Get Updates
Get notified of breaking news, exclusive insights, and must-see stories!

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ തള്ളി: ഉത്തരവ് ചോർന്നെന്ന് അഭിഭാഷകന്‍

ദില്ലി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ തള്ളി പാട്യാല കോടതി. സുബൈർ സമർപ്പിച്ച ജാമ്യപേക്ഷ തള്ളിയ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും ഉത്തരവിട്ടിട്ടുണ്ട്. ഒരു വിഭാഗം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന ആക്ഷേപകരമായ ട്വീറ്റ് 2018 ൽ പങ്കുവെച്ച കേസിലായിരുന്നു മാധ്യമപ്രവർത്തകന്റെ അറസ്റ്റ്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.

1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റായിരുന്നു കേസിന് അടിസ്ഥാനമാക്കിയത്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി നടത്തിയ പരാതിയിലാണ് ദില്ലി പൊലീസിന്റെ നടപടിയുണ്ടായത്. സബ് ഇന്‍സ്പെക്ടർ അരുണ്‍ കുമാർ‍ ആണ് പരാതിക്കാരനെന്ന് എഫ്ഐആർ പറയുന്നു.

 alte

അതേസമയം തന്നെ ജാമ്യാപേക്ഷയില്‍ കോടതി വിധി പ്രസ്താവിക്കുന്നതിനു മുമ്പേ തന്നെ വിവരം ഉത്തരവിന്റെ വിവരം ചോര്‍ന്നിരുന്നുവെന്ന് സുബൈറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. " ഉത്തരവ് കോടതി പുറപ്പെടുവിക്കുന്നതിന് ജ മുമ്പ് തന്നെ പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് അങ്ങേയറ്റം അപകീർത്തികരവും രാജ്യത്തെ നിയമവാഴ്ചയുടെ തോതിനെ ചോദ്യം ചെയ്യുന്നതുമാണ്," സുബൈറിന്റെ അഭിഭാഷകൻ സൗത്തിക് ബാനർജി മാധ്യമങ്ങളോട് പറഞ്ഞു.

ഈ ഭാവന ഇതെന്ത് ക്യൂട്ടാണെന്ന് നോക്കിക്കേ: അധികമാരും കാണാത്ത ഭാവനയുടെ പുതിയ ലുക്ക്

ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായെങ്കിലും ജഡ്ജി നേരത്തെ ഉത്തരവൊന്നും പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ കോടതി സുബൈറിന് ജാമ്യം നിഷേധിച്ചതായി ഒരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മാധ്യമപ്രവർത്തകർക്ക് സന്ദേശം അയക്കുകയായിരുന്നു. അതേസമയം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) എന്നീ വകുപ്പുകൾ പ്രകാരവും സുബൈറിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് നേരത്തെ വാദം കേൾക്കുന്നതിനിടെ പോലീസ് കോടതിയെ അറിയിച്ചു.

മുഹമ്മദ് സുബൈറിനെ ട്വിറ്റർ ഫോളോവേഴ്സ് അക്കൗണ്ടുകളില്‍ കൂടുതലും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ളവരാണെന്നും ഡൽഹി പോലീസിന്റെ ഐഎഫ്എസ്ഒ യൂണിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞതായി എഎൻഐയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടത് മുതൽ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് നിരവധി പോസ്റ്റുകളും ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

റേസർപേ പേയ്‌മെന്റ് ഗേറ്റ്‌വേയിൽ നിന്ന് ലഭിച്ച മറുപടി പരിശോധിച്ചത്തില്‍ നിന്ന്, ബാങ്കോക്ക്, മനാമ, നോർത്ത് ഹോളണ്ട്, സിംഗപ്പൂർ, വിക്ടോറിയ, ന്യൂയോർക്ക്, ഇംഗ്ലണ്ട്, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഫോൺ നമ്പറുകളോ ഐപി വിലാസങ്ങളോ ഉപയോഗിച്ച് വിവിധ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹം നടത്തിയതായും പൊലീസി ആരോപിക്കുന്നുണ്ട്.

പാകിസ്ഥാൻ, സിറിയ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ കമ്പനിക്ക് സംഭാവന ലഭിച്ചതായും ഡൽഹി പോലീസ് ശനിയാഴ്ച പറഞ്ഞു. സുബൈർ ഡയറക്‌ടർ കൂടിയായ ആൾട്ട് ന്യൂസിന്റെ മാതൃസ്ഥാപനമായ പ്രാവ്ദ മീഡിയയ്‌ക്ക് വിവിധ ഇടപാടുകളിലൂടെ രണ്ട് ലക്ഷത്തിലധികം രൂപ ലഭിച്ചതായാണ് ഡൽഹി പോലീസിന്റെ അഭിഭാഷകൻ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനെ അറിയിച്ചത്.
"സംഭാവനകൾ പാകിസ്ഥാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളതാണ്, അതിനാൽ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോൾ ഇത് ഒരു ലളിതമായ ട്വീറ്റ് മാത്രമല്ലെന്നും. പ്രതി പ്രാവ്ദ മീഡിയ ഡയറക്ടറാണ്, അവൻ എല്ലാം സമർത്ഥമായി ഡിലീറ്റ് ചെയ്തു, "ഡൽഹി പോലീസ് പറഞ്ഞു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+