പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശം; യാത്രക്കാരെ വരവേറ്റത് നീണ്ട വരിയും കാത്തിരിപ്പും
ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യയില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞു. ഇതിന്റെ ഭാഗമായി നീണ്ട വരികളാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കാണുന്നത്. കോവിഡ് പരിശോധനകളും, അതിന്റെ റിസല്‍ട്ടിനായി കാത്തിരിക്കുന്നവരുടെ വരി വേറെയും, ചില കേസുകളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റ്റൈനുമാണ് ഇന്ന് ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തിചേര്‍ന്നവരെ വരവേറ്റത്.
ഇന്ന് രാവിലെ മുതല്‍ വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര യാത്രക്കാരെ കര്‍ശന പരിശോധനക്ക് വിധേയമാക്കി. അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും, ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും കര്‍ശന പരിശോധനക്ക് വിധേയമാക്കി. ഇവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ മാത്രമേ വിമാനത്താവളത്തില്‍ നിന്ന് പുറ്തത് പോകാന്‍ അനുമതിയുള്ളു.

അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയെങ്കിലും റിസല്‍ട്ട് വരുന്നതിന് മുമ്പ് അവര്‍ക്ക് പോകാന്‍ അനുമതി നല്കി. ഇവര്‍ ഏഴ് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കി. പുതിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യാത്രക്കാക്ക് വിമാനത്താവളങ്ങിളില്‍ നീണ്ട കാത്തിരിപ്പിന് ഇടയാക്കി. ഡല്‍ഹിയിലും, ചെന്നൈയിലും ആറ് മണിക്കൂറോളമാണ് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കാത്തിരുന്നത്. കസ്റ്റംസ് ക്ലിയറന്‍സിനും മറ്റ് ചടങ്ങുകള്‍ക്കുമായി ചിലവഴിക്കുന്ന സമയത്തിന് പുറമെയാണ് ആറ് മണിക്കൂര്യാത്രക്കാര് വിമാനത്താവളങ്ങളില്‍ ചിലവഴിക്കേണ്ടി വന്നത്.

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന്തതാവളത്തില്‍ ഇന്ന് രാവിലെ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് നാല് വിമാനങ്ങളാണ് എത്തിയത്. അതില്‍ നിന്നും 10,13 പേരെയാണ് പരിശോധിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് എല്ലാ യാത്രകാര്‍ക്കും വിമാനത്താവളത്തില്‍ നിന്ന് പുറത്ത്കടക്കാനായതെന്നാണ് യാത്ര്കകാര് പറയുന്നത്. ആന്റിജന്‍ ടെസ്റ്റും, ആര്‍ടിപിസിആര്‍ ടെസ്റ്റും ഉണ്ട്. ആന്റീജന്‍ ടെസ്റ്റിന് 3,900 രൂപയും 2.5 മുതല്‍ 3 മണിക്കൂര്‍ വരെ കാത്തിരിക്കണം. എന്നാല്‍ ആര്‍ടിസിആര്‍ ടെസ്റ്റിന് 500 രൂപയും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ കാത്തിരിക്കുകയും വേണം.

മഹാരാഷ്ട്രയില്‍ അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. കൂടാതെ ഇവര്‍ക്ക് ക്വാറന്റൈന് സമയത്ത് മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട്, നാല് , ഏഴ് ദിവസങ്ങളിലാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടത്. അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. സ്ഥിരീകരിച്ച ആറ് പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരും, ചിലര്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരുമാണ്. ഇവരുടെ സാമ്പിളുകള്‍ ജിനോം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

കര്‍ണാടകയില്‍ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ ബംഗളൂരുവില്‍ ഇറങ്ങി കോവിഡ് പരിശോധന നടത്തണമെന്നും റസല്‍ട്ട് നെഗറ്റീവ് ആവാതെ അവര്‍ക്ക് പുറത്ത് പോകാന്‍ സാധിക്കില്ല. നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും ശേഷം എട്ടാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്യണം എന്നിട്ടും നെഗറ്റീവാണെങ്കില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു.

ചെന്നൈ വിമാനത്താവളത്തില്‍ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ 88 യാത്രക്കാരെയാണഅ ടെസ്റ്റ് ചെയ്തത്. എല്ലാവര്ക്കും കോവിഡ് നെഗറ്റീവാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി വിമാനത്താവളത്തിലെ സാഹചര്യം തന്നെയായിരുന്നു ചെന്നൈയിലും. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തവര്‍ക്ക് വിമാനത്താവളത്തില്‍ ആറ് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. വെയ്റ്റിംഗ് ഹാളില്‍ 700 യാത്ര്കകാരെയാണഅ ഉള്‍കൊള്ളാന്‍ സാധിക്കുക. കാത്തിരിപ്പ് സമയം കുറക്കുന്നതിനായി യാത്രക്കാരോട് ടെസ്റ്റിന് മുന്കൂടി ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ ആഴശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ പോലെത്തന്നെ ചെന്നൈയിലും യാത്രക്കാര്‍ക്ക് ടെസ്റ്റ് തെരഞ്ഞെടുക്കാന്‍ അഴസരമുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 900 രൂപയും, ആന്റിജന്‍ 4000 രൂപയുമാണ് വില. ആന്റീജന്‍ ടെസ്റ്റിന് 30 മിനിറ്റിനുള്ളില്‍ ഫലവും വരും.
Recommended Video

യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലെ രാജ്യങ്ങളാണ് അപകടസാധ്യതയുള്ള രാജ്യങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ യുകെ, ജര്‍മ്മനി, സ്പെയിന്, ബെല്‍ജിയം, ഇറ്റലി, നെതര്‍ലാന്‍ഡ്സ് എന്നിവയുള്‍പ്പെടെ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഇസ്രായേല്‍, ഹോങ്കോംഗ് എന്നിവ ജപ്പാനെപ്പോലെ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications