നിപാ വൈറസ്: നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്: കേരളത്തിൽ നിന്ന് വരുന്നവർക്ക് 21 ദിവസം നിരീക്ഷണം നിർബന്ധം
ഗൂഡല്ലൂർ: കേരളത്തിൽ ആദ്യ നിപാ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്ന് വരുന്നവർക്ക് 21 ദിവസത്തെ നിരീക്ഷണമേർപ്പെടുത്തുന്നതായാണ് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം. കേരളത്തിൽ പോയി തിരിച്ചെത്തുന്നവരെ അതിർത്തികളിൽ വെച്ച് കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സർക്കാർ നിർദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്.
നിപാ വൈറസ് ബാധയേറ്റവരുമായി സമ്പർക്കമുണ്ടായിട്ടുള്ളവരെ 21 ദിവസത്തേക്ക് നിരീക്ഷണത്തിൽ പാർപ്പിക്കണമെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പ് ഡയറക്ടർ ശെൽവനായകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാടും കേരളവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി, തെങ്കാശി, തേനി, നീലഗിരി, കോയമ്പത്തൂർ എന്നീ ജില്ലകളിലെ ആരോഗ്യ വകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് 12 കാരൻ നിപാ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് അയൽ സംസ്ഥാനമായ തമിഴ്നാട് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. 12കാരനുമായി സമ്പർക്കം പുലർത്തിയ 251 പേരാണ് നിലവിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ രോഗലക്ഷണങ്ങളുള്ള 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതേ സമയം ഇവരെല്ലാവരും നിരീക്ഷണത്തിൽ തന്നെ കഴിയുകയാണ്. നിലവിൽ സാമ്പിളുകൾ പരിശോധിക്കുന്നതിനായി പുനെ എൻഐവിയുടെ മേൽനോട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ലാബും സജ്ജീകരിച്ചിട്ടുണ്ട്.
അതിർത്തികളിലെ ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂറും പരിശോധന നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ആഗോര്യവകുപ്പ് ഡയറക്ടറുടെ നിർദേശം. അതേ സമയം രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ശേഖരിച്ച് ചെന്നൈയിലുള്ള ആരോഗ്യവകുപ്പിന്റെ കേന്ദ്രത്തിലേക്ക് അയയ്ക്കാനും നിർദേശമുണ്ട്. ഇവിടെ നിന്ന് പൂനെ വൈറോളജി ലാബിലേക്കും സാമ്പിളുകൾ പരിശോധനയ്ക്ക് വേണ്ടി അയച്ചുനൽകും. രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്നും ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ അയൽ സംസ്ഥാനമായ കർണ്ണാടകയും കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് നിന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂർ, കുടക്, ചാമരാജനഗര ജില്ലകളിലേക്കുള്ള യാത്രക്കാരെ നിരീക്ഷിക്കാനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകിയ നിർദേശം. "കേരളത്തിൽ സ്ഥിരീകരിച്ച നിപ്പ വൈറസ് കേസുകളുടെ പശ്ചാത്തലത്തിൽ, കേരളത്തിന്റെ അതിർത്തി ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കർണാടകയിൽ നിരീക്ഷണവും തയ്യാറെടുപ്പും ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മാർഗ്ഗനിർദേശങ്ങൾ കർണാടക ആരോഗ്യ മന്ത്രി ഡോ സുധാകർ കെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
പനി, കടുത്ത ബലഹീനത, തലവേദന, ശ്വാസതടസ്സം, ചുമ, ഛർദ്ദി, പേശി വേദന, ഹൃദയാഘാതം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിർദേശത്തിൽ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ എൻസഫലൈറ്റിസ് ക്ലസ്റ്ററുകൾ തിരിച്ചറിയാൻ ഒരു നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും ഇത് നിപ വൈറസ് ബാധ നേരത്തെ തിരിച്ചറിയാൻ ഇടയാക്കുമെന്നും അതിൽ പറയുന്നു.
അതിർത്തി ജില്ലകളിൽ നിന്ന് വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ സാമ്പിളുകളും അവരുടെ സമ്പർക്കങ്ങളുടെ സാമ്പിളുകളും പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച് നിപ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് നിർദ്ദേശം. നിപാ വൈറസ് കേസുകളൊന്നും കണ്ടെത്തിയില്ലെങ്കിലും ദൈനംദിന റിപ്പോർട്ടുകൾ സമർപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് ആരോഗ്യ വകുപ്പ്നിർദ്ദേശം നൽകിയിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications