കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണം, വെറും നുണ, മോദി മുതല്‍ ബിജെപി വരെ തള്ളി, ഗ്രാമങ്ങള്‍ ഇരുട്ടില്‍!!

സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണം മോദിക്ക് തെറ്റിയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ താന്‍ നല്‍കിയ വാഗ്ദാനം പാലിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ സത്യാവസ്ഥ ഇക്കാര്യത്തില്‍ എന്താണ്. പ്രധാനമന്ത്രി തന്റെ കൈയ്യിലെ കീറക്കടലാസുകളിലെ കണക്കാണ് വെളിപ്പെടുത്തിയത്. ഇത് പ്രകാരം ബിജെപി രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണം നടപ്പിലാക്കി എന്ന് പലരും കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു. പക്ഷേ സത്യത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളെല്ലാം ഇപ്പോഴും ഇരുട്ടിലാണെന്നതാണ് വിസ്മരിക്കാനാവാത്തത്.

സാധാരണ ഗതിയില്‍ ബിജെപിയുടെ തള്ളല്‍ ആയിട്ടേ ഇതിനെ കണക്കാക്കേണ്ടതുള്ളൂ. പക്ഷേ പ്രധാനമന്ത്രി ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരം നുണകള്‍ പ്രചരിപ്പിക്കാന്‍ പാടില്ലായിരുന്നു. സ്വന്തം പാര്‍ട്ടിക്ക് നേട്ടമാകാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തിന് തന്നെ പുലിവാലായിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വികസനം മുന്‍നിര്‍ത്തി ഇക്കാര്യം മുന്‍നിര്‍ത്തി പ്രചാരണം നടത്താനായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്.

കള്ളങ്ങളുടെ ചീട്ടുകൊട്ടാരം

കള്ളങ്ങളുടെ ചീട്ടുകൊട്ടാരം

പ്രധാനമന്ത്രി പറയും പോലെ രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണം നടപ്പിലായിട്ടില്ല എന്നതാണ് വാസ്തവം. ഇത് മോദിക്കും അദ്ദേഹത്തിന്റെ പാര്‍്ട്ടിയായ ബിജെപിക്കും നന്നായറിയാം. പക്ഷേ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് എന്തെങ്കിലുമൊക്കെ പറയണം. അതിന്റെ ഭാഗമായിട്ടാണ് ഈ തള്ളലൊക്കെ വരുന്നത്. 3.14 കോടി ജനങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ് കഴിയുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു വീട്ടിലെ 10 ശതമാനം കാര്യങ്ങള്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ വീട് സമ്പൂര്‍ണ വൈദ്യുതവല്‍ക്കരിച്ചതായി കണക്കാക്കും. ഈ രീതി തന്നെ തികച്ചും അശാസ്ത്രീയമാണ്. ചെറിയ തോതിലുള്ള വൈദ്യുതി കണക്ഷനുകളാണ് വീടുകളില്‍ എത്തുന്നത്.

ഗ്രാമങ്ങള്‍ ഇരുട്ടില്‍ തന്നെ

ഗ്രാമങ്ങള്‍ ഇരുട്ടില്‍ തന്നെ

മോദി പറയുന്നത് പോലെ ഗ്രാമങ്ങള്‍ ഇപ്പോള്‍ വെളിച്ചത്തിന് കീഴില്‍ അല്ല കാര്യങ്ങള്‍ നടത്തുന്നത്. സര്‍വത്ര ഇരുട്ടില്‍ തന്നെയാണ് എല്ലാം. മോദി ആവശ്യപ്പെട്ടത് ഗ്രാമീണ മേഖലയില്‍ വൈദ്യുതി കണക്ഷന്‍ എത്തിക്കുന്നത് വേഗതയിലല്ല. വളരെ പതുക്കെയാണ് ഇത് നടക്കുന്നത്. ഒരു ഗ്രാമം മുഴുവന്‍ വൈദ്യുതവല്‍ക്കരിച്ചു എന്നുള്ള സര്‍ക്കാര്‍ വാദത്തിനര്‍ത്ഥം എല്ലാവീടുകള്‍ക്കും വൈദ്യുതിയെന്നല്ല. നാട്ടിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൈദ്യുതിയെത്തിയാലും സര്‍ക്കാര്‍ ഇതിനെ സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണമായിട്ടാണ് കണക്കാക്കുന്നത്. അതായത് വ്യവസായ കേന്ദ്രങ്ങളെ മാത്രമാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് സാരം.

അസാധ്യമായ കാര്യം

അസാധ്യമായ കാര്യം

മഹാകള്ളമാണ് ബിജെപി പറഞ്ഞതെന്ന് അവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നിന്ന്് തന്നെ വ്യക്തമാണ്. നേരത്തെ ഇന്ത്യയില്‍ 18452 ഗ്രാമങ്ങളില്‍ വൈദ്യുതി എത്താത്തതായി ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മോദി അധികാരമേല്‍ക്കുന്ന കാലയളവിലായിരുന്നു ഇത്. അധികാരം കിട്ടി 46 മാസത്തിനുള്ളില്‍ ഈ ഗ്രാമങ്ങളൊക്കെ വെളിച്ചമെത്തിച്ചു എന്നാണ് ബിജെപി പറയുന്നത്. അതായത് ഒരുവര്‍ഷം 4813 ഗ്രാമങ്ങള്‍ വീതം വൈദ്യുതിവല്‍ക്കരിച്ചെന്നാണ് മോദി വീമ്പിളക്കുന്നത്. ഒരിക്കലും നടക്കാത്ത കാര്യമാണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു വര്‍ഷം ഇത്രയും ഗ്രാമങ്ങള്‍ സര്‍ക്കാരിന് വൈദ്യുതവല്‍ക്കരിക്കാമെങ്കില്‍ രാജ്യം എത്രയോ വികസിച്ചേനെ.

യുപിഎയുടെ കാലം

യുപിഎയുടെ കാലം

സത്യം പറഞ്ഞാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും വേഗത്തില്‍ വൈദ്യുതവല്‍ക്കരണം നടന്നിട്ടുണ്ട്. അതും അതിവേഗത്തിലായിരുന്നു നടന്നത്. 28706 ഗ്രാമങ്ങളാണ് യുപിഎ സര്‍ക്കാര്‍ വൈദ്യുതവല്‍ക്കരിച്ചത്. ഇപ്പോള്‍ മഹത്വവല്‍ക്കരിക്കുന്നത് ബിജെപി സര്‍ക്കാരിന്റെ കഴിവ്‌കേടുകളാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണമെന്നാണ് പൂര്‍ണമായ രീതിയിലുള്ളതായിരുന്നു. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിന്റെ കണക്കുകള്‍ പ്രചരിപ്പിച്ച് കാണിച്ചാണ് സ്വന്തം നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്താണ് വൈദ്യുതവല്‍ക്കരണം വളരെ മോശമായത്. ഇത് ചൂണ്ടിക്കാട്ടിയാണ് മോദി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭരണത്തിലും സമാന അവസ്ഥ തന്നെയാണ് ഉണ്ടായിരിക്കുന്നത്.

ഗ്രാമങ്ങള്‍ക്ക് പരാതി

ഗ്രാമങ്ങള്‍ക്ക് പരാതി

മോദിയുടെ തള്ളല്‍ കേട്ട് ഗ്രാമങ്ങളെല്ലാം അന്തംവിട്ടിരിക്കുകയാണ്. അവരെല്ലാം പരാതിയും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും ഇപ്പോഴും നിരവധി ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിട്ടില്ല. ഈ സംസ്ഥാനങ്ങളില്‍ പകുതി വീടുകളില്‍ പോലും വൈദ്യുതി എത്തിയിട്ടില്ല. ഇന്ത്യയിലെ ആറിലൊന്ന് ഗ്രാമങ്ങളിലും ഇപ്പോഴും വൈദ്യുതി ഇല്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം, ഗോവ, പുതുച്ചേരി എന്നിവിടങ്ങളില്‍ മാത്രമേ സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണം നടപ്പിലാക്കിയിട്ടുള്ളൂ. ഇതില്‍ ഗോവ മാത്രമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനം. ഉത്തര്‍പ്രദേശില്‍ 1.33 കോടി വീടുകള്‍ ഇപ്പോഴും ഇരുട്ടിലാണ്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുതിയില്ലാത്ത വീടുകള്‍ ഉള്ളതും യുപിയിലാണ്. രണ്ടാം സ്ഥാനത്ത് ബീഹാറും മൂന്നാം സ്ഥാനത്ത് ഒഡീഷയുമാണ്.

കാണ്ഡഹാറില്‍ ചാവേറാക്രമണം, 11 മദ്രസാ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, സൈ‍ന്യത്തെ ലക്ഷ്യമിട്ടു.....കാണ്ഡഹാറില്‍ ചാവേറാക്രമണം, 11 മദ്രസാ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, സൈ‍ന്യത്തെ ലക്ഷ്യമിട്ടു.....

നെഞ്ചില്‍ ജാതിപ്പേര്.. എസ്‌സിഎസ്ടി ഒബിസി.... പോലീസ് റിക്രൂട്ട്‌മെന്റിലും ജാതീയത!! വിവാദം കത്തുന്നു!!നെഞ്ചില്‍ ജാതിപ്പേര്.. എസ്‌സിഎസ്ടി ഒബിസി.... പോലീസ് റിക്രൂട്ട്‌മെന്റിലും ജാതീയത!! വിവാദം കത്തുന്നു!!

English summary
All villages in India electrified is a lie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X