കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ ആക്രമണം: ഇന്ത്യ ഒറ്റക്കെട്ട്.. മോദി സര്‍ക്കാരിന് പിന്തുണയെന്ന് സര്‍വകക്ഷി യോഗം!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് പിന്നാലെ തലസ്ഥാന നഗരിയായ ദില്ലിയില്‍ സര്‍വകക്ഷിയോഗം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് യോഗം വിളിച്ചുചേര്‍ത്തത്. സര്‍ക്കാര്‍ നീക്കത്തില്‍ എല്ലാ പാര്‍ട്ടി നേതാക്കളും പൂര്‍ണ പിന്തുണ അറിയിച്ചതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു യോഗത്തിന് ശേഷം പറഞ്ഞു.

സെപ്തംബര്‍ 29 വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് ഇന്ത്യ പാക് അധിനിവേശ കാശ്മീരിലെത്തി ഭീകരരെ വധിച്ചത്. നാലര മണിക്കൂറോളം നീണ്ട ഓപ്പറേഷന്‍ ഇന്ന് ഉച്ചയോടെയാണ് പുറത്തറിഞ്ഞത്. അറിയിക്കേണ്ടവരെ കൃത്യമായി അറിയിച്ചും ഉപദേശം തേടേണ്ടവരില്‍ നിന്നും തേടിയും നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ ഈ നീക്കത്തോട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്നത് ഇങ്ങനെ...

 പൂര്‍ണ പിന്തുണ -സോണിയാ ഗാന്ധി...

പൂര്‍ണ പിന്തുണ -സോണിയാ ഗാന്ധി...

രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ എടുക്കുന്ന ഏത് നടപടിക്കും തങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി പറഞ്ഞു. സര്‍വ കക്ഷി യോഗത്തിന് മുന്നോടിയായി വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.

കേന്ദ്രത്തിന് പ്രശംസ - നിതീഷ് കുമാര്‍...

കേന്ദ്രത്തിന് പ്രശംസ - നിതീഷ് കുമാര്‍...

കേന്ദ്രസര്‍ക്കാരിനെയും ധീരരായ സൈനികരെയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നു എന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചത്. ഭീകരവാദത്തിനെതിരെ ശക്തമായ നീക്കമാണ് നമ്മള്‍ നടത്തിയത്.

സല്യൂട്ട് - രാഹുല്‍ ഗാന്ധി..

സല്യൂട്ട് - രാഹുല്‍ ഗാന്ധി..

ഇന്ത്യന്‍ സൈനികരെ താനും കോണ്‍ഗ്രസ് പാര്‍ട്ടിയും സല്യൂട്ട് ചെയ്യുന്നു എന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ബീകരവാദത്തെയും അതിനെ പിന്തുണക്കുന്നവരെയും നമ്മള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം. ജയ് ഹിന്ദ്.

 താക്കീത് - രമണ്‍ സിംഗ്...

താക്കീത് - രമണ്‍ സിംഗ്...

ഇത് വെറുമൊരു സര്‍ജിക്കല്‍ ഓപ്പറേഷന്‍ മാത്രമല്ല, പാകിസ്താന് ശക്തമായ താക്കീത് കൂടിയാണ്.- ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു. ഇനി ഒരിക്കലും ഭീകരാക്രമണത്തിനെതിരെ നമ്മള്‍ വെറുതെയിരിക്കില്ല എന്ന സന്ദേശമാണ് ഈ ഓപ്പറേഷന്‍

 അഭിമാനിക്കുന്നു - ശശി തരൂര്‍..

അഭിമാനിക്കുന്നു - ശശി തരൂര്‍..

ഇന്ത്യന്‍ സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ പ്രതികരിച്ചത്. വെല്‍ ഡണ്‍. ഇത് പാകിസ്താന് കിട്ടേണ്ട ഒരു സന്ദേശം തന്നെയാണ്. അതിര്‍ത്തി കടന്ന് വന്ന് ഇന്ത്യയുടെ 18 സൈനികരെ കൊന്നത് പ്രകോപനമല്ലേ എന്നും തരുര്‍ ചോദിച്ചു.

English summary
All party meeting hosted by Ministry of Home Affairs end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X