ഭാരത് ജോഡോയിലേക്ക് ക്ഷണം, രാഹുലിന് അഖിലേഷിന്റെ മറുപടി..പ്രതികരിച്ച് മായാവതിയും
ദില്ലി: ജനവരി 3നാണ് യുപിയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും നിർണായകമായ സംസ്ഥാനമാണ് യുപി. പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം അണി നിരത്തി യാത്ര വലിയ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി ഇവിടെ.ഇതിന്റെ ഭാഗമായി സമാജ് പാർട്ടി തലവൻ അഖിലേഷ് യാദവ്, ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി, എസ് ബി എസ് പി നേതാവ് ഓം പ്രകാശ് രാജ്ഭർ തുടങ്ങിയ നേതാക്കളെയെല്ലാം
കോൺഗ്രസ് ക്ഷണിച്ചിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് ക്ഷണത്തോട് പ്രതികരിച്ചിരിക്കുകയാണ് അഖിലേഷും മായാവതിയും. ട്വിറ്ററിലൂടെയാണ് പ്രതികരണം.

' ഭാരത് ജോഡോ യാത്രയിലേക്ക് എന്നെ ക്ഷണിച്ചതിന് നന്ദി. യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇന്ത്യ ഒരു ഭൂമിശാസ്ത്രപരമായ വിസ്തൃതി മാത്രമല്ല - അത് സ്നേഹം, അഹിംസ, അനുകമ്പ, സഹകരണം, ഐക്യം എന്നിവയാൽ ഏകീകരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം ഈ യാത്ര കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് പറഞ്ഞത്. അവരുടെ യാത്രയോട് ഞങ്ങള്‍ക്ക് സഹാനുഭൂതിയുണ്ട്, പക്ഷെ എനിക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു അഖിലേഷ് പറഞ്ഞത്. ബി ജെ പിയും കോണ്‍ഗ്രസും സമാനമാണെന്നും സമാജ് വാദി പാര്‍ട്ടിയുടേത് തികച്ചും വ്യത്യസ്തമായ ആശയസംഹിതയാണെന്നും അഖിലേഷ് പറഞ്ഞിരുന്നു.

അതേസമയം ബി എസ് പി നേതാവ് മായവതിയും രാഹുലിന്റെ യാത്രയ്ക്ക് ആശംകൾ അറിയിച്ചിട്ടുണ്ട്. ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു. ഇരു നേതാക്കളും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇരവരും യാത്രയുടെ ഭാഗമായേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തലുകൾ. അതേസമയം പ്രതിപക്ഷ കക്ഷികളുടെ ഐക്യം കൂടി ലക്ഷ്യം വെച്ചുള്ള ഭാരത് ജോഡോ യാത്രയുടെ പ്രതീക്ഷകള്‍ക്ക് ഊർജം പകരുന്നതാണ് നേതാക്കളുടെ പ്രതികരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി മൂന്ന് വരെ ഇടവേളയാണ്. അതിനുശേഷം യാത്ര യുപിയിലേക്ക് പ്രവേശിക്കുക. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ലോനി അതിർത്തിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര യുപിയിൽ പ്രവേശിക്കുക. ഇതിനുശേഷം ജനുവരി നാലിന് ബാഗ്പട്ടിലേക്കും ജനുവരി അഞ്ചിന് ഷാംലിയിലേക്കും ജനുവരി ആറിന് കൈറാനിലേക്കും കടന്ന് ഹരിയാനയിലെ സോനെപത് ജില്ലയിൽ പ്രവേശിക്കും.

ജാതി മത സമവാക്യങ്ങൾ നിർണായകമായ യുപിയിൽ വിവിധ സമുദായാംഗങ്ങളായ പ്രമുഖരേയും പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ ജാതി സംഘടനാ നേതാക്കളേയും കോൺഗ്രസ് യാത്രയിൽ പങ്കെടുപ്പിക്കും. ഒബിസി വിഭാഗങ്ങളിലെ നേതാക്കളുമായി പ്രത്യേക യോഗങ്ങളും രാഹുൽ ഗാന്ധി നടത്തും. ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും രാഹുൽ ഗാന്ധിയുടെ യാത്രയുടെ ഭാഗമാകും.
ഹരിയാനയിൽ നിന്ന് പഞ്ചാബിലേക്കാണ് യാത്ര പ്രവേശിക്കുക. ജനവരി 11 നാണ് പഞ്ചാബിൽ എത്തുക.സംസ്ഥാനത്ത് എട്ട് ദിവസത്തോളമാണ് യാത്ര പര്യടനം നടത്തുക. കാശ്മീരിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications