ഫയറോ ഫ്ളവറോ? സ്റ്റേഷനിൽ അല്ലു അർജുനെ വെള്ളം കുടിപ്പിച്ച് പോലീസ്, ഉത്തരം മുട്ടി മിണ്ടാതിരുന്ന് താരം
ഹൈദരാബാദ്: പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റായ പുഷ്പ 2ല്‍ പൂളില്‍ കിടക്കുന്ന വില്ലനായ പോലീസ് ഓഫീസര്‍ക്ക് മേല്‍ മൂത്രമൊഴിക്കുന്ന കൊടൂര നായകനാണ് അല്ലു അര്ജുന്. വെള്ളിത്തിരയ്ക്ക് പുറത്ത് ഇന്ന് അതേ താരത്തിന് പോലീസ് സ്റ്റേഷനിലിരുന്ന് വെള്ളം കുടിക്കേണ്ടി വന്നത് വിരോധാഭാസമെന്ന് പറയേണ്ടി വരും. പുഷ്പ 2 കേസില്‍ രണ്ട് മണിക്കൂറോളമാണ് അല്ലു അര്‍ജുനെ പോലീസ് ചോദ്യം ചെയ്തത്.
രാവിലെ 11.30തോടെ അച്ഛന് അല്ലു അരവിന്ദ്, അഭിഭാഷകനായ അശോക് റെഡ്ഡി എന്നിവര്‍ക്കൊപ്പമാണ് ഹൈദരാബാദിലെ ചിക്കഡ്പള്ളി പോലീസ് സ്റ്റേഷനില്‍ അല്ലു എത്തിയത്. താരത്തിന് പിന്തുണയുമായി ആരാധകരുടെ വലിയ കൂട്ടവും പോലീസ് സ്റ്റേഷന് പരിസരത്ത് എത്തി. പുഷ്പ 2 റിലീസ് ദിനമായ ഡിസംബര്‍ 4ന് സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അല്ലുവിനെ പോലീസ് ചോദ്യം ചെയ്തത്.

സംഭവ ദിവസം അല്ലു അര്ജുന് സന്ധ്യ തിയറ്ററില്‍ എത്തിയിരുന്നു. പോലീസിന്റെ അനുമതി ഇല്ലാതെയാണ് അല്ലു തിയറ്റര്‍ സന്ദര്‍ശനത്തിന് എത്തിയത് എന്നാണ് ആരോപണം. മാത്രമല്ല യുവതിക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് അറിഞ്ഞിട്ടും തിയറ്ററില്‍ താരം സിനിമ കാണല്‍ തുടര്‍ന്നുവെന്നും ആരോപണം ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പോലീസ് ചോദിച്ച മിക്ക ചോദ്യങ്ങള്‍ക്കും മൗനമായിരുന്നു അല്ലുവിന്റെ മറുപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അല്ലു അര്‍ജുനോട് അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങളില്‍ ചിലത് ഇവയാണ്:
1. തിയറ്ററിലേക്ക് എത്താന്‍ പോലീസ് നിങ്ങള്‍ക്ക് അനുമതി നിഷേധിച്ച കാര്യം അറിഞ്ഞിരുന്നോ
2. പോലീസ് അനുമതി നിഷേധിച്ച ശേഷവും തിയറ്ററിലേക്ക് പോകാം എന്ന് തീരുമാനിച്ചത് ആരാണ്
3. പുറത്ത് നടന്ന ദുരന്തത്തെ കുറിച്ച് നിങ്ങളെ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചിരുന്നോ
4. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു എന്ന വിവരം നിങ്ങള്‍ എപ്പോഴാണ് അറിഞ്ഞത്
5. എന്തുകൊണ്ടാണ് നിങ്ങളുടെ സുരക്ഷാ സംഘം ആളുകളെ മര്‍ദ്ദിച്ചപ്പോള്‍ തടയാതിരുന്നത്
അസിസ്റ്റന്റ് കമ്മീഷണര്‍ രമേഷ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജു എന്നിവരുടെ നേതൃത്വത്തിലാണ് അല്ലുവിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ സന്ധ്യ തിയറ്ററില്‍ നിന്നുളള സിസിടിവി ദൃശ്യവും അല്ലുവിന് മുന്നില്‍ പോലീസ് പ്രദര്‍ശിപ്പിച്ചു. 10 മിനുറ്റോളം വരുന്ന ഈ വീഡിയോയില്‍ ജനക്കൂട്ടം തിയറ്റിനകത്തേക്ക് തള്ളിക്കയറുന്നതും അതിനിടെ ഒരാള്‍ മരത്തടി കൊണ്ട് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും കാണാം.
തിയറ്റര്‍ സന്ദര്‍ശനത്തിന് അല്ലു അര്ജുന് ഔദ്യോഗിക അനുമതി ഉണ്ടായിരുന്നോ, തിയറ്ററിന് പുറത്ത് ആരാധകരെ കാണുന്നതിനുളള അനുമതി ഉണ്ടായിരുന്നോ എന്നീ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 13ന് അല്ലുവിനെ വീട്ടില്‍ ചെന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. പിന്നാലെ തെലങ്കാന ഹൈക്കോടതി താരത്തിന് ജാമ്യം അനുവദിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications