Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ് ഖന്ന സാന്പത്തിക തട്ടിപ്പിനിരയായി

മുംബൈ: സാമ്പത്തിക ഇടപാടിന്റെ പേരില്‍ നടന്‍ അക്ഷയ് ഖന്നയെ ദമ്പതിമാര്‍ പറ്റിച്ചെന്ന് പരാതി. തങ്ങളുടെ കമ്മോഡിറ്റി ട്രേഡിംഗ് സ്ഥാപനത്തില്‍ അന്‍പത് ലക്ഷം രൂപ നിക്ഷേപിച്ചാര്‍ 45 ദിവസത്തിനകം ഒരു കോടി രൂപയായി തിരിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പണം ഇരട്ടിയാക്കി നല്‍കിയില്ലെന്ന് മാത്രമല്ല കൊടുത്ത അമ്പത് ലക്ഷം രൂപയും നഷ്ടമായി.

2010ലാണ് അന്ദേരിയിലെ ഇന്‍ടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ അക്ഷയ് പണം നിക്ഷേപിച്ചത്. സത്യബ്രത ചക്രവര്‍ത്തി ഭാര്യ സോന എന്നിവരുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനമായിരുന്നു ഇന്‍ടെക് ഇമേജസ്. പണം വാങ്ങിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞുവെങ്കിലും ഇത് വരെയും അക്ഷയ്ക്ക് പണം നല്‍കാന്‍ ദമ്പതിമാര്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് ഒക്ടോബര്‍ 18 വെള്ളിയാഴ്ച നടന്‍ അഭിഭാഷകനൊപ്പം എത്തി മലബാര്‍ ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Akshay Khanna

2010 ഒക്ടോബറില്‍ ഒരു പൊതുപരിപാടിയ്ക്ക് അന്ദേരിയില്‍ എത്തിയപ്പോഴാണ് നടന്‍ ദമ്പതിമാരെ പരിചയപ്പെടുന്നത്. ഇവര്‍ക്ക് പണം നല്‍കി കൃത്യം 45 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ സത്യബ്രതയേയും ഭാര്യ സോനയേയും വിളിച്ചെങ്കിലും അവര്‍ ഒഴിഞ്ഞ് മാറി. മാത്രമല്ല നിക്ഷേപം പുതുക്കിയെന്നും 45 ദിവസത്തിന് ശേഷം നല്‍കാമെന്ന് പറഞ്ഞ തുകയ്ക്ക് പുറമെ 50 ലക്ഷം കൂടി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്നാല്‍ പിന്നീട് ദമ്പതിമാര്‍ പണം നല്‍കിയില്ലെന്ന് മാത്രമല്ല നടന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാതാവുകയും മുങ്ങി നടക്കുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് കമ്മോഡിറ്റ് ട്രേഡിംഗ് മാര്‍ക്കറ്റില്‍ നിന്ന് ഇത്രയധികം പണം ഉണ്ടാക്കാന്‍ കഴിയില്ലെന്നും തട്ടിപ്പാണെന്നും ഒരു കമ്മോഡിറ്റി ട്രേഡിംഗ് വിദ്ഗദന്‍ പറഞ്ഞു.ദന്പതിമാര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+