പ്രതിപക്ഷം ഒന്നിക്കുന്നു; പിന്തുണ പ്രഖ്യാപിച്ച് അഖിലേഷ്... ബിജെപിക്ക് പാരയാകുമോ
ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിന് വേണ്ടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തുന്ന നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് അഖിലേഷ് യാദവ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്ന് അഖിലേഷ് വ്യക്തമാക്കി. ലഖ്നൗവില്‍ നിതീഷ് കുമാറും തേജസ്വി യാദവും അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി.
ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കത്തിലാണ് നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഇന്ന് രാവിലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ടിരുന്നു. മമത എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ശേഷമാണ് യുപിയിലെത്തിയതും അഖിലേഷിനെ കണ്ടതും.

കോണ്‍ഗ്രസിന് അപ്രമാദിത്യമുണ്ടായിരുന്ന കാലത്ത് പ്രതിപക്ഷ ചേരിയില്‍ ഐക്യ നീക്കം തുടങ്ങിയത് ബിഹാറില്‍ നിന്നാണ് എന്നതാണ് രാഷ്ട്രീയ ചരിത്രം. ഇപ്പോള്‍ വീണ്ടും ബിഹാറില്‍ നിന്ന് ഐക്യനീക്കം നടക്കുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്. നേരത്തെ ബിജെപി സഖ്യത്തിലായിരുന്ന നിതീഷ് സഖ്യം വിട്ട് ആര്‍ജെഡിക്കൊപ്പം ചേരുകയായിരുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ് എല്ലാ പാര്‍ട്ടികളും. ഇതേ ലക്ഷ്യം തന്നെയാണ് നിതീഷ് കുമാറിനും. ദേശീയ തലത്തില്‍ പ്രതിപക്ഷ ചേരിയെ ഒന്നിച്ച് നിര്‍ത്താന്‍ നിതീഷിന് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും മികച്ച ബന്ധമാണ് നിതീഷിനുള്ളത്. അതേസമയം, ഈ സഖ്യത്തില്‍ കോണ്‍ഗ്രസുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ചര്‍ച്ചകള്‍ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഐക്യപ്പെടുത്തുകയാണ് ലക്ഷ്യം. നേതാവായി വരില്ല. നല്ല ഫലമാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ളവരെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനിയും അവസരമുണ്ടാകരുതെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു.
പ്രതിപക്ഷ ഐക്യത്തിന് വേണ്ടി താനും ശ്രമിക്കുന്നുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ചില പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ജനാധിപത്യവും ഭരണഘടനും സംരക്ഷിക്കാനുള്ള പ്രചാരണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മമതയുമായി ഇന്ന് നടത്തിയ ചര്‍ച്ചയും ക്രിയാത്മകമായിരുന്നുവെന്ന് നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ നീതീഷ്-തേജസ്വി സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. എന്നാല്‍ ദേശീയ തലത്തില്‍ ഇവര്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുമോ എന്ന് വ്യക്തമല്ല. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണ് തൃണമൂല്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും. എന്നാല്‍ നിതീഷുമായി സഹകരിക്കാന്‍ ഇവര്‍ തയ്യാറുമാണ്. തെലങ്കാനയിലെ ബിആര്‍എസ് കോണ്‍ഗ്രസുമായി അകന്നു നില്ക്കുന്നു. അതേസമയം, ബിആര്‍എസ് മറ്റു പാര്‍ട്ടികളുമായി ഐക്യത്തിലാണ്.
എഎപി, ജെഡിയു, ടിഎംസി, ബിആര്‍എസ്, എസ്പി, എന്നീ കക്ഷികളാണ് നിലവില്‍ ഐക്യസാധ്യതയ ഇടതുപക്ഷം ഇവര്‍ക്കൊപ്പം ചേര്‍ന്നേക്കാം. മാത്രമല്ല, തമിഴ്നാട്ടിലെ ഡിഎംകെയ്ക്ക് ഇവരോട് യോജിക്കാന്‍ മടിയില്ല. ജെഡിഎസ് ഇടതുപക്ഷവുമായി ചേര്‍ന്ന് നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാകില്ല. കോണ്‍ഗ്രസ് കൂടി ഈ സഖ്യത്തിലെത്തിയാല്‍ ബിജെപി എങ്ങനെ പ്രതിരോധിക്കുമെന്നാണ് അറിയേണ്ടത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications