'മാസ്ക് ധരിക്കുന്നത് വ്യക്തിയുടെ തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു': കോവിഡ് മാനദണ്ഡം ലംഘിച്ച് ഉമേഷ് കട്ടി
'മാസ്ക് ധരിക്കുന്നത് വ്യക്തിയുടെ തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു': കോവിഡ് മാനദണ്ഡം ലംഘിച്ച് ഉമേഷ് കട്ടി
ബെംഗളൂരു : മാസ്ക് ധരിക്കാൻ വിസമ്മതിച്ച് കർണാടക മന്ത്രി ഉമേഷ് കട്ടി. ' മാസ്ക് ധരിക്കണോ വേണ്ടയോ എന്നത് ഒരു വ്യക്തിഗത തീരുമാനം ആണ്. എനിക്ക് മാസ്ക് ധരിക്കണമെന്ന് തോന്നുന്നില്ല. അതിനാൽ തന്നെ ഞാൻ മാസ്ക് ധരിക്കുന്നില്ല. മുഖാവരണം ധരിക്കുന്നത് സംബന്ധിച്ച് നിയന്ത്രണമോ സ്വയം ഉത്തരവാദിത്വം ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.' ഇത്തരത്തിലാണ് മന്ത്രി ഉമേഷ് കട്ടി അവകാശപ്പെടുന്നത് .
ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗത്തെ സംസ്ഥാനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനായി ദിവസേന നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയാണ്. ഇതിനു പുറമേ നഗരത്തിൽ മാസ്ക് ധരിക്കാത്തതിന് ആളുകൾക്ക് പിഴ ചുമത്തുന്ന കർശന രീതിയും നിലവി ഉണ്ട്. ഇതിന് പിന്നാലെ ആണ് ഇദ്ദേഹത്തിൻറെ ഇത്തരത്തിലുള്ള പരാമർശങ്ങൾ.

ഒരു മന്ത്രി തന്നെ മാസ്ക് വയ്ക്കാതെ നടക്കുന്നത് വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ബിജെപിയുടെ മുതിർന്ന നേതാവും കർണാടകയിലെ ഭക്ഷ്യ , സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ, വനം വകുപ്പ് മന്ത്രിയുമാണ് ഇദ്ദേഹം.
അതേസമയം , കൊവിഡിന്റെ മൂന്നാം തരംഗത്തെ തുടർന്ന് കോൺഗ്രസിൻറെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ച് നിർത്തിവച്ചിരുന്നു. ആദ്യ ദിനത്തിൽ തന്നെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് ലക്ഷണങ്ങൾ പ്രകടമായിരുന്നു. എന്നിരുന്നാലും, പരിശോധനയ്ക്ക് വിധേയമാക്കാൻ കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ തയ്യാറായില്ല.
'ആരോഗ്യ മന്ത്രിക്ക് വേണം എങ്കിൽ സാമ്പിൾ കൊടുക്കാൻ പോകട്ടെ. ഞാൻ എയർപോർട്ടിൽ നിന്ന് ഇറങ്ങിയ ആളല്ല. അങ്ങനെ നിങ്ങൾ കരുതുന്നുണ്ടോ?. എനിക്ക് നിയമം അറിയാം. നിങ്ങൾക്ക് വേണമെങ്കിൽ എനിക്കെതിരെ കേസ് എടുക്കാം. പക്ഷേ ഞാൻ എൻറെ സാമ്പിൾ പരിശോധനയ്ക്കായി തരില്ല' - അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കർണാടകയിൽ കൊവിഡ് രൂക്ഷമായ രീതിയിൽ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 27 1,156 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14 മ രണങ്ങളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കർണാടകയിലെ നിലവിലെ സജീവ കേസുകളുടെ എണ്ണം 2,17,297 ആയി. അതേസമയം, പോസിറ്റിവിറ്റി നിരക്ക് 12 .45 ശതമാനമായി കുറഞ്ഞു.
അതേ സമയം, രാജ്യത്ത് ഇന്നലെ 2,38,018 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ കോവിഡ് കേസുകളിൽ ഇന്നലെ നേരിയ കുറവാണ് രേഖപ്പെടുത്തിരുന്നത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 2.58 ലക്ഷം പ്രതിദിന കേസുകളേക്കാൾ 7 ശതമാനം കുറവാണ് ഇന്നലെ പുറത്തു വിട്ട റിപ്പോർട്ടുകൾ. ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിരുന്നത്.
അതേ സമയം, ഇന്നലെയുളള റിപ്പോർട്ട് പ്രകാരം, 310 പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 486,761 ആയി. എന്നാൽ, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 3.75 കോടിയാണ്. ഇതിൽ ഒമൈക്രോൺ വകഭേദ കേസുകൾ 8,891 ആണ്. ഡൽഹി അടക്കമുള്ള പലയിടത്തും രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോട്ടുകൾ കാണിക്കുന്നു. കഴിഞ്ഞ മണിക്കൂറിനിടെ 12,528 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്.
സജീവമായ കേസുകൾ 4.62 ശതമാനമാണ്. അതേസമയം രോഗമുക്തി നിരക്ക് 94.09 ശതമാനമായി കുറഞ്ഞിരുന്നു. ഏകദേശം രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് ഒരു ലക്ഷത്തിൽ താഴെ കേസുകൾ കുറഞ്ഞ റിപ്പോർട്ട് ചെയ്തത്. പ്രതിദിന അണുബാധകൾ 20,071 ആയി ഇന്നലെ കുറഞ്ഞിരുന്നു. അതേ സമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.41 ശതമാനത്തിൽ നിന്ന് 14.43 ശതമാനം ആണ്. സജീവമായ കേസുകൾ ഇപ്പോൾ 17,36,628 ആണ്. അതേസമയം വീണ്ടെടുക്കൽ 35 ദശലക്ഷത്തിലധികം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 157,421 ആളുകൾക്ക് രോഗം ഭേദമായി.
വീണ്ടെടുക്കൽ നിരക്ക് നിലവിൽ 94.09 ശതമാനമാണ്. 24 മണിക്കൂറിനിടെ 8,891 പുതിയ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ, ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം 37,180,271 ആയി ഉയർന്നു. ഇത് രാജ്യത്തുടനീളമുള്ള കോവിഡ് രോഗ ബാധിതരെ സ്വയം നിരീക്ഷണത്തിലേയ്ക്ക് തള്ളിവിടുന്നു. എന്നാൽ, രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവടങ്ങളിലാണ്. അതേസമയം മറ്റ് പല നഗരങ്ങളിലും കുതിച്ചു ചാട്ടം രേഖപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications