Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് മാസത്തിന് ശേഷം പ്രതിദിന കൊവിഡ് നിരക്ക് ഒരുലക്ഷത്തില്‍; രാജ്യം നേരിടുന്നത് ഗുരുതര സാഹചര്യം

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഏഴ് മാസത്തിന് ശേഷം ഇതാദ്യമായി രാജ്യത്ത് പ്രതിദിന രോഗ നിരക്ക് ഒരു ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ 1,17,100 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. തലേ ദിവസത്തേക്കാള്‍ 28 ശതമാനമാണ് വര്‍ധന. 2021 ജൂണ്‍ ആറിന് രാജ്യത്ത് ഇതിന് മുന്‍പ് അവസാനമായി പ്രതിദിന കൊവിഡ് നിരക്ക് ഒരു ലക്ഷം കടന്നത്. അന്ന് 1,14,460 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,52,26,386 ആയി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവ രോഗികളില്‍ കൂടുതല്‍ പേരും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദല്‍ഹി, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്.

covid 19

മഹാരാഷ്ട്രയില്‍ 36265, പശ്ചിമ ബംഗാളില്‍ 15421, ദല്‍ഹിയില്‍ 15097, തമിഴ്‌നാട്ടില്‍ 6983, കര്‍ണാടകയില്‍ 5031 എന്നിങ്ങനെയാണ് കണക്ക്.കഴിഞ്ഞ ദിവസം 302 മരണങ്ങളും രാജ്യത്ത് കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,83,178 ആയി ഉയര്‍ന്നു.

കേരളത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് 221 മരണങ്ങള്‍ (സുപ്രീം കോടതി വിധി പ്രകാരം അപ്പീലില്‍ രേഖപ്പെടുത്തിയ 204 മരണങ്ങള്‍ അടക്കം) സ്ഥിരീകരിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ 19 മരണം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. 97.57 ശതമാനമാമ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 30836 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 3,43,71,845 ലെത്തി.

നിലവില്‍ 3,71,363 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. അതേസമയം ഒമിക്രോണ്‍ കേസുകളും രാജ്യത്ത് വര്‍ധിക്കുകയാണ്. 3007 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 876 പേര്‍ക്കും ദല്‍ഹിയില്‍ 465 പേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാം തരംഗം ഉറപ്പായ സാഹചര്യത്തില്‍ പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

2020 ആഗസ്റ്റ് ഏഴിനാണ് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലെത്തിയത്. ആഗസ്റ്റ് 23 ആയപ്പോഴേക്കും ഇത് 30 ലക്ഷവും സെപ്തംബര്‍ 16 ന് 50 ലക്ഷവുമായി.

2020 ഡിസംബര്‍ 19 നാണ് ഒരു കോടി പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്. 2021 മേയ് നാലിന് ഇന്ത്യയില്‍ രണ്ട് കോടി പേര്‍ക്കും ജൂണ്‍ 23 ആയപ്പോഴേക്കും മൂന്ന് കോടി പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+