Get Updates
Get notified of breaking news, exclusive insights, and must-see stories!

13 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം തിയറ്ററില്‍ സിനിമ കണ്ട് അമിത് ഷാ...ഒടുവില്‍ ഭാര്യയോട് ഒരു ഡയലോഗും

ന്യൂഡല്‍ഹി: നീണ്ട പതിമൂന്ന് വര്‍ഷത്തിനുശേഷം കുടുംബത്തോടൊപ്പം തിയേറ്ററില്‍ സിനിമ കണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുടുംബത്തോടൊപ്പമാണ് അദ്ദേഹം സിനിമ്ക്ക് എത്തിയത്. ഡല്‍ഹിയില്‍ 'സാമ്രാട്ട് പൃഥിരാജ്' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രത്യേക പ്രദര്‍ശനം കാണാനാണ് അമിത് ഷായും കുടുംബവും എത്തിയത്. സിനിമ കണ്ട ശേഷം വളരെ നല്ല അഭിപ്രായമാണ് സിനിമയെക്കുറിച്ച് അമിത് ഷാ പങ്കുവെച്ചത്.

ഒരു ചരിത്ര വിദ്യാര്‍ത്ഥിയെന്ന നിലയില്‍, ഇന്ത്യയുടെ സാംസ്‌കാരിക യുദ്ധങ്ങള്‍ ചിത്രീകരിച്ച സിനിമ ആസ്വദിക്കുക മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് അതിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 'സ്ത്രീകളെ ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരത്തെയാണ് സിനിമ ചിത്രീകരിച്ചത്. മധ്യകാലഘട്ടത്തില്‍ സ്ത്രീകള്‍ ആസ്വദിച്ചിരുന്ന രാഷ്ട്രീയ അധികാരത്തെക്കുറിച്ചും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും വളരെ ശക്തമായ പ്രസ്താവന സിനിമ മുന്നോട്ട് വെയ്ക്കുന്നു' അമിത് ഷാ പറഞ്ഞു.

amithsah

പ്രസംഗത്തിനൊടുവില്‍ അമിത് ഷാ എക്‌സിറ്റിലേക്ക് നടക്കാന്‍ തുടങ്ങി, എന്നാല്‍ എവിടേക്കാണ് പോകേണ്ടതെന്ന് അറിയാതെ ഭാര്യ സൊണാല്‍ അവിടെത്തന്നെ നിന്നു. ഇതിന് പിന്നാലെ അമിത് ഷാ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പരസ്പരം അഭിസംബോധന ചെയ്തതിന് സമാനമായി, ഭാര്യയോട് 'ചാലിയേ ഹുകും' ( വരൂ രാഞ്ജി എന്ന അര്‍ത്ഥമുള്ള) എന്ന് പറഞ്ഞു.

ലഹങ്കയില്‍ മിന്നിത്തിളങ്ങി രശ്മിക മന്ദാന..നിങ്ങളെന്ത് സുന്ദരിയെന്ന് ആരാധകര്‍

12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെക്കുറിച്ചുള്ള ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്‌സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം.

ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ് ഈ ചിത്രം. പൃഥ്വിരാജ് ചൗഹാന്റെ റോളില്‍ അക്ഷയ് കുമാറാണ് എത്തുന്നത്. മാനുഷി ഛില്ലറാണ് നായിക. സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജ്യത്തെ ചരിത്ര പുസ്തകങ്ങളില്‍ അധിനിവേശക്കാരെ കുറിച്ച് മാത്രമാണ് പറഞ്ഞിരിക്കുന്നതെന്ന് നടന്‍ അക്ഷയ് കുമാര്‍ പ്രൊമോഷന്‍ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു ഇന്ത്യയുടെ രാജാക്കന്മാരെ കുറിച്ച് ഒരു പുസ്തകങ്ങളും പറയുന്നില്ലെന്നും മുഗള്‍ രാജാക്കന്മാരെ കുറിച്ചു പഠിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ രാജാക്കന്മാരെ കുറിച്ചും പഠിപ്പിക്കണമെന്ന് അക്ഷയ് കുമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+