനമാണ് ലക്ഷ്യമിടുന്നതെന്നും ബിജെപിയെ പോലെ പുതിയ സര്‍ജിക്കല്‍ അറ്റാക്ക് നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അഖിലേഷ് യാദവ് ഒരു ചടങ്ങില്‍ പറഞ്ഞു. ആദ്യം ലൗ ജിഹാദ്, പിന്നിലെ അതിര്‍ത്തി ആക്രമണം, ഒടുവില്‍ നോട്ട് നിരോധനം തുടങ്ങിയ സര്‍ജിക്കല്‍ ആക്രമണങ്ങള്‍ നടത്തി രാജ്യത്തെ പറ്റിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
With Assembly elections around the corner, Uttar Pradesh Chief Minister Akhilesh Yadav is a man in a hurry. On Tuesday, he inaugurated and laid the foundation stone of over 5,500 projects in about six hours, at 13 different places in the state capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X