• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രിക്കസേര സുരക്ഷിതം:മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം ഭാഗൽ പുറത്ത്, രാഹുൽ ഛത്തീസ്ഗഡിലേക്ക്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കോൺഗ്രസ് അധികാരത്തിലിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും അധികാരപ്പോരാട്ടങ്ങൾ രൂക്ഷമായി തുടരുകയാണ്. ഛത്തീസ്ഗഡിലും പഞ്ചാബിലും മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് മുറവിളി ഉയരുന്നത്. രാജസ്ഥാനിലും സ്ഥിതി സമാനമാണ്. പഞ്ചാബിലും രാജസ്ഥാനിലും താൽക്കാലിക ആശ്വാസമുണ്ടെങ്കിലും ഛത്തീസ് ഗഡിൽ ഭൂപേഷ് ഭാഗൽ സർക്കാർ അധികാരത്തിലെത്തി രണ്ടര വർഷകം പിന്നിട്ടതോടെ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എതിർക്യാമ്പ്. ഇതോടെ ഭൂപേഷ് ഭാഗൽ അടക്കമുള്ള സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ചർച്ചകൾ നടത്തിവരികയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. ഒരാഴ്ചക്കിടെ രണ്ട് തവണയാണ് ഭാഗൽ ദില്ലിയിലേക്ക് എത്തിയിട്ടുള്ളത്.

മലബാര്‍ കലാപത്തെ വര്‍ഗീയ ലഹളയാക്കി ചിത്രീകരിക്കുന്നത് സംഘപരിവാര്‍ അജണ്ട: എ വിജയരാഘവന്‍മലബാര്‍ കലാപത്തെ വര്‍ഗീയ ലഹളയാക്കി ചിത്രീകരിക്കുന്നത് സംഘപരിവാര്‍ അജണ്ട: എ വിജയരാഘവന്‍

1

ഛത്തീസ്ഗഡിലെ ഭരണകക്ഷിയായ കോൺഗ്രസിൽ അധികാര തർക്കം തുടരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ രണ്ടാം തവണയും ദില്ലിയിൽ. വൈകിട്ട് നാല് മണിയോടെയാണ് റായ്പൂരിൽ നിന്ന് രാഹുൽ ദില്ലിയിലേക്ക് എത്തിയത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ ഛത്തീസ്ഗഡ് എഐസിസിയുടെ ചുമതലയുള്ള പിഎൽ പുനിയയും പങ്കെടുത്തിരുന്നു. നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മാറ്റണമെന്ന മുറവിളി ശക്തമാകുന്നതിനിടെ കഴിഞ്ഞ ദിവസവും ഭാഗൽ ദില്ലിയിലെത്തി കോൺഗ്രസ് എംപിയും നേതാവുമായ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ദില്ലിയിലേക്ക് എത്തിയിട്ടുള്ളത്.

2


ചൊവ്വാഴ്ച രാവിലെ, രാഹുൽ ഗാന്ധി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ, ഛത്തീസ്ഗഡ് ആരോഗ്യ മന്ത്രി ടി എസ് സിംഗ് ദേവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇരു നേതാക്കളും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഛത്തീസ്ഗഡിലേക്ക് മടങ്ങിപ്പോയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാഗൽ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറണമന്നാണ് ചട്ടം. ഇതെച്ചൊല്ലി സംസ്ഥാന കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്.

3

അതേസമയം, ഛത്തീസ്ഗഡിലെ പല മന്ത്രിമാരും ഉൾപ്പെടെ വ്യാഴാഴ്ച മുതൽ ദേശീയ തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരവധി എംഎൽഎമാർ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ദില്ലി വിമാനത്താവളത്തിൽ ഇറങ്ങിയ ഭൂപേഷ് ഭാഗലും തനിക്ക് 70 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ നിലർ സുരക്ഷിതമാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദേവാണ് ഭാഗൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യമുന്നയിക്കുന്നവരിൽ പ്രധാനി.

4


മുഖ്യമന്ത്രി ഭാഗലിന്റെ രാജിയ്ക്ക് സമ്മർദ്ദം ചെലുത്തുന്നതിനിടെ എഐസിസിയുടെ ചുമതലയുള്ള പിഎൽ പൂനിയയ്ക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും അദ്ദേഹത്തിന്റെ പിന്നിൽ അണിനിരന്നിരുന്നു. അതേ സമയം ഛത്തീസ്ഗഡ് കോൺഗ്രസ് എംഎൽഎമാരും പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും നേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനായി നിർണ്ണാടയക ചർച്ചകൾ നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

5

കഴിഞ്ഞ ദിവസം, കോൺഗ്രസ് എംഎൽഎമാരായ ബൃഹസ്പത് സിംഗ്, ശിശുപാൽ ഷോറി, പ്രകാശ് നായക്, അമർജീത് ഭഗത് എന്നിവർ പുനിയയുടെ ഡൽഹിയിലെ വസതിയിൽ നിന്ന് പുറത്തുപോകുന്നത് കണ്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കൂടാതെ ചില എംഎൽഎമാരും എംപിമാരും കൂടിക്കാഴ്ചയ്ക്കായി അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. "അടുത്ത തിരഞ്ഞെടുപ്പ് തന്ത്രം ചർച്ച ചെയ്യാൻ ഞങ്ങൾ ദില്ലിയിലെത്തിയെന്ന് ബൃഹസ്പത് സിംഗിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സന്ദർശിച്ച് മടങ്ങും ... ഞങ്ങൾ പാർട്ടി ഹൈക്കമാന്റിനൊപ്പമാണെന്നും വ്യക്തമാക്കിയ സിംഗ് രാഹുൽ ഗാന്ധി എന്ത് തീരുമാനിച്ചാലും ഞങ്ങൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

6


ദില്ലിയിലെ ഛത്തീസ്ഗഡ് സദനിലെത്തിയ ടിഎസ് സിംഗ് ദിയോയോട് കോൺഗ്രസ് നേതാക്കളിൽ ആരെയെങ്കിലും കാണുമോ എന്ന് ചോദിച്ചപ്പോൾ "എനിക്ക് സമയം അനവദിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്." എന്ന് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ചത്തീസ്ഗഡിന്റെ ചുമതലയുള്ള പി എൽ പുനിയ എന്നിവരുൾപ്പെടെയുള്ളവർ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

7

2021 ജൂണിൽ ബഗേൽ സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയതോടെ ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം , ടിഎസ് സിംഗ് ദിയോയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ അനുസരിച്ച് രണ്ടര വർഷത്തിന് ശേഷം ഭൂപേഷ് ഭാഗലിനെ മാറ്റി മറ്റൊരു മുഖ്യമന്ത്രിയെ നിയമിക്കാമെന്നാണ്. ഒരു ടീമിലെ ഓരോ അംഗവും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു, സംസ്ഥാനത്തെ ഉന്നത പദവിയാണ് താൻ കാണുന്നതെന്ന് സിംഗ് വ്യക്തമാക്കിയിരുന്നു.

8

2018 ഡിസംബറിൽ നടന്ന ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ചുകൊണ്ട് കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇതോടെ അന്നത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ബഗേലിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 നിയമസഭാ സീറ്റില്‍ 67 ഉം നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2013 ല്‍ 49 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ബിജെപിയെ കേവലം 14 സീറ്റുകളിലേക്കാണ് കോൺഗ്രസ് ഒതുക്കുകയായിരുന്നു. ഛത്തീസ്ഗഡിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കുള്ള കാരണം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറലാണ്.

9

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ നല്ല സ്വീകാര്യതയാണ് ഭാഗലിന് ലഭിച്ചത്. ബിജെപി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്ക് വേണ്ടി ഏറ്റെടുത്ത ശേഷം ഉപയോഗിക്കാതെ കിടന്ന ഭൂമി ആദിവാസികള്‍ക്ക് തിരിച്ചുകൊടുത്ത ബാഗേലിന്റെ നടപടിക്ക് നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.കോൺഗ്രസിന്റെ സ്വപ്ന പദ്ധതിയായ ന്യായ് പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം സ്വീകരിച്ച നടപടികളും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.

10

ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനം വച്ച് മാറേണ്ടതില്ലെന്നാണ് രാഹുൽ ഗാന്ധിയുമായുള്ള മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഭൂപേഷ് ഭാഗൽ പ്രതികരിച്ചത്. സംസ്ഥാനത്തെ 70 കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ സാഹചര്യം നേരിൽ കണ്ടറിയുന്നതിന് വേണ്ടി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ച രാഹുൽ ഛത്തീസ്ഗഡ് സന്ദർശിക്കുമെന്നും ഭാഗൽ വ്യക്തമാക്കി.

ഗോവയിൽ ബിജെപി എംഎൽഎയുടെ വിശ്വസ്തർ കോൺഗ്രസിലേക്ക്; അനുകൂല സാഹചര്യമെന്ന് ചിദംബരംഗോവയിൽ ബിജെപി എംഎൽഎയുടെ വിശ്വസ്തർ കോൺഗ്രസിലേക്ക്; അനുകൂല സാഹചര്യമെന്ന് ചിദംബരം

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
    English summary
    Amid leadership tussle in the state, Chhattisgarh CM Bhupesh Baghel meets Rahuls meets in Delhi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X