അലഹബാദോ വാരണാസിയോ? മോദിക്ക് പ്രതിയോഗി പ്രിയങ്ക തന്നെ?
രാഷ്ട്രീയ പ്രവേശനം നടത്തിയെങ്കിലും ഇത്തവണ മത്സര രംഗത്തേക്കില്ലെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി ആദ്യം പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ അവര്‍ അയഞ്ഞു, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു പിന്നീട് പ്രിയങ്ക വ്യക്തമാക്കിയത്, പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവും ഇതിന് ഒരു പരിധി വരെ കാരണമായിരുന്നു.
മത്സരിക്കുമെങ്കില്‍ ഏത് മണ്ഡലത്തില്‍ എന്ന ചോദ്യം ഉയര്‍ന്നതോടെ അവര്‍ മറ്റൊരു ചര്‍ച്ചയ്ക്ക് കൂടി തിരികൊളുത്തി. എന്തുകൊണ്ട് തനിക്ക് മോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ചുകൂടെന്നായിരുന്നു അത്. ഇതോടെ ചര്‍ച്ച മുറുകി. വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി തന്നെയാകും സ്ഥാനാര്‍ത്ഥിയെന്ന ചര്‍ച്ചകളും സജീവമായതോടെ രാഹുല്‍ ഗാന്ധിയെ പോലെ മോദി രണ്ടാം മണ്ഡലത്തെ കുറിച്ച് ആലോചന തുടങ്ങി. വാരണാസിയെ കൂടാതെ അലഹബാദില്‍ മോദി മത്സരിച്ചേക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. അതേസമയം പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് അലഹബാദും പരിഗണിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആവശ്യമുയര്‍ത്തി പ്രവര്‍ത്തകര്‍
സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നായിരുന്നു പ്രവര്‍ത്തകര്‍ ആദ്യം ഉയര്‍ത്തിയ ആവശ്യം. എന്നാല്‍ എന്തുകൊണ്ട് തനിക്ക് വാരണാസിയില്‍ മത്സരിച്ച് കൂടെന്ന പ്രിയങ്കയുടെ തമാശ രൂപേണയുള്ള പ്രതികരണമാണ് പ്രിയങ്കയുടെ വാരണാസിയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂട് പിടിപ്പിച്ചത്.

ഫലിച്ച് തുടങ്ങി
പ്രിയങ്ക പ്രഭാവം യുപിയില്‍ ഫലിച്ച് തുടങ്ങിയെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. മറ്റ് പാര്‍ട്ടികളിലെ നിരവധി പ്രമുഖരടക്കം കോണ്‍ഗ്രസില്‍ എത്തി. എന്‍ഡിഎ സഖ്യകക്ഷികള്‍ മുന്നണി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിന് കൈകൊടുത്തു. ഇതോടെ പ്രിയങ്കയെന്ന രാഷ്ട്രീയ നേതാവിന്‍റെ തുടക്കം പാളിയില്ലെന്ന വിലയിരുത്തല്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

രണ്ടാം മണ്ഡലം
അതുകൊണ്ട് തന്നെ പ്രിയങ്ക സാക്ഷാല്‍ നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ തന്നെ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ആവശ്യം. അതേസമയം പ്രിയങ്ക വാരണാസിയില്‍ വന്നാലും ഇല്ലേങ്കിലും മോദി മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

എളുപ്പമല്ല
എസ്പി-ബിഎസ്പി സഖ്യം, ഗംഗ തീരത്തെ വികസന പ്രവർത്തനങ്ങളിൽ ഒരുവിഭാഗം ബ്രാഹ്മണ വിഭാഗത്തിന്‍റെ എതിര്‍പ്പ് എന്നിവ വാരണാസിയില്‍ മോദിക്ക് വെല്ലുവിളിയാണ്. ഇതോടെയാണ് മറ്റൊരു മണ്ഡലം എന്ന സാധ്യത കൂടി മോദി പരിഗണിക്കുന്നത്.

ഒഡീഷ വേണ്ട
ഒഡീഷയിലെ പുരിയില്‍ നിന്ന് മോദി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരു്നെങ്കിലും ഒഡീഷ മോദിക്ക് സുരക്ഷിതമായേക്കില്ലെന്നാണ് പാര്‍ട്ടിയുടെ നിഗമനം. ഇതോടെ ഗുജറാത്തിലെ സൂറത്തില്‍ നിന്ന് മോദി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നിരുന്നു.

അലഹബാദിലോ?
എന്നാല്‍ ഇവ രണ്ടുമല്ല അലഹബാദ് ആണ് മോദി പരിഗണിക്കുന്നതെന്നാണ് വിവരം. ഇവിടെ മോദി മത്സരിച്ചേക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രിയങ്ക ഗാന്ധിയെ അലഹബാദിലോ വാരണാസിയോ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

പ്രതീക്ഷയോടെ
അങ്ങനെയെങ്കില്‍ രണ്ട് മണ്ഡലത്തിലും മോദിയുടെ പ്രതിയോഗിയായി പ്രിയങ്ക ഗാന്ധി തന്നെ എത്തുമോയെന്ന ആവേശത്തിലാണ് കോണ്‍ഗ്രസ്. എന്തായാലും പ്രവര്‍ത്തകരുടെ വികാരം മാനിച്ച് പ്രിയങ്കയെ ഇത്തവണ പാര്‍ട്ടി മത്സരിപ്പിച്ചേക്കുമെന്ന പ്രതീക്ഷയിലും ആവേശത്തിലുമാണ് പ്രവര്‍ത്തകര്‍
അങ്കം കുറിച്ച് കോണ്‍ഗ്രസും ബിജെപിയും! വാരണാസിയില്‍ പ്രിയങ്ക വരുമോ?












Click it and Unblock the Notifications