Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷായെ കണ്ട പിന്നാലെ അമരീന്ദറിന്റെ വന്‍ പ്രഖ്യാപനം; കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കും, പക്ഷേ...

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി പദവിയില്‍ നിന്ന് ഹൈക്കമാന്റ് നീക്കിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ വന്‍ പ്രഖ്യാപനം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദര്‍ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം പരസ്യമാക്കിയിരിക്കുന്നത്.

അതേസമയം, താന്‍ ബിജെപിയില്‍ ചേരില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. അമിത് ഷായുമായുള്ള ചര്‍ച്ച ബിജെപിയില്‍ ചേരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം തള്ളി. ഇപ്പോഴത്തെ രീതിയില്‍ കോണ്‍ഗ്രസില്‍ തുടരാന്‍ സാധിക്കില്ല എന്നും ഇനിയും കോണ്‍ഗ്രസില്‍ തുടരില്ല എന്നുമാണ് അമരീന്ദര്‍ പറഞ്ഞത്.

a

കോണ്‍ഗ്രസില്‍ ഞാന്‍ അപമാനിതനായി. എന്നെ വിശ്വസത്തിലെടുത്തില്ല. അതുകൊണ്ടുതന്നെ രാജിവെക്കും. പഞ്ചാബിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാകും തീരുമാനങ്ങള്‍. പഞ്ചാബിന്റെ സുരക്ഷയാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. ഈ രീതിയില്‍ കോണ്‍ഗ്രസില്‍ തുടരാന്‍ സാധിക്കില്ല. തന്റെ ആദര്‍ശം കോണ്‍ഗ്രസില്‍ തുടരാന്‍ അനുവദിക്കുന്നില്ലെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നതയാണ് അമരീന്ദറിന്റെ മുഖ്യമന്ത്രി പദവി തെറിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവുമായി കടുത്ത ഭിന്നതയാണ് നിലനിന്നിരുന്നത്. തര്‍ക്കം രൂക്ഷമായതോടെ ഇദ്ദേഹത്തോട് രാജിവെക്കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെടുകയായിരുന്നു. അമരീന്ദര്‍ സിങ് മുഖ്യമന്ത്രി പദവിയില്‍ തുടര്‍ന്നാല്‍ എഎപിയില്‍ ചേരുമെന്ന് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈക്കമാന്റിനെ അറിയിച്ചതോടെയാണ് സോണിയ ഗാന്ധി സുപ്രധാന തീരുമാനം എടുത്തതും രാജി ആവശ്യപ്പെട്ടതും.

അതിനിടെ ബുധനാഴ്ച ഡല്‍ഹിയിലെത്തിയ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം പരന്നെങ്കിലും അമരീന്ദര്‍ തള്ളി. കര്‍ഷകരുടെ പ്രശ്‌നവും പഞ്ചാബിന്റെ സുരക്ഷയുമാണ് ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അമരീന്ദര്‍ ഇന്ന് ചര്‍ച്ച നടത്തി. കോണ്‍ഗ്രസിലെ ജി 23 നേതാക്കളുമായി അമരീന്ദര്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. പുതിയ പാര്‍ട്ടി അമരീന്ദര്‍ രൂപീകരിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

അതേസമയം, അമിത് ഷായുമായി അമരീന്ദര്‍ നടത്തിയ ചര്‍ച്ച കോണ്‍ഗ്രസ് സംശയത്തോടെയാണ് നോക്കികാണുന്നത്. അമിത് ഷായുടെ വസതി ദളിത് വിരുദ്ധരുടെ കേന്ദ്രമായി മാറിയെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+