Get Updates
Get notified of breaking news, exclusive insights, and must-see stories!

കുല്‍ഭൂഷൺ യാദവ്: ഇന്ത്യയെ പാട്ടിലാക്കാൻ പാക് ശ്രമം,പാക് സൈനികനെക്കുറിച്ച് അന്വേഷിച്ച് പാകിസ്താൻ

മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്‍റ് കേണല്‍ മുഹമ്മദ് ഹബീബ് സഹീറിനെയാണ് ഇന്ത്യയിൽ നിന്ന് കാണാതായത്

ദില്ലി: കുൽഭൂഷൺ യാദവ് വിഷയത്തില്‍ ഇന്ത്യയുടെ ആവശ്യത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമവുമായി പാകിസ്താൻ. മുൻ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥൻ കുല്‍ഭൂഷണെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നതിനിടെയാണ് ഇന്ത്യയില്‍ നിന്ന് കാണാതായ പാക് സൈനികനെക്കുറിച്ച് പാകിസ്താന്‍ ആരായുന്നത്. മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്‍റ് കേണല്‍ മുഹമ്മദ് ഹബീബ് സഹീറിനെയാണ് ഇന്ത്യയിൽ നിന്ന് കാണാതായത്.

ഏപ്രിൽ ആറിന് നേപ്പാൾ അതിർത്തിയിൽ നിന്ന് കാണാതായ സഹീറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് പാകിസ്താൻ ഇന്ത്യയ്ക്ക് കത്തയച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കുല്‍ഭൂഷണെ വിട്ടുകിട്ടുന്നതിനായി സഹീറിനെ ഇന്ത്യ തട്ടിക്കൊണ്ടുപോയതാണെന്ന് അവകാശപ്പെട്ട് നേരത്തെ പാക് മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. എന്നനാൽ കുൽഭൂഷണ്‍ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി പരിഗണനയിലിരിക്കുന്ന വേളയിൽ പാകിസ്താൻ ഇതേ ആരോപണവുമായി രംഗത്തെത്തിയിരിക്കെയാണ്. എന്നാൽ ഹബീബിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റോയുടെ കസ്റ്റഡിയിലാണ് ഹബീബ് എന്നാണ് പാക് സർക്കാര്‍ വൃത്തങ്ങള്‍ വിശ്വസിക്കുന്നത്.

 ഇന്ത്യ കൈമലര്‍ത്തി

ഇന്ത്യ കൈമലര്‍ത്തി

നേപ്പാളിൽ നിന്ന് കാണാതായ ഹബീബിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റോയുടെ കസ്റ്റഡിയിലാണ് ഹബീബ് എന്നാണ് പാക് സർക്കാര്‍ വൃത്തങ്ങള്‍ വിശ്വസിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് കുൽഭൂഷൺ വിഷയം ഇന്ത്യ ഉയർത്തിപ്പിടിച്ച പാകിസ്താന്റെ നിർണ്ണായക നീക്കം.

നേപ്പാളിൽ നിന്ന് കാണാതായി

നേപ്പാളിൽ നിന്ന് കാണാതായി

നേപ്പാളിൽ നിന്ന് കാണാതായ ഹബീബിന് വേണ്ടിയുള്ള അന്വേഷണം നേപ്പാളിൽ നടക്കുന്നുണ്ട്. ഇദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി പാക് അധികൃതര്‍ നേപ്പാൾ
വിദേശകാര്യമന്ത്രാലയത്തെയും സമീപിച്ചിരുന്നു. പാക് ഐഎസ്ഐയിൽ പ്രവര്‍ത്തിച്ചിരുന്ന ഹബീബ് കാഠ്മണ്ഡുവിൽ ലുംബിനിയിലെത്തിയതിനെ തുടർന്ന് കാണാതാവുകയായിരുന്നു.

യുഎൻ ഏജന്‍സിയിൽ ജോലി

യുഎൻ ഏജന്‍സിയിൽ ജോലി

പ്രതിമാസം 8500 ഡോളർ ശമ്പമുള്ള ജോലി നേപ്പാളിലെ യുഎൻ ഏജന്‍സിയിൽ ലഭിച്ചുവെന്നാണ് ഇയാളുടെ കുടുംബം അവകാശപ്പെടുന്നത്. എന്നാൽ പാക് ഐഎസ്ഐയുടെ രഹസ്യദൗത്യത്തിന് വേണ്ടിയാണ് ഹബീബ് നേപ്പാളിലെത്തിയതെന്നും ചില സ്ഥിരീകരിക്കാത്ത മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

യാദവ്- പാക് വാദം

യാദവ്- പാക് വാദം

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥന്‍റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസ് പരിഗണനയിലിരിക്കെ ഇന്ത്യയെ പ്രതിരോധിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്. ചാരപ്രവൃത്തി ആരോപിച്ച് പാക് സൈനിക കോടതിയാണ് മാർച്ചിൽ കുൽഭൂഷണ് വധശിക്ഷ വിധിച്ചത്. 2016 മാർച്ച് മൂന്നിന് ബലൂചിസ്താനിൽ നിന്നാണ് യാദവിനെ സൈന്യം പിടികൂടിയതെന്നാണ് പാക് വാദം.

പാക് നടപടി ചട്ടലംഘനം !!

പാക് നടപടി ചട്ടലംഘനം !!

ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിനെ തടവിൽ വെയ്ക്കുകയും വിചാരണ ചെയ്യുകയും വധശിക്ഷയ്ക്ക് വിധിയ്ക്കുകയും ചെയ്ത ഇസ്ലാമിക് റിപ്പബ്ലിക് പാകിസ്താന്റെ നടപടി വിയന്ന കൺവെൻഷൻ ഓൺ കോൺസുലർ റിലേഷൻസിന്‍റെ ലംഘനമാണെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പറഞ്ഞത്. അതേസമയം കുൽഭൂഷൺ യാദവിനെ മോചിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു.

അറസ്റ്റ് ഇറാനിൽ നിന്ന്!!!.

അറസ്റ്റ് ഇറാനിൽ നിന്ന്!!!.

2016 മാർച്ച് 3നാണ് യാദവ് പാക് സൈന്യത്തിന്റെ പിടിയിലായത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനാണ് യാദവെന്നാണ് പാക് ആരോപണം. ഇദ്ദേഹം കുറ്റസമ്മതം നടത്തിയെന്നും പാകിസ്താൻ പറയുന്നു. ഇറാനിൽ ബിസിനസ് ട്രിപ്പ് പോയ യാദവിനെ പാക് സൈന്യം പിടികൂടി ബലൂചിസ്താനിൽ എത്തിയ്ക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+