Get Updates
Get notified of breaking news, exclusive insights, and must-see stories!

യെദ്യൂരപ്പയ്ക്ക് ജയിച്ചേ തീരൂ....15 ദിവസമില്ല...24 മണിക്കൂര്‍!! ഇനി സഭയില്‍ കാണാമെന്ന് രാഹുല്‍!!

യെദ്യൂരപ്പയോട് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി

ദില്ലി: കോണ്‍ഗ്രസിനെ വളരെ എളുപ്പത്തില്‍ തകര്‍ത്ത് കര്‍ണാടകത്തില്‍ ഭരണം പിടിക്കാമെന്ന ബിജെപിയുടെ മോഹം നിയമത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. സുപ്രീം കോടതി ബിഎസ് യെദ്യൂരപ്പയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇല്ലാത്ത ഭൂരിപക്ഷം എങ്ങനെ തെളിയിക്കാനാണ് അല്ലേ. പക്ഷേ കാര്യം അങ്ങനെ തന്നെയാണോ എന്ന് ഉറപ്പില്ല. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാരൊന്നും എന്തായാലും സുരക്ഷിതമല്ല. അതുകൊണ്ട് സ്വന്തം എംഎല്‍എമാരെ ഈ പാര്‍ട്ടികള്‍ സംരക്ഷിച്ചില്ലെങ്കില്‍ യെദ്യൂരപ്പ നിയമസഭയില്‍ ശനിയാഴ്ച്ച ഭൂരിപക്ഷം തെളിയിച്ചിരിക്കും. അത് ദക്ഷിണേന്ത്യയില്‍ കുതിപ്പിന് ബിജെപിയെ സഹായിക്കുകയും ചെയ്തു.

പക്ഷേ ഇത്രെയൊക്കെയാണെങ്കിലും ബിജെപിക്ക് സുപ്രീം കോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടി ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. പ്രതിപക്ഷത്തിന്റെ ജയം കൂടിയായി ഇതിനെ കാണേണ്ടി വരും. അതേസമയം വിധി യെദ്യൂരപ്പയെ സംബന്ധിച്ചാണ് ഏറ്റവും നിര്‍ണായകം. അധികാരം നഷ്ടമായാല്‍ പിന്നെ യെദ്യൂരപ്പ സംസ്ഥാനത്ത് തന്നെ അപ്രസക്തനാവും എന്നുറപ്പാണ്.

വിശ്വാസ വോട്ട്

വിശ്വാസ വോട്ട്

രഹസ്യവോട്ട് വേണമെന്ന യെദ്യൂരപ്പയുടെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ വാദങ്ങളെ സുപ്രീം കോടതി തള്ളിക്കളഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു. ഓപ്പണ്‍ വോട്ട് വേണമെന്നാണ് കോടതി വിധി പറഞ്ഞത്. അതിന് പുറമേ ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നല്‍കിയ 15 ദിവസത്തെ സമയവും ഇതോടെ തള്ളപ്പെട്ടു. ഇനി സഭയില്‍ വിശ്വാസ വോട്ട് തേടി ഭൂരിപക്ഷം തെളിയിക്കേണ്ട ഗതികേടിലാണ് യെദ്യൂരപ്പ. ഭൂരിപക്ഷം സംബന്ധിച്ച കാര്യങ്ങള്‍ താല്‍ക്കാലിക സ്പീക്കര്‍ തീരുമാനിക്കട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എ വേണ്ട

ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എ വേണ്ട

ഗവര്‍ണറുടെ ചില തീരുമാനങ്ങളും കോടതി ഇടപെട്ട് തടയുകയും ചെയ്തിട്ടുണ്ട്. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്ന് എംഎല്‍എയെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കാനുള്ള ഗവര്‍ണര്‍ വാജുഭായ് വാലയുടെ നീക്കങ്ങള്‍ വേണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അതിന് പുറമേ യെദ്യൂരപ്പ ഭാരിച്ച കാര്യങ്ങളൊന്നും ചെയ്യേണ്ടെന്നും കോടതി പറഞ്ഞു. അധികാരമേറ്റിട്ടേയുള്ളൂ ആദ്യ ഭൂരിപക്ഷം തെളിയിക്കൂ. എന്നിട്ടാവും ബാക്കി കാര്യങ്ങളെന്നാണ് കോടതി ഉദ്ദേശിച്ചത്. പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെ കാര്യങ്ങളാണ് കോടതി പറയാതെ പറഞ്ഞത്.

ഭൂരിപക്ഷം തെളിയിക്കണം

ഭൂരിപക്ഷം തെളിയിക്കണം

ഗവര്‍ണര്‍ പറയും പോലെ ഏറ്റവും വലിയ കക്ഷി സര്‍ക്കാര്‍ രൂപീകരിക്കട്ടെയെന്നതല്ല ഇവിടത്തെ വിഷയമെന്ന് സുപ്രീം കോടതി ജസ്റ്റിസ് എകെ സിക്രി പറഞ്ഞു. ഇവിടെ പ്രശ്‌നം ഭൂരിപക്ഷമാണ്. അതുള്ളവര്‍ക്ക് ഭരിക്കാം. അത് സഭയില്‍ തെളിയിക്കട്ടെയെന്നും സിക്രി വ്യക്തമാക്കി. അതേസമയം കര്‍ണാടക പോലീസിനോടും ഡിജിപിയോടും ഭൂരിപക്ഷം തെളിയിക്കുന്ന സമയത്ത് സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ഇവിടെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

സത്യം ജയിച്ചു

സത്യം ജയിച്ചു

കോണ്‍ഗ്രസ് ഇത്രയും കാലം പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് കോടതി പറഞ്ഞിരിക്കുകയാണെന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഗവര്‍ണര്‍ ഭരണഘടനാവിരുദ്ധമായിട്ടാണ് പ്രവര്‍ത്തിച്ചത്. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചത് തന്നെ തെറ്റാണെന്നും ഇനിയെല്ലാം സഭയില്‍ വച്ച് കാണാമെന്നും രാഹുല്‍ വ്യക്തമാക്കി. ഭൂരിപക്ഷമില്ലാത്തെ തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞ ബിജെപിക്ക് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി തന്നെയാണ് കിട്ടിയതെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴും ജനവിധി അംഗീകരിക്കാതെ പണവും മസില്‍ പവറും ഉപയോഗിച്ച് അധികാരത്തിലെത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

നിര്‍ണായകം....

നിര്‍ണായകം....

വോട്ടെടുപ്പ് എല്ലാ പാര്‍ട്ടികളെയും സംബന്ധിച്ച് നിര്‍ണായകമാണ്. അതേസമയം ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധിയാണ്. നാളെ സഭയില്‍ തങ്ങള്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. അതേസമയം ഭൂരിപക്ഷം തെളിയിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ വാദങ്ങള്‍ നാളെ സഭയില്‍ തകര്‍ന്നടിയുമെന്നും ഭൂരിപക്ഷം കോണ്‍ഗ്രസ് തെളിയിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+