യുപിയില്‍ എസ്പിക്ക് ഒരടി മുന്‍തൂക്കം. പോരാട്ടം ത്രില്ലറിലേക്ക്, ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല
ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പോരാട്ടം ഇഞ്ചോടിഞ്ചിലെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടിയുടെ പല പ്രചാരണങ്ങളും ബിജെപിയെ മറികടന്ന് മുന്നേറിയെന്നാണ് വിലയിരുത്തല്‍. പ്രധാനമായും മുലായം സിംഗ് കേഡറിലുള്ള നേതാക്കളെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി ഒരു ക്ലീന്‍ ഹിന്ദു പാര്‍ട്ടിയായി എസ്പി മാറിയത് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
ബൊമ്മൈയുടെ കോട്ടയില്‍ വീണ്ടും കോണ്‍ഗ്രസ്, ഡികെ മാജിക്കില്‍ ബിജെപിക്ക് ഹാട്രിക്ക് തോല്‍വി
വികാസ് പുരുഷ് എന്ന പേര് ഒരിക്കലും മുലായത്തിന് ചേരില്ല. പക്ഷേ അഖിലേഷ് യാദവ് ആ വേഷമാണ് എടുത്തണിയുന്നത്. മുസ്ലീം-യാദവ് വോട്ടുബാങ്കെന്ന എസ്പിയുടെ പഴയ രീതി തന്നെ പൊളിച്ചെഴുതിയിരിക്കുകയാണ് അഖിലേഷ്. അതുകൊണ്ട് തീവ്ര ഹിന്ദു നേതാവിന് പോലും എസ്പിയില്‍ ഇടമുണ്ട്.
മരക്കാര്‍ കാണാന്‍ പോയി, നഷ്ടം 2100 രൂപ, തിയേറ്ററുകാര്‍ തന്നോട് ചെയ്തത്... തുറന്ന് പറഞ്ഞ് ശാന്തിവിള

പരശുരാമന്റെ പ്രതിമ സ്ഥാപിക്കുന്നു, വിഷ്ണു നഗര്‍ സ്ഥാപിക്കുമെന്നുമെല്ലാം അഖിലേഷ് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിക്കാന്‍ പോലും എസ്പി തയ്യാറാവുന്നില്ല. ഹിന്ദു യുവവാഹിനി നേതാവ് സുനില്‍ സിംഗിനെ എസ്പിയിലേക്ക് കൊണ്ടുവരാനുംം അഖിലേഷിന് സാധിച്ചു. സുനില്‍ സിംഗ് മുലായം സിംഗിനൊപ്പം ചേര്‍ന്ന് എസ്പിയിലെത്തുകയായിരുന്നു. ഹിന്ദു വോട്ടുകളെ കൂടെ കൂട്ടാന്‍ ഇതിലും നല്ല മാര്‍ഗമല്ല. ബഹുജന്‍ രാഷ്ട്രീയത്തെ ബോധപൂര്‍വം തന്നെ അഖിലേഷ് മാറ്റിയിരിക്കുകയാണ്. യാദവേരത പിന്നോക്ക വോട്ടുകളും ജാദവേതര പട്ടികജാതി വിഭാഗങ്ങളും ബിജെപിയിലേക്ക് നേരത്തെ പോയതാണ്. ഇവരെയാണ് ഇത്തവണ തിരിച്ചുപിടിക്കേണ്ടത്.

ഇത്തവണ ബിജെപിയെ നേരിടാന്‍ നിരവധി വിഷയങ്ങള്‍ അഖിലേഷിനുണ്ടായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ, വികസനം. വിലക്കയറ്റം എന്നിവയെ ബിജെപിയെ നേരിടുന്നതില്‍ എസ്പിയെ സഹായിച്ച ഘടകമാണ്. ദളിത്-ബഹുജന്‍ രാഷ്ട്രീയത്തിന്റെ വന്‍ പിന്തുണ അഖിലേഷ് നേടിയെടുത്തിട്ടുണ്ട്. വിജയ് യാത്ര റാലികളുടെ സൂചന അതാണ് നല്‍കുന്നത്. എല്ലാ വിധത്തിലുള്ള ആളുകളും ഈ റാലിയിലേക്ക് ഒഴുകുന്നുണ്ട്. ഇത് ബിജെപി ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്. ബ്രാഹ്മണര്‍ മുതല്‍ പിന്നോക്ക വിഭാഗം വരെ അഖിലേഷിനൊപ്പം നില്‍ക്കാമെന്ന് അറിയിക്കുന്നു. ഈയൊരു വോട്ടുബാങ്ക് പൊളിക്കാനാണ് ബിജെപി കാത്തിരിക്കുന്നത്.

യോഗി വിവിധ വിഭാഗങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റിയത് മറ്റൊരു പ്രശ്‌നമാണ്. ഒപ്പം യോഗി വ്യത്യസ്ത് സംസ്ഥാനത്ത് നിന്ന് വന്നയാളാണെന്ന പ്രചാരണവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്. അതേസമയം ഈയൊരു പ്രചാരണം ബംഗാളിലേതിന് സമാനമായി ജനങ്ങള്‍ ഏറ്റെടുത്തല്‍ ബിജെപി കൂടുതല്‍ പ്രതിസന്ധിയിലാണ്. കര്‍ഷകരും ഒബിസി വിഭാഗവും പതിയെ ബിജെപിക്കുള്ള പിന്തുണയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം ഒബിസിയില്‍ തന്നെ നിരവധി വിഭാഗങ്ങളില്‍ ഇപ്പോഴും ബിജെപിക്ക് ജനപ്രീതിയുണ്ട്. എന്നാല്‍ യോഗി ആദിത്യനാഥ് ഇവര്‍ക്കില്‍ ജനപ്രീതുള്ള മുഖ്യമന്ത്രിയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിനാണ് ഇവര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.

എല്ലാ വിഭാഗത്തിലുള്ള ആളുകളും പ്രതിനിധീകരിക്കുന്ന സാധാരണ പാര്‍ട്ടികളെ ഉപയോഗിച്ചാണ് അഖിലേഷ് സഖ്യം ഉണ്ടാക്കിയത്. അത് അപ്രതീക്ഷിതമായിരുന്നു. മഹാന്‍ ദള്‍ പോലൊരു പാര്‍ട്ടിക്ക് കാസ്ഗഞ്ചിലും ഫിറോസാബാദിലും ആഗ്രയിലും നേട്ടമുണ്ടാക്കാനാവും. ഇവരുടെ വോട്ടുബാങ്കിനൊപ്പം വളരാനും എസ്പിക്ക് അറിയാം. മറ്റൊരാള്‍ ആര്‍എല്‍ഡിയാണ്. ഇവര്‍ ഉണ്ടെങ്കില്‍ ജാട്ട് വോട്ടുകള്‍ ഉറപ്പിക്കാം. മുസ്ലീങ്ങളുടെ വോട്ടുകള്‍ ഇത്തവണ ചോരില്ല. ഒറ്റക്കെട്ടായി അവര്‍ എസ്പിക്ക് വോട്ട് ചെയ്യും. മജ്‌ലിസ് പാര്‍ട്ടിയെ അവര്‍ ഗൗനിക്കില്ല. എസ്ബിഎസ്പി, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി, അപ്‌നാ ദള്‍, ജസ്റ്റിസ് പാര്‍ട്ടി ലേബര്‍ പാര്‍ട്ടി, കിസാന്‍ സേന, എന്നിവരെല്ലാം അഖിലേഷിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ചെറു പാര്‍ട്ടികളും ഒപ്പം വലിയൊരു പാര്‍ട്ടിയും ചേര്‍ന്ന് നയിക്കുന്ന സഖ്യമാണ് അഖിലേഷ് സ്വപ്‌നം കണ്ടത്. ഇത് സാധ്യമായിരിക്കുകയാണ്. നിഷാദ് വിഭാഗം ബിജെപി തള്ളിപറയുന്നുണ്ട്. ഇവര്‍ക്ക് ബീഹാറിലെ പോലെ യുപിയിലും ബിജെപിയുടെ ആധിപത്യം സഹിക്കുന്നില്ല. മുന്നോക്ക വിഭാഗം ഒഴിഞ്ഞ ബാക്കി എല്ലാവര്‍ക്കുമെതിരെ പോലീസ് ഭരണത്തിന് ശ്രമിച്ചതും യോഗിയെ ശരിക്കും ജനപ്രിയനല്ലാതാക്കുന്നുണ്ട്. ഒപ്പം സാമൂഹ്യ നീതിയില്‍ പിടിച്ചുള്ള അഖിലേഷിന്റെ പ്രചാരണം ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ വരെ ശ്രദ്ധ നേടിയിരിക്കുകയാണ്. അഖിലേഷ് നേരത്തെ തന്നെ പ്രചാരണവുമായി രംഗത്തിറങ്ങിയതാണ് വിജയസാധ്യത അദ്ദേഹത്തിന് അനുകൂലമാക്കിയത്.