Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭാ സമ്മേളനം നടക്കുന്നതിനിടെ അശ്ലീല വീഡിയോ കണ്ടു; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ വിവാദത്തില്‍

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന് നാണക്കേടായി അശ്ലീല വീഡിയോ വിവാദം. സഭാ സമ്മേളനം നടക്കുന്നതിനിടെ നിയമനിര്‍മ്മാണ സഭാ കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് എംഎല്‍എയുമായ പ്രകാശ് റാത്തോഡ് അശ്ലീല വീഡിയോ കണ്ടുവെന്നാണ് ആരോപം. ഫോണിലേക്ക് എത്തിയ അശ്ലീല വീഡിയോ എംഎല്‍എ സഭയില്‍ ഇരുന്നുകൊണ്ട് തുറക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സഹിതം ടിവി ചാനലുകള്‍ വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഫോണിലേക്കെത്തിയ അശ്ലീല ദൃശ്യങ്ങള്‍ എംഎല്‍എ സ്ക്രോള്‍ ചെയ്ത് നോക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഉള്ളത്. സഭാ സമ്മേളനം നടക്കുന്നതിനിടെ ഇദ്ദേഹത്തിന് അരികെ നിന്നിരുന്ന ടിവി ക്യാമറമാനാണ് 15 15 സെക്കന്റ് നീളുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. അതേസമയം ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്ത് വന്നിട്ടും ആരോപണം പ്രകാശ് റാത്തോട് നിഷേധിക്കുകകയാണ്. സഭാ സമയത്ത് താന്‍ അശ്ലീല വീഡിയോ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

karnataka

ചോദ്യോത്തരവേളയില്‍ താന്‍ ചോദ്യം ചോദിരുന്നു. കിട്ടിയ മറുപടി തന്‍റെ ചോദ്യത്തിനുള്ള ഉത്തരമാണോ അല്ലയോ എന്ന് പരിശോധിക്കുകയായിരുന്നു. ആ സമയത്താണ് ഫോണില്‍ നിരവധി സന്ദേശം വന്നതിനാല്‍ സ്റ്റോറേജ് നിറഞ്ഞതായി ശ്രദ്ധിച്ചത്. അപ്പോള്‍ ചില സന്ദേശങ്ങള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതാണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നതെന്നും അദ്ദഹം പറഞ്ഞു.

ഇത് ആദ്യമായല്ല കര്‍ണാടക നിയമസഭയില്‍ അശ്ലീല വീഡിയോ വിവാദം ഉണ്ടാവുന്നത്. 2012 ല്‍ നിയമസഭയില്‍ നിന്നും അശ്ലീല വീഡിയോ കണ്ട സംഭവം പുറത്തായത്തിന് പിന്നാലെ ജെ കൃഷ്ണ പലേമര്‍, സി സി പാട്ടീല്‍, ലക്ഷ്മണ്‍ സവാദി എന്നിവര്‍ രാജിവെച്ചിരുന്നു. 2016 ല്‍ യുടി ഖാദര്‍ , എന്‍ മഹേഷ് എന്നിവരും അശ്ലീല വീഡിയോ വിവാദത്തില്‍ കുടുങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+