കുൽഭൂഷൺ ജാദവിന് പാക്ക് ജയിലിൽ ക്രൂര മർദ്ദനം? പുതിയ ദൃശ്യങ്ങളിൽ പരിക്കേറ്റതിന്റെ പാടുകൾ...

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവ് ക്രൂര മർദ്ദനത്തിനിരയായതായി സംശയം. കുൽഭൂൺ ജാദവിന്റെ ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് ഇത്തരമൊരു സംശയം ഉടലെടുത്തിരിക്കുന്നത്.

സിപിഎമ്മിന്റെ പലിശരഹിത ബാങ്കിങ്; മുഖ്യമന്ത്രിക്കും ആശങ്ക, ഭാവിയിൽ എന്തും സംഭവിക്കാം... ഉപദേശവും..

ഈ വർഷം കൂടുതൽ 'പണിമുടക്കിയത്' എയർ ഇന്ത്യ തന്നെ! പിന്നാലെ സ്പൈസ് ജെറ്റും ജെറ്റ് എയർവേയ്സും...

കുൽഭൂഷൺ ജാദവിന്റെ അമ്മയും ഭാര്യയും ഡിസംബർ 25 തിങ്കളാഴ്ച അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇതിനു പിന്നാലെ സന്ദർശനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവന്നു. കുൽഭൂഷൺ ജാദവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നാണ് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരിക്കുന്നത്.

ചെവിയിലും...

ചെവിയിലും...

കുൽഭൂഷൺ ജാദവിന്റെ തലയിലും കഴുത്തിലും ചെവിയിലും പരിക്കേറ്റതിന്റെ പാടുകളുണ്ടെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. കുൽഭൂഷൺ ജാദവ് പാക്ക് ജയിലിൽ ക്രൂര പീഡനത്തിനിരയായെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. ശശി തരൂർ എംപി, ഷെഹ്സാദ് പൂനാവാല തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഇതേ ആരോപണമുന്നയിച്ചിട്ടുണ്ട്.

പാക്കിസ്ഥാനിൽ..

പാക്കിസ്ഥാനിൽ..

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്ക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും തിങ്കളാഴ്ചയാണ് സന്ദർശിച്ചത്. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 22 മാസങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച ഏകദേശം മുപ്പത് മിനിറ്റോളം നീണ്ടുനിന്നു.

വിദേശകാര്യ മന്ത്രാലയം...

വിദേശകാര്യ മന്ത്രാലയം...

അമ്മയും ഭാര്യയും കുൽഭൂഷൺ ജാദവുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പാക്ക് വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. സന്ദർശനത്തിന് അവസരമൊരുക്കാമെന്ന് പറഞ്ഞ പാകിസ്ഥാൻ വാക്കു പാലിച്ചെന്നായിരുന്നു പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇതോടൊപ്പം കുൽഭൂഷൺ ജാദവ് ഭീകരവാദിയാണെന്നും, ബലൂചിസ്ഥാനിലെ കൊലപാതകങ്ങൾക്ക് കാരണം കുൽഭൂഷൺ ജാദവാണെന്നും പാക്കിസ്ഥാൻ അറിയിച്ചു.

നന്ദി...

നന്ദി...

അതേസമയം, കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾക്ക് പുറമേ ജാദവിന്റെ മറ്റൊരു വീഡിയോ ദൃശ്യവും പാക്കിസ്ഥാൻ പുറത്തുവിട്ടിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ പാക്കിസ്ഥാന് നന്ദിയുണ്ടെന്നാണ് കുൽഭൂഷൺ ജാദവ് പുതിയ വീഡിയോയിൽ പറയുന്നത്. അതിനിടെ, കൂടിക്കാഴ്ചയ്ക്കിടയിൽ ചില്ലുപാളികൾ നിരത്തി തടസം സൃഷ്ടിച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെയും വിമർശനമുയർന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
allegations about kulbhushan jadav's new photos. someone says jadav was tortured in pak jail.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്