കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനിയും അദാനിയും എല്ലാം വിലക്കെടുത്തു... എന്റെ സഹോദരനെ ഒഴിച്ച്, അഭിമാനം; പ്രിയങ്ക ഗാന്ധി

Google Oneindia Malayalam News

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെ വിലക്കെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന് സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ എത്തിയതിന് പിന്നാലെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഉത്തര്‍പ്രദേശിലെ ലോനി അതിര്‍ത്തിയിലൂടെ ആണ് ഭാരത് ജോഡോ യാത്ര യു പിയില്‍ എത്തിയത്.

യു പിയില്‍ ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 3,000 കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം യാത്ര ഇവിടെയെത്തിയിരിക്കുന്നു, പ്രിയങ്ക ഗാന്ധി പറഞ്ഞു. ഗൗതം അദാനിയ്ക്കും മുകേഷ് അംബാനിയ്ക്കും രാജ്യത്തെ ഉന്നത നേതാക്കളെ വാങ്ങാന്‍ കഴിഞ്ഞു. അവര്‍ക്ക് പൊതുമേഖലാ യൂണിറ്റുകള്‍ വാങ്ങാന്‍ കഴിഞ്ഞു. മാധ്യമങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞു. പക്ഷേ അവര്‍ക്ക് എന്റെ സഹോദരനെ വാങ്ങാന്‍ കഴിഞ്ഞില്ല, കഴിയുകയുമില്ല, പ്രിയങ്ക ഗാന്ധി പറഞ്ഞു.

1

രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചിലവഴിക്കുകയാണ്. പക്ഷെ അദ്ദേഹം പിന്‍മാറാന്‍ തയ്യാറല്ല. അദാനിയെയും അംബാനിയെയും പോലുള്ള വന്‍കിട വ്യവസായികള്‍ എല്ലാവരേയും വാങ്ങി. എന്നാല്‍ സത്യത്തിനുവേണ്ടി നിലകൊണ്ടതിനാല്‍ രാഹുലിനെ വാങ്ങാന്‍ സാധിച്ചില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തും സ്‌നേഹം വില്‍ക്കാന്‍ തങ്ങള്‍ കടകള്‍ തുറക്കണം എന്നും രാഹുലിന്റെ പരാമര്‍ശം ഏറ്റുപിടിച്ച് കൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലംഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലം

2

വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം തുടര്‍ന്നാല്‍ രാജ്യത്ത് തൊഴിലില്ലായ്മയും സമ്പദ്വ്യവസ്ഥയും മെച്ചപ്പെടില്ലെന്നും പ്രിയങ്ക പറഞ്ഞു. അവര്‍ക്ക് നിങ്ങളെ ഭിന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കാനാകും, പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല, പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. അതിശൈത്യത്തില്‍ കേവലം ടീ ഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്ന രാഹുലിനെ ദൈവം സംരക്ഷിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടിശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടി

3


പ്രിയങ്ക ഗാന്ധിയെ കൂടാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ കുമാര്‍ ചൗധരി, നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഉള്‍പ്പെടെയുള്ള ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളും ലോനിയില്‍ ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച് കൊണ്ടാണ് ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷം ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി വീണ്ടും ആരംഭിച്ചത്.

ഭാഗ്യനമ്പര്‍ മറ്റൊരു ലോട്ടറിക്കാരന്റെ കൈയില്‍, കണ്ണുംപൂട്ടി വാങ്ങിച്ചു; 75 ലക്ഷം ലോട്ടറി വില്‍പനക്കാരന്ഭാഗ്യനമ്പര്‍ മറ്റൊരു ലോട്ടറിക്കാരന്റെ കൈയില്‍, കണ്ണുംപൂട്ടി വാങ്ങിച്ചു; 75 ലക്ഷം ലോട്ടറി വില്‍പനക്കാരന്

4

സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഈ മാസം അവസാനം ശ്രീനഗറില്‍ അവസാനിക്കും. 3500 കിലോമീറ്ററിലധികം സഞ്ചരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി 120 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 25 ന് ഡല്‍ഹിയില്‍ പ്രവേശിച്ച ഭാരത് ജോഡോ യാത്ര ഒമ്പത് ദിവസം ഇടവേളയെടുത്തിരുന്നു.

English summary
Ambani and Adani bought everything except my brother Rahul Gandhi says Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X