കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമുസ്ലീമായ ശ്രീദേവിക്ക് അറബിയില്‍ പ്രാര്‍ത്ഥന വേണ്ട... ദുബൈയില്‍ വിവാദം കൊഴുക്കുന്നു

  • By Desk
Google Oneindia Malayalam News

ദുബൈയില്‍ ഭര്‍ത്താവ് ബോണി കപൂറിന്‍റെ സഹോദരി പുത്രന്‍ മോഹിത് മേവാറിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. ദുബൈയിലെ ഇന്ത്യന്‍ ലോകം മാത്രമല്ല ആ താരരാണിയുടെ അപ്രതീക്ഷിത മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. ഇന്ത്യന്‍ സിനിമയേയും താരങ്ങളേയും അത്രമേല്‍ ആരാധിക്കുന്ന ഇഷ്ടപ്പെടുന്ന അറബികളും താരത്തിന്‍റെ വിയോഗത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്തെത്തി.

ദുബായിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ബാത്ത് ടബ്ബില്‍ മരിച്ച ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുമ്പോള്‍ അറബ് ലോകത്ത് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് കത്തുന്ന വിവാദം മറ്റൊന്നാണ്. അറബ് മാധ്യമ പ്രവര്‍ത്തകന്‍ അലി ഉബൈദിന്‍റെ 'അല്‍ ബയാന്‍' അറബിക് പത്രത്തിലാണ് വിവാദത്തെ കുറിച്ച് പറഞ്ഞിരിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദൈവം അവരുടെ മേല്‍ കൃപ ചൊരിയട്ടെ

ദൈവം അവരുടെ മേല്‍ കൃപ ചൊരിയട്ടെ

മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അറബികള്‍ സാധാരണ പറയുന്ന വാക്കുകളാണ് 'ദൈവം അവരുടെ മേല്‍ കൃപ ചൊരിയട്ടേയെന്ന്. ശ്രീദേവി മരിച്ചപ്പോഴും അറബികള്‍ ഇങ്ങനെ പറഞ്ഞു.

സമൂഹ മാധ്യമത്തില്‍

സമൂഹ മാധ്യമത്തില്‍

സമൂഹ മാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ശ്രീദേവിയുടെ ചിത്രം പങ്കുവെച്ച് അവര്‍ ഇങ്ങനെ കുറിച്ചു. പ്രത്യേകിച്ച് ദുബൈയിയിലെ കലാകാരന്‍മാര്‍.

ശ്രീദേവി അമുസ്ലീം

ശ്രീദേവി അമുസ്ലീം

എന്നാല്‍ ഇതിനെതിരെ വിവാദം ഉയരാന്‍ തുടങ്ങി. അമുസ്ലീങ്ങള്‍ മരിക്കുമ്പോള്‍ അങ്ങനെ പറയാന്‍ പാടില്ലെന്നായിരുന്നു ചില കൂട്ടതര്‍ ഉയര്‍ത്തിയ വിവാദം.

ആര് മരിച്ചാലും

ആര് മരിച്ചാലും

എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ് 'ശ്രീദേവി മുങ്ങി മരിച്ചു; ഒപ്പം നമ്മളും എന്ന ലേഖനത്തില്‍ അലി ഉബൈദ് മറുപടി നല്‍കിയിരിക്കുന്നത്.

തെറ്റില്ല

തെറ്റില്ല

അമുസ്ലീങ്ങള്‍ എന്നല്ല ആര് മരിച്ചാലും ഇങ്ങനെ പറയുന്നതില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം തന്‍റെ ലേഖനത്തില്‍ വ്യക്തമാക്കി. നബിയുടെ ജീവിതത്തിലെ ഒരു ഉദാഹരണം പറഞ്ഞായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

ജൂതന്‍റെ മൃതദേഹത്തിന് മുന്നില്‍

ജൂതന്‍റെ മൃതദേഹത്തിന് മുന്നില്‍

ജൂതന്‍റെ മൃതദേഹം കടന്നുപോയപ്പോള്‍ ബഹുമാന സൂചകമായി മുഹമ്മദ് നബി എഴുന്നേറ്റ് നിന്നിരുന്നു. കൂടെയുള്ളവര്‍ അത് ജൂതന്‍റെ മൃതദേഹമല്ലേയെന്ന് ആരാഞ്ഞപ്പോള്‍ ആദമിന്‍റെ മക്കള്‍ എല്ലാവരും ആദരണീയരാണെന്നും ആരുടെ മൃതദേഹമായാലും നമ്മള്‍ ബഹുമാനിക്കണമെന്നും നബി പറഞ്ഞെന്നും അലി ഉബൈദ് ലേഖനത്തില്‍ പറയുന്നു.

നമ്മളും ശ്രീദേവിയോടൊപ്പം മുങ്ങി മരിച്ചു

നമ്മളും ശ്രീദേവിയോടൊപ്പം മുങ്ങി മരിച്ചു

ഒരു മനുഷ്യന്‍റെ മരണത്തില്‍ ഇത്തരം വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ത്തുന്നുണ്ടെങ്കില്‍ നമ്മളും ശ്രീദേവിയോടൊപ്പം മുങ്ങിമരച്ചതായി കണക്കാക്കുന്നതിന് തുല്യമാണെന്ന് ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ജാന്‍വിയേയും ഖുശിയേയും കുറിച്ച് അശ്ലീലം പറയുന്നത് നിര്‍ത്തൂ... പൊട്ടിത്തെറിച്ച് അന്‍ഷുല കപൂര്‍ജാന്‍വിയേയും ഖുശിയേയും കുറിച്ച് അശ്ലീലം പറയുന്നത് നിര്‍ത്തൂ... പൊട്ടിത്തെറിച്ച് അന്‍ഷുല കപൂര്‍

English summary
al bayan report clarifies about sreedis death controversy aroused in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X