ഗുജറാത്ത്: സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേഷ് യാദവിന്റെ ചിത്രമുള്ള ബാഗ്!!!

Subscribe to Oneindia Malayalam

ഗാന്ധിനഗര്‍: ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ വക ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രമുള്ള സ്‌കൂള്‍ബാഗ് സമ്മാനം.ഉദേപ്പൂര്‍ ജില്ലയിലാണ് സംഭവം. സംസ്ഥാനത്തെ 12,000 കുട്ടികള്‍ക്കാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ ബാഗ് ലഭിച്ചത്.ഇതില്‍ അഞ്ച് ശതമാനത്തിനാണ് അഖിലേഷ് യാദവിന്റെ ചിത്രമുള്ള ബാഗുകള്‍ ലഭിച്ചത്. 'നന്നായി പഠിക്കൂ' എന്ന വാചകവും ബാഗില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

സൂറത്തിലെ ഛോട്ടാല എന്ന കമ്പനിയാണ് ബാഗുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റിക്കറാണ് തങ്ങള്‍ ബാഗില്‍ പ്രിന്റ് ചെയ്യാന്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ കമ്പനി തന്ന ബാഗുകളില്‍ ചിലതില്‍ അഖിലേഷ് യാദവിന്റെ ചിത്രമാണ് ഉണ്ടായിരുന്നതെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികാരികള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഉത്തര്‍ പ്രദേശിലെ ചില സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് അഖിലേഷ് യാദവിന്റെ ചിത്രമുള്ള ബാഗുകള്‍ ലഭിച്ചിരുന്നു. അതേ കമ്പനിയി തന്നെയാകാം തങ്ങളും ബാഗിനായി സമീപിച്ചതെന്ന് അധികാരികള്‍ കരുതുന്നു.

akhilesh-yada

'സ്ഥല പ്രവേശന ഉത്സവം' എന്ന പേരില്‍ നടത്തിയ സ്‌കൂള്‍ പ്രവേശന ക്യാംപെയ്‌നോടനുബന്ധിച്ചാണ് ബാഗ് വിതരണം നടത്തിയത്. ഗോത്രവര്‍ഗ്ഗക്കാരുടെ ഗ്രാമമായ ഛോട്ടാ ഉദേപ്പൂര്‍ സില്ല പഞ്ചായത്ത് അധികാരികളാണ് ക്യാംപെയ്‌ന് നേതൃത്വം നല്‍കിയത്.

English summary
Akhilesh Yadav photo on Gujarat govt school bags
Please Wait while comments are loading...