കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിര്‍ സുബ്ഹാനി പുതിയ ചീഫ് സെക്രട്ടറി; ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത് ചരിത്രം

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ പുതിയ ചീഫ് സെക്രട്ടറിയായി ആമിര്‍ സുബ്ഹാനി ഐഎഎസിനെ നിയമിച്ചു. ബിജെപി-ജെഡിയു സഖ്യസര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് മുസ്ലിം ചീഫ് സെക്രട്ടറിയെ നിയമിച്ചത് വലിയ വാര്‍ത്തയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ പെട്ട ഓഫീസറാണ് സുബ്ഹാനി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ടിക്കുന്ന ഏക മുസ്ലിമാണ് സുബ്ഹാനി.

ബിജെപിക്ക് നിതീഷ് കുമാര്‍ നല്‍കുന്ന കൃത്യമായ രാഷ്ട്രീയ സന്ദേശമാണിതെന്ന് വിലയിരുത്തുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചില്ല. ഈ ഘട്ടത്തില്‍ ആരാണ് ആമിര്‍ സുബ്ഹാനി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഇദ്ദേഹത്തിന്റെ പേര് ഗുഗിളില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ നിരവധിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടുകൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടു

1

മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറിയെ തിരഞ്ഞെടുക്കാനും നിയമിക്കാനുമുള്ള അവകാശമുണ്ടെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ഭിന്നത ഒരിക്കലും നിതീഷ് കുമാര്‍ അനുവദിക്കില്ല എന്നതിന് തെളിവാണ് സുബ്ഹാനിയുടെ നിയമനം എന്ന് ജെഡിയു നേതാക്കള്‍ പറയുന്നു.

2

അഴിമതി ആരോപണം ഇതുവരെ നേരിട്ടിട്ടില്ലാത്ത മുതിര്‍ന്ന ഐഎഎസ് ഓഫീസറാണ് ആമിര്‍ സുബ്ഹാനി. ബിഹാര്‍ സ്വദേശിയാണ്. നിതീഷ് കുമാറുമായി വളരെ അടുപ്പം നിലനിര്‍ത്തുന്ന ഉദ്യോഗസ്ഥനാണ്. നേരത്തെ ഇദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാന്‍ നീക്കം നടന്നിരുന്നു എങ്കിലും സാധിച്ചിരുന്നില്ല. ബിഹാറില്‍ ഒട്ടേറെ സുപ്രധാന വകുപ്പുകളുടെ മേധാവിയായിട്ടുണ്ട് ഇദ്ദേഹം.

3

സുബ്ഹാനിയാണ് ബിഹാറിലെ ആദ്യ മുസ്ലിം ചീഫ് സെക്രട്ടറി. നിലവില്‍ എന്‍ഡിഎ ഭരണമുള്ള സംസ്ഥാനങ്ങളിലെ ഏക മുസ്ലിം ചീഫ് സെക്രട്ടറിയും ഇദ്ദേഹമാണെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി കെസി ത്യാഗിയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. 1987 ബാച്ചിലെ ഐഎഎസ് ഒന്നാം റാങ്കുകാരനായിരുന്നു സുബ്ഹാനി. ഇക്കഴിഞ്ഞ ഡിസംബര്‍ 30നാണ് അദ്ദേഹത്തെ ചീഫ് സെക്രട്ടറിയായി നിമയിച്ചത്. ഒന്നാം തിയ്യതി ചുമതലയേറ്റു.

4

നിലവില്‍ ബിഹാര്‍ വികസന വകുപ്പ് കമ്മീഷണറായിരുന്നു സുബ്ഹാനി. 2024 ഏപ്രിലിലാണ് ഇദ്ദേഹം വിരമിക്കുക. ഇനിയും രണ്ടു വര്‍ഷത്തിലധികം സര്‍വീസുണ്ട്. ത്രിപുരാരി ശരണ്‍ ആയിരുന്നു ബിഹാര്‍ ചീഫ് സെക്രട്ടറി. ഇദ്ദേഹം വിരമിച്ചതിനെ തുടര്‍ന്നാണ് സുബ്ഹാനി ചീഫ് സെക്രട്ടറിയായത്. ബിഹാറിലെ സിവാന്‍ ജില്ലക്കാരനാണ് ഇദ്ദേഹം.

എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'

5

സംസ്ഥാനത്തെ മിക്ക ജില്ലകളിലും കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുള്ള സുബ്ഹാനി മറ്റു സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തോളം ആഭ്യന്തര വകുപ്പ് സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ത്രിപുരാരി ശരണ്‍ വിരമിക്കുമ്പോള്‍ ഏറ്റവും സീനിയര്‍ ഓഫീസറായ സുബ്ഹാനി സ്വാഭാവികമായും ചീഫ് സെക്രട്ടറിയാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ബിജെപി ഇതിനെ എതിര്‍ക്കുമെന്നും സൂചനയുണ്ടായിരുന്നു.

6

നിതീഷ് കുമാറിന്റെ നടപടിയില്‍ ബിജെപിക്ക് അതൃപ്തിയുണ്ടെന്നാണ് ഒരു നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. നിതീഷ് കുമാര്‍ ന്യൂനപക്ഷ സമുദായത്തോട് സ്‌നേഹം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുബ്ഹാനിയെ ചീഫ് സെക്രട്ടറിയാക്കാന്‍ നിതീഷ് കുമാര്‍ താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും സമ്മര്‍ദ്ദം കാരണം പിന്‍വാങ്ങുകയായിരുന്നുവെന്നും ബിജെപി നേതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്‌നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍

7

ജെഡിയുവിന് മികച്ച ജനപിന്തണയുള്ള സംസ്ഥാനമായിരുന്നു ബിഹാര്‍. നേരത്തെ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി സഖ്യത്തിലായിരുന്ന നിതീഷ് പിന്നീട് ബിജെപിയുമായി അടുക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത് ബിജെപിക്കാണ്. എങ്കിലും നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതൃത്വം അറിയിക്കുകയായിരുന്നു.

Recommended Video

cmsvideo
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1500 കടന്നു | Oneindia Malayalam

English summary
Amir Subhani IAS Appointed As Chief Secretary Of Bihar; First Muslim Chief Secretary In NDA Ruled State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X