പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ സ്ഥാപിച്ച പോസ്റ്ററുകള്‍ പിന്‍വലിക്കണം; ഉത്തരവിറക്കി അലഹബാദ് ഹൈക്കോടതി
ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥാപിച്ച പരസ്യം പിന്‍വലിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. മാര്‍ച്ച് 16 നകം പോസ്റ്ററുകള്‍ പിന്‍വലിക്കണമെന്ന് കോടതി ഉത്തരവിട്ടു.പ്രതിേധവുമായി ബന്ധപ്പെട്ട് കേസുകളില്‍ പ്രതിചേര്ക്കപ്പെട്ടുട്ടുള്ളവരുടെ പേരും മേല്‍വിലാസവും ഫോട്ടായും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം സ്ഥാപിച്ചത്.

സംഘര്‍ഷത്തിനിടെ നശിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരം ഒടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരസ്യം. സര്‍ക്കാര്‍ നടപടിയെ അലഹാബാദ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഞായറാഴ്ച കേസില്‍ വാദം കേട്ട കോടതി യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി സ്വകാര്യതക്കെതിരായ കൈയ്യേറ്റമാണ് നിരീക്ഷിച്ചു. ഭരണകൂടം പൗരന്മാരെ അപമാനിക്കുന്നത് അനീതിയാണെന്നും ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ലഖ്നൗവിലെ തെരുവിലാണ് സമരത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിചിരിക്കുന്നത്. വലിയ അനീതിയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.
ലഖ്നൗവില്‍ പ്രക്ഷോഭത്തിനിടെ പോലീസ് നടപടിയുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പ്രതികളായവരുടെ ഫോട്ടോകളും വിവരങ്ങളുമാണ് പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ പ്രതികളില്‍ മിക്കയാളുകളും ജാമ്യത്തില്‍ ഇറങ്ങിയവരാണ്. അതേസമയം, കേസില്‍ ഹാജരാകുന്നതിന് അഡ്വക്കേറ്റ് ജനറല്‍ എത്തുമെന്നും മോശം കാലാവസ്ഥ കാരണം വിമാനം കൃത്യ സമയത്ത് പുറപ്പെട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കേസില്‍ വാദം പൂര്‍ത്തിയായ ശേഷം ഹര്‍ജി വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ ലഖ്നൗവില്‍ പ്രദര്‍ശിപ്പിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.
പ്രതികളുടെ പേര്, ഫോട്ടോ, വിലാസം എന്നിവയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ പേരുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രതികള്‍ക്കെതിരെ ആക്രമണം ഉണ്ടായേക്കാമെന്ന പ്രചാരണമുണ്ടായി. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. പ്രതികള്‍ പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചുവെന്ന് കാണിച്ച് അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയും യുപി സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.യോഗി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications