കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായുടെ അറ്റകൈ പ്രയോഗം!! ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ വിദേശത്തേക്ക് കടത്തി?

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ഗോവയിൽ ഓപ്പറേഷൻ ലോട്ടസ് ? | Oneindia Malayalam

രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഗോവയില്‍ വീണ്ടും കളിമാറ്റി ചവിട്ടി ബിജെപി. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ ആയതിന് പിന്നാലെ ഭരണ സ്തംഭനം ചൂണ്ടിക്കാട്ടി അധികാരത്തില്‍ ഏറാന്‍ കോണ്‍ഗ്രസ് നിര്‍ണായക നീക്കം നടത്തുന്നതിനിടെയാണ് നേതൃത്വത്തെ ഞെട്ടിച്ച് ബിജെപിയുടെ മറുപണി.

നടിക്ക് നേരെ ആക്രമണം.. റൂമിലെത്തിച്ച് പീഡിപ്പിച്ചു! സൗഹൃദത്തിന്‍റെ പേരില്‍.. വിളിച്ചു വരുത്തിനടിക്ക് നേരെ ആക്രമണം.. റൂമിലെത്തിച്ച് പീഡിപ്പിച്ചു! സൗഹൃദത്തിന്‍റെ പേരില്‍.. വിളിച്ചു വരുത്തി

ഭരണ കക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി കോണ്‍ഗ്രസ് പക്ഷത്തേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി ബിജെപി സ്വന്തം പക്ഷത്ത് എത്തിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗോവയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗോവയില്‍ എത്തിയ പിന്നാലെയാണ് പുതിയ നീക്കം.

 ആശുപത്രിയില്‍

ആശുപത്രിയില്‍

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതി മന്ത്രി പാണ്ഡുരംഗ് മഡ്ഗൈക്കര്‍ എന്നിവര്‍ നിലവില്‍ ആശുപത്രിയിലാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ ആരും തന്നെ ചുമതല മറ്റാര്‍ക്കും കൈമാറിയിട്ടുമില്ല.

 ഗവര്‍ണറെ കണ്ടു

ഗവര്‍ണറെ കണ്ടു

ഇതോടെയാണ് ഭരണ സ്തംഭനം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങള്‍ക്ക് അധികാരത്തിലേറാന്‍ അവസരം നല്‍കണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടത്.
ഗോവയില്‍ 17 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് നേടിയത്. സ്വതന്ത്രരുയും ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുടേയും പിന്തുണയോടെ കേവല ഭൂരിപക്ഷമായ 21 ലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.

 ഉറപ്പാക്കി

ഉറപ്പാക്കി

തുടര്‍ന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തന്ത്രപരമായ ഇടപെടലുകളിലൂടെ ബിജെപി സ്വതന്ത്രരുടെ അടക്കം പിന്തുണ ഉറപ്പാക്കി. പിന്നാലെ ബിജെപി കേന്ദ്രമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കി അടവ് പയറ്റിയതോടെ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടി കാലുമാറി.

 അധികാരത്തില്‍

അധികാരത്തില്‍

ഇതോടെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്. പിന്നീട് നടന്ന വിശ്വാസവോട്ടെടുപ്പില്‍ 22 അംഗങ്ങളുടെ പിന്തുണ ബിജെപി നേടി ബിജെപി അധികാരത്തില്‍ ഏറുകയായിരുന്നു.എന്നാല്‍ നിലവില്‍ മുഖ്യമന്ത്രി പരീക്കറുടെ അനാരോഗ്യം സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാക്കിയെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിക്കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

 മറികടക്കാന്‍

മറികടക്കാന്‍

പ്രത്യേക നിയമസഭ വിളിച്ച് കൂട്ടി പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയാല്‍ പരാജയപ്പെടുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു.സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ 21 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ ബിജെപിക്ക് 23 അംഗങ്ങളുടെ പിന്തുണയുണ്ട്.

 ഭരണകക്ഷി

ഭരണകക്ഷി

എന്നാല്‍ ഭരണസ്തംഭനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഭരണകക്ഷിയായ എംജിപി രംഗത്തെത്തിയത് വിശ്വാസ വോട്ടെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.നിലവില്‍ ഭരണ സ്തംഭനം ഉണ്ടെന്നും മറ്റാര്‍ക്കും ചുമതല നല്‍കാതെ പരീക്കര്‍ ചികിത്സയ്ക്ക് പോയതിനേയും എംജിപി വിമര്‍ശിക്കുന്നുണ്ട്.

 നിര്‍ദ്ദേശം

നിര്‍ദ്ദേശം

ഈ സാഹചര്യം മറികടക്കാന്‍ മുഖ്യമന്ത്രിയെ മാറ്റാമെന്ന നിര്‍ദ്ദേശം ബിജെപി ആലോചിച്ചിരുന്നെങ്കിലും മനോഹര്‍ പരീക്കര്‍ അല്ലാതെ ബിജെപിയില്‍ നിന്ന് മറ്റൊരാളെ അംഗീകരിക്കില്ലെന്നായിരുന്നു എംജിപിയുടേയും മറ്റ് പ്രാദേശിക പാര്‍ട്ടികളുടേയും നിലപാട്.

 അറ്റകൈ പ്രയോഗം

അറ്റകൈ പ്രയോഗം

അമ്പിനും വില്ലിനും അടുക്കാതെ പ്രാദേശിക പാര്‍ട്ടികള്‍ ചരട് വലിക്കുന്നത് കോണ്‍ഗ്രസ് പക്ഷത്തേക്ക് ചാടാനാണെന്ന ആരോപണം ശക്തമായതോടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ചൂണ്ടി അറ്റകൈ പ്രയോഗം നടത്തിയിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

 വിദേശത്തേക്ക്

വിദേശത്തേക്ക്

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വ്യാഴാഴ്ച വിദേശത്തേക്ക് പോയിരുന്നു. ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ എംഎല്‍എമാരാണ് വിദേശത്തേക്ക് പോയതെന്നും അമിത് ഷായുടെ പ്രത്യേക നിര്‍ദ്ദേശമാണ് ഇവരുടെ യാത്രയ്ക്ക് പിന്നില്‍ എന്നുമാണ് വിവരം

 എംഎല്‍എമാര്‍

എംഎല്‍എമാര്‍

കോണ്‍ഗ്രസ് എംഎല്‍എമാരായ ജെന്നിഫര്‍ മോണ്‍സെററ്റ്, ഫിലിപ്പ് നെറി റോഡ്രിഗസ് എന്നിവരാണ് വിദേശത്തേക്ക് പറന്നിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് നിര്‍ദ്ദേശത്തില്‍ ഗവര്‍ണര്‍ തിരുമാനമെടുക്കാന്‍ രണ്ട് ദിവസം ശേഷിക്കേയാണ് എംഎല്‍എമാരുടെ വിദേശ യാത്ര എന്നതും ശ്രദ്ധേയമാണ്.

 മറുകണ്ടം ചാടും

മറുകണ്ടം ചാടും

നിരവധി കോണ്‍ഗ്രസ് എംഎല്‍​എമാര്‍ മറുകണ്ടം ചാടുമെന്നും ബിജെപി നേതൃത്വം പറയുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ വാദത്തെ കോണ്‍ഗ്രസ് നിഷേധിച്ചു. പാര്‍ട്ടിയുടെ അറിവോട് കൂടിയാണ് എംഎല്‍എമാര്‍ വിദേശ യാത്ര നടത്തുന്നതെന്നും ഇത് നേരത്തേ തിരുമാനിച്ചതാണുമെന്നാണ് നേതൃത്വത്തിന്‍റെ വാദം.

 നിര്‍ണായകം

നിര്‍ണായകം

എന്നാല്‍ എംഎല്‍എമാര്‍ കൂറുമാറുമെന്ന വാര്‍ത്തകള്‍ക്കിടെ വരും ദിവസങ്ങള്‍ ഗോവന്‍ രാഷ്ട്രീയം കലങ്ങി മറിയും. കര്‍ണാടകത്തില്‍ ബിജെപി നടത്തിയ റിസോര്‍ട്ട് രാഷ്ട്രീയവും പണവും സ്വാധീനവുമുപയോഗിച്ചുള്ള ഓപ്പറേഷന്‍ ലോട്ടസുമെല്ലാം ഗോവയിലും പുറത്തെടുക്കുമോയെന്നത് ഇനി കണ്ടറിയണം.

English summary
Amid Power Tussle With BJP in Goa, Two Congress Legislators Fly Abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X