അമിത്ഷാ വീണ്ടും ആശുപത്രിയില്‍; കൊവിഡ് മുക്തി നേടി ദിവസങ്ങള്‍ക്ക് ശേഷം
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു. നെഞ്ചില്‍ അണുബാധയെ തുടര്‍ന്നാണ് എയിംസില്‍ പ്രവേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച്ച രാത്രിയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിക്കുന്നത്. അദ്ദേഹം ഇതുവരേയും കൊവിഡ് ചികിത്സയിലായിരുന്നു.
ആഗസ്റ്റ് 14 നായിരുന്നു അമിത്ഷായുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാവുന്നത്. എന്നാല്‍ അ്ദദേഹം കുറച്ച് ദിവസം കൂടി ഹോം ഐസൊലേഷനില്‍ തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്. ട്വിറ്ററിലൂടെ അമിത്ഷാ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസമായി അമിത്ഷാ ശാരീരികാസ്വാസ്ഥങ്ങള്‍ നേരിടുന്നുണ്ടെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ഇന്ത്യാടുഡേ അസോസിയേറ്റ് എഡിറ്റര്‍ പൗലോമി സാഹ
ട്വീറ്റ് ചെയ്തു.
ദില്ലിയിലെ മേദാന്ത ആശുപത്രിയില്‍ ആണ് അമിത്ഷാ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അമിത്ഷാക്ക് കൊവിഡ് നെഗറ്റീവ് ഫലം വരുന്നതിന് മുമ്പ് തന്നെ രോഗമുക്തി നേടിയെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. രണ്ടാഴ്ച്ച മുമ്പായിരുന്നു അമിത്ഷാക്ക് കൊവിഡ് പോസ്റ്റീവായത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു ഫലം.
ഒടുവില്‍ മലപ്പുറത്തുകാരുടെ നന്മയില്‍ വീണ് മനേക ഗാന്ധി, 'മനോഹരമായ ചരിത്രമുള്ള നാട്'; പ്രശംസ..!!
ഷഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ബിജെപി; ലക്ഷ്യം ഇതായിരുന്നു... ആരോപണവുമായി എഎപി
മുന്‍ സിബിഐ ഡയറക്ടര്‍ രാകേഷ് അസ്താന ഇനി ബിഎസ്എഫ് ഡയറക്ടര്‍