കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് യാദവ് ബിജെപി ചേരിയിലെത്തിയോ? 'യോഗി'ക്കൊപ്പം വിമാനത്തിൽ പൂരി കഴിക്കൽ! അമ്പരന്ന് യുപി

Google Oneindia Malayalam News

ലഖ്‌നൗ: 2014ല്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഉത്തര്‍ പ്രദേശില്‍ അപ്‌നാ ദളിനൊപ്പം തൂത്ത് വാരിയ 73 സീറ്റുകള്‍ ആയിരുന്നു. എന്നാല്‍ ഇക്കുറി യുപിയില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സീറ്റ് നില കുത്തനെ ഇടിഞ്ഞേക്കാം.

അഖിലേഷ് യാദവും മായാവതിയും നയിക്കുന്ന മഹാഗഡ്ബന്ധന്‍ സഖ്യമാണ് മോദിയേയും യോഗി ആദിത്യനാഥിനേയും യുപിയില്‍ നേരിടുന്നത്. ഈ സഖ്യം ഇക്കുറി നേട്ടമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ അഖിലേഷ് യാദവ് യോഗിക്കൊപ്പം സഞ്ചരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ശത്രുത മറന്ന് ഒരുമിക്കൽ

ശത്രുത മറന്ന് ഒരുമിക്കൽ

വന്‍ തകര്‍ച്ചയില്‍ നിന്നും തിരിച്ച് വരവിന്റെ പാതയിലാണ് ഉത്തര്‍ പ്രദേശില്‍ മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ എസ്പിയും. തനിച്ച് നില്‍ക്കുമ്പോള്‍ വോട്ട് ചിതറിപ്പോകുന്നതും അത് ബിജെപിക്ക് ഗുണകരമായി വരുന്നതും ഒഴിവാക്കാനാണ് ശത്രുത മറന്ന് അഖിലേഷും മായാവതിയും ഇക്കുറി കൈ കൊടുക്കാന്‍ തീരുമാനിച്ചത്.

സന്യാസിക്കൊപ്പം അഖിലേഷ്

സന്യാസിക്കൊപ്പം അഖിലേഷ്

തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തി നില്‍ക്കേ കാവി വേഷധാരിയായ സന്യാസിക്കൊപ്പമുളള അഖിലേഷ് യാദവിന്റെ യാത്രകള്‍ ചര്‍ച്ചയാവുകയാണ്. യോഗി ആദിത്യനാഥിന്റെ വേഷത്തിന് സമാനമാണ് ഈ യോഗിയുടെ വേഷം. തല മുണ്ഡനം ചെയ്തിരിക്കുന്ന ഇദ്ദേഹം കാഴ്ചയില്‍ ആദിത്യനാഥ് അല്ലെന്ന് ആരും പറയില്ല.

യോഗിയോ സഹോദരനോ

യോഗിയോ സഹോദരനോ

അഖിലേഷിന്റെ പര്യടനങ്ങളില്ലെല്ലാം ഇദ്ദേഹം സന്തതസഹചാരിയാണ്. യോഗി ആദിത്യനാഥിന്റെ സഹോദരന്‍ അസിത്‌നാഥ് ബിഷ്ട് ആണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. അദ്ദേഹം ബിജെപിക്കെതിരെ മഹാഗഡ്ബന്ധനെ പിന്തുണയ്ക്കുന്നുവെന്നും പ്രചാരണം നടക്കുന്നുണ്ട്.

ചർച്ചയായി ചിത്രങ്ങൾ

ചർച്ചയായി ചിത്രങ്ങൾ

മെയ് നാലാം തിയ്യതി അഖിലേഷ് യാദവ് ട്വീറ്റ് ചെയ്ത ഒരു ചിത്രത്തിനൊപ്പമാണ് ഈ യോഗി ഉത്തര്‍ പ്രദേശില്‍ ചര്‍ച്ചയായത്. അഖിലേഷിനൊപ്പം കാവി വേഷത്തില്‍ ഇദ്ദേഹം പുറംതിരിഞ്ഞ് നടന്ന് പോകുന്നതാണ് ചിത്രം. ഇതോടെ ആരാണ് അഖിലേഷിനൊപ്പം എന്ന ചര്‍ച്ച ചൂട് പിടിച്ചു. അത് ആദിത്യനാഥാണോ എന്നും ചര്‍ച്ചകള്‍ നടന്നു.

വ്യാജ ദൈവങ്ങളല്ല

വ്യാജ ദൈവങ്ങളല്ല

തിരഞ്ഞെടുപ്പിന് ശേഷം പുതിയ സഖ്യകക്ഷികളെ സര്‍ക്കാരുണ്ടാക്കാന്‍ തേടുന്ന ബിജെപിയുടെ വലയില്‍ അഖിലേഷ് വീണോ എന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ നീങ്ങി. ചിത്രത്തിനൊപ്പം അഖിലേഷ് കുറിച്ചത് ഇതാണ്- ഞങ്ങള്‍ വ്യാജ ദൈവങ്ങളെ ഇറക്കാറില്ല, എന്നാല്‍ ഞങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത് ഈ ബാബാജിയെ ആണ്.

സർക്കാരിനെ തുറന്ന് കാണിക്കും

സർക്കാരിനെ തുറന്ന് കാണിക്കും

ഗൊരഖ്പൂര്‍ വിട്ട് വന്ന അദ്ദേഹം ആ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങളോട് പറയും എന്നും അഖിലേഷ് കുറിച്ചു. എന്നാല്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നത് പോലെ ഇദ്ദേഹം യോദി ആദിത്യനാഥോ അദ്ദേഹത്തിന്റെ സഹോദരനോ അല്ല. മറിച്ച് സുരേഷ് താക്കൂര്‍ എന്നാണ് യോഗിയുടെ ഈ അപരന്റെ പേര്.

വിമാനത്തിൽ പൂരി കഴിക്കൽ

വിമാനത്തിൽ പൂരി കഴിക്കൽ

ലഖ്‌നൗവില്‍ നിന്ന് മൗലിക് അധികാര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ സുരേഷ് നോമിനേഷന്‍ നല്‍കിയെങ്കിലും തളളിപ്പോയിരുന്നു. നിലവില്‍ ഇദ്ദേഹം സമാജ്വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുകയാണ്. ഇദ്ദേഹത്തിനൊപ്പം വിമാനത്തില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ചിത്രം കൂടി അഖിലേഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അന്ന് തീരുമാനിച്ചതാണ് ഇത്

അന്ന് തീരുമാനിച്ചതാണ് ഇത്

സ്വകാര്യ വിമാനത്തില്‍ ഒരു മേശയ്ക്ക് ഇരുവശത്തുമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ചിത്രം. യോഗി ആദിത്യനാഥിനുളള മെസ്സേജ് ആണ് അഖിലേഷിന്റെ ചിത്രം. താന്‍ പടിയിറങ്ങിയ ശേഷം മുഖ്യമന്ത്രിയുടെ വസതി യോഗി ആദിത്യനാഥ് ശുദ്ധീകരിച്ചുവെങ്കില്‍, അദ്ദേഹത്തെ പൂരി കഴിപ്പിക്കുമെന്ന് അന്ന് ഞാനും തീരുമാനിച്ചിരുന്നു എന്നാണ് ചിത്രത്തിനൊപ്പമുളള കുറിപ്പ്.

2017ലെ ശുദ്ധികലശം

2017ലെ ശുദ്ധികലശം

2017ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യോഗി ആദിത്യനാഥ് പൂജയും ശുദ്ധികര്‍മ്മങ്ങളും നടത്തിയിരുന്നു. അതേക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയാണ് അഖിലേഷിന്റെ ട്വീറ്റ്. യോഗി ആദിത്യനാഥിനും ബിജെപിക്കുമെതിരെ ആക്രമണം നടത്തുന്ന വേദികളില്ലെല്ലാം അഖിലേഷ് യോഗിയുടെ ഈ അപരനെയും പങ്കെടുപ്പിക്കാറുണ്ട്.

ട്വീറ്റ് വായിക്കാം

അഖിലേഷ് യാദവിന്റെ ട്വീറ്റ് വായിക്കാം

ബംഗാളിൽ മമതയെ പിടിച്ച് കെട്ടാൻ മലയാളി, മമതയുടെ കോട്ടയിൽ ഒരു വർഷം കൊണ്ട് ബിജെപിയുടെ കുതിച്ച് ചാട്ടം!ബംഗാളിൽ മമതയെ പിടിച്ച് കെട്ടാൻ മലയാളി, മമതയുടെ കോട്ടയിൽ ഒരു വർഷം കൊണ്ട് ബിജെപിയുടെ കുതിച്ച് ചാട്ടം!

തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി, കുമ്മനത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിൽ സുരേന്ദ്രന്തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി, കുമ്മനത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിൽ സുരേന്ദ്രന്

English summary
Akhilesh Yadav's picture with Yogi lookalike creates buzz in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X