കോണ്‍ഗ്രസ് സീറോ ആകും; ഇനി മമതയ്ക്ക് ഒപ്പം!! യുപിയില്‍ കിടിലന്‍ തന്ത്രവുമായി അഖിലേഷ്
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി നടത്തുന്നത് വ്യത്യസ്തമായ രാഷ്ട്രീയ തന്ത്രം. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഖിലേഷിന്റെ നീക്കം. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് അദ്ദേഹം തയ്യാറുമല്ല. പകരം പ്രാദേശിക കക്ഷികളെ വോട്ട് സ്വാധീനം പരിശോധിച്ച് ചേര്‍ത്ത് പിടിച്ചിരിക്കുന്നു.
കൂടാതെ ദേശീയ തലത്തിലേക്ക് ചില നോട്ടങ്ങളും അഖിലേഷിനുണ്ട്. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് പറഞ്ഞ അഖിലേഷ് യാദവ്, മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ബിജെപി വിരുദ്ധ സഖ്യത്തിനൊപ്പം ചേരുമെന്നും സൂചിപ്പിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിയെ ഉത്തര്‍ പ്രദേശില്‍ ഒറ്റയ്ക്ക് നേരിടാനാണ് അഖിലേഷിന്റെ തന്ത്രം. ബിജെപി-ആര്‍എസ്എസ് രാഷ്ട്രീയ അടവുകളെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹത്തിന് ശുഭാപ്തി വിശ്വാസമുണ്ട്. കോണ്‍ഗ്രസുമായും ബിഎസ്പിയുമായും നേരത്തെ സഖ്യമുണ്ടാക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അഖിലേഷ് പറയുന്നു. മമതയ്‌ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മമത ബാനര്‍ജി ബംഗാളില്‍ നിന്ന് ബിജെപിയെ തുരത്തിയ പോലെ ഉത്തര്‍ പ്രദേശില്‍ നിന്ന് ബിജെപിയെ എസ്പി തുരത്തുമെന്നാണ് അഖിലേഷിന്റെ പ്രഖ്യാപനം. മമത ബാനര്‍ജിയെ സ്വാഗം ചെയ്യുന്നുവെന്നും ഝാന്‍സിിയല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അഖിലേഷ് പരഞ്ഞു. ഝാന്‍സിയില്‍ അഖിലേഷിന്റെ യാത്രയ്ക്ക് വന്‍ ജനക്കൂട്ടമാണ് എത്തിയത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എസ്പിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ലഖീംപൂര്‍ ഖേരിയില്‍ ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സ്ഥലത്ത് സന്ദര്‍ശിക്കാന്‍ അഖിലേഷ് തയ്യാറായില്ല എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. ഇതിനെതിരെ കടുത്ത ഭാഷയിലാണ് അഖിലേഷ് പ്രതികരിച്ചത്. വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നും അവരെ ജനം തള്ളുമെന്നും അഖിലേഷ് പറഞ്ഞു.

ബിജെപി ജനക്ഷേമത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നതുമെന്നാണ് അഖിലേഷിന്റെ മറ്റൊരു പ്രചാരണം. സമാജ്‌വാദി പാര്‍ട്ടി 22 മാസം കൊണ്ടാണ് ഒരു എക്‌സ്പ്രസ് വേ നിര്‍മിച്ചത്. അതേ ജോലി ചെയ്യാന്‍ ബിജെപിക്ക് നാലര വര്‍ഷം വേണ്ടി വന്നുവെന്നും അഖിലേഷ് പറയുന്നു. എസ്പി തുടങ്ങിയ പദ്ധതികള്‍ ബിജെപി തുടരുകയാണ് ചെയ്തതെന്നും പുതിയ ജനക്ഷേമ പദ്ധതി കൊണ്ടുവന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

വ്യത്യസ്തമായ രാഷ്ട്രീയ ഫോര്‍മുലയാണ് ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവ് പയറ്റുന്നത്. കിഴക്കന്‍ ഉത്തര്‍ പ്രദേശില്‍ സ്വാധീനമുള്ള ചെറുപാര്‍ട്ടികളുമായി അദ്ദേഹം സഖ്യമുണ്ടാക്കി. പടിഞ്ഞാറന്‍ യുപിയില്‍ കര്‍ഷകരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും അഖിലേഷ് നടത്തുന്നുണ്ട്. അതേസമയം, സ്ത്രീ വോട്ടര്‍മാരെയും കര്‍ഷകരെയും ലക്ഷ്യമിട്ടാണ് ഇത്തവണ കോണ്‍ഗ്രസിന്റെ നീക്കം.
ജഗജില്ലി സ്‌റ്റൈലില്‍ ഗ്രേസ് ആന്റണി!! റേഷന്‍ അരി വാങ്ങാനെത്തിയതാണോ ചേച്ചി എന്ന് കമന്റ്

ഉത്തര്‍ പ്രദേശില്‍ വിജയം നേടുന്നതിലൂടെ അഖിലേഷ് യാദവ് ദേശീയ രാഷ്ട്രീയത്തിലേക്കും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതിന്റെ ആദ്യ പടിയെന്നോണമാണ് മമതയുമായുള്ള സഖ്യം. അഖിലേഷിന്റെ പ്രചാരണങ്ങള്‍ക്ക് മമത പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, മതനിരപേക്ഷ കക്ഷികള്‍ക്കിടയില്‍ വോട്ടുകള്‍ ഭിന്നിച്ചാല്‍ 2017ലെ പോലെ ബിജെപി മികച്ച വിജയം നേടാനാണ് സാധ്യത.

കഴിഞ്ഞാഴ്ച ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജി, സോണിയ ഗാന്ധിയെ കണ്ടിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലിലെത്തിയവരെ സ്വീകരിക്കുകയാണ് ചെയ്തത്. ശേഷം അവര്‍ മുംബൈയിലെത്തി എന്‍സിപി, ശിവസേന നേതാക്കളുമായി ചര്‍ച്ച നടത്തി. യുപിഎ ഇപ്പോഴില്ലെന്നാണ് ബിജെപിക്ക് ബദല്‍ എന്ത് എന്ന ചോദ്യത്തോട് മമത പ്രതികരിച്ചത്. ഡല്‍ഹിയിലെത്തുമ്പോഴെല്ലാം സോണിയ ഗാന്ധിയെ കാണേണ്ടതുണ്ടോ എന്ന മറുപടിയും മമത നല്‍കിയത് കൃത്യമായ സൂചനയാണ്. മമതയും അഖിലേഷും ഒന്നിച്ചാല്‍ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ കൂടെ നില്‍ക്കുമെന്നാണ് എസ്പി നേതാക്കളുടെ പ്രതീക്ഷ.












Click it and Unblock the Notifications