കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമോ? ആലോചിക്കട്ടെയെന്ന് അഖിലേഷ് യാദവ്

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ ക്ഷണം തള്ളാതെ അഖിലേഷ് യാദവ്. യാത്രയുടെ സമാപന ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അഖിലേഷ് വ്യക്തമാക്കി. അതിന് ശേഷം പങ്കെടുക്കണോ വേണോ എന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് തന്നെ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചതായി അഖിലേഷ് സ്ഥിരീകരിച്ചു. നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്ന് യാത്രയില്‍ പങ്കെടുക്കാതെ പിന്‍മാറിയിരുന്നു അഖിലേഷ്. യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്നും, എന്നാല്‍ പങ്കെടുത്താല്‍ അത് സഖ്യസാധ്യതയായി കാണുമെന്നും പറഞ്ഞായിരുന്നു അഖിലേഷിന്റെ പിന്‍മാറ്റം.

1

അതേസമയം ഉത്തര്‍പ്രദേശിനെ മതപരമായ സ്ഥലമാക്കി പണം സമ്പാദിക്കുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. ഗംഗാ നദിയെ വൃത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആയിരക്കണക്കിന് കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചിലവഴിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോട്ടറിയെടുക്കാന്‍ പണം നല്‍കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങിലോട്ടറിയെടുക്കാന്‍ പണം നല്‍കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങി

കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ആംആദ്മി പാര്‍ട്ടി, ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി, ഗുലാം നബി ആസാദിന്റെ പാര്‍ട്ടി എന്നിവരെ യാത്രയിലേക്ക് ക്ഷണിച്ചിട്ടില്ല. ഇവരില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാക്കാനുള്ള ശ്രമത്തിലാണ്.

ലോട്ടറിയെടുക്കാന്‍ പണം നല്‍കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങിലോട്ടറിയെടുക്കാന്‍ പണം നല്‍കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങി

നേരത്തെ ഉത്തര്‍പ്രദേശിലൂടെ യാത്ര കടന്നുപോയപ്പോള്‍ അഖിലേഷ് യാദവ്, ജയന്ത് ചൗധരി, മായാവതി എന്നിവരെയെല്ലാം ക്ഷണിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇവരാരും യാത്രയില്‍ പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസിന്റെ കൂടെ ചേരുന്നത് കൊണ്ടുള്ള രാഷ്ട്രീയ നഷ്ടങ്ങളായിരുന്നു ഇവരെയെല്ലാം പിന്നോട്ടടിച്ചത്.

എന്നാല്‍ കശ്മീരില്‍ സമാപനം നടക്കുമ്പോള്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കില്ലെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ യുപിയില്‍ ഇത് വലിയ പ്രശ്‌നമായി മാറുമെന്ന് അഖിലേഷിന് അറിയാമായിരുന്നു. സഖ്യത്തിനുള്ള ശ്രമങ്ങളാണെന്ന തരത്തില്‍ ബിജെപി ഇതിനെ ഉയര്‍ത്തി കാണിക്കാനും സാധ്യതയുണ്ട്.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?

അതേസമയം കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ ശിവസേന പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്താണ് പങ്കെടുക്കുക. ബാല്‍ താക്കറെയ്ക്ക് കശ്മീരുമായി പ്രത്യേക ബന്ധം തന്നെയുണ്ടായിരുന്നുവെന്ന് റാവത്ത് പറഞ്ഞു. താന്‍ യാത്രയില്‍ പങ്കെടുക്കുന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു.

ഈ രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ തന്നെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കഴിഞ്ഞു. ശിവസേനയെ കശ്മീരില്‍ പ്രതിനിധീകരിച്ച് എത്താന്‍ സാധിക്കുന്നത് വലിയ നേട്ടമായിട്ടാണ് കാണുന്നതെന്നും റാവത്ത് പറഞ്ഞു. യുവാക്കള്‍ ഒരുപാട് യാത്രയില്‍ ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
akhilesh yadav says party will decide his participance in bharat jodo yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X