മകനെതിരെയുള്ള ആരോപണങ്ങളില്‍ പ്രതിരോധവുമായി അമിത് ഷാ: ആരോപണങ്ങളില്‍ കഴമ്പില്ല!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മകനെതിരെയുള്ള സാമ്പത്തിക അഴിമതി ആരോപണങ്ങളെ പ്രതിരോധിച്ച് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ടെമ്പിള്‍ എന്‍റര്‍പ്രൈസസ് എന്ന കമ്പനി അഴിമതി നടത്തിയിട്ടില്ലെന്നും 80 കോടി വിറ്റുവരവ് ഉണ്ടായിരുന്നപ്പോഴും കമ്പനി ഒന്നരക്കോടി നഷ്ടത്തിലായിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെയുള്ള സാമ്പത്തിക ഇടപാടുകള്‍ ബാങ്കുവഴിയും ചെക്ക് വഴിയുമാണ് നടത്തിയതെന്നും അനധികൃത സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്നും ഇവിടെ അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പോലുമിടമില്ലെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മകനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ഷായുടെ പ്രതികരണം.

അതേ സമയം ജയ് ഷായുടെ പേരിലുള്ള കമ്പനി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഈടില്ലാതെ വായ്പ സ്വന്തമാക്കിയെന്ന ആരോപണങ്ങളും ബിജെപി ദേശീയാധ്യക്ഷന്‍ തള്ളിക്കളഞ്ഞു. ജയ് ഷാ സര്‍ക്കാരില്‍ നിന്നുള്ള സൗജന്യങ്ങളോ ഭൂമിയോ സ്വീകരിച്ചിട്ടില്ലെന്നും തന്‍റെ മകന്‍റെ കൈകള്‍ ശുദ്ധമാണെന്നും വ്യക്തമാക്കിയ അമിത് ഷാ അതുകൊണ്ടാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട 'ദി വയര്‍' എന്ന ഓണ്‍ലൈന്‍ ചാനലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

amitshah

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് 16,000 മടങ്ങ് വര്‍ധിച്ചുവെന്നാണ് 'ദി വയര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെമ്പിള്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ 2013 മുതല്‍ 2016 വരെ സമര്‍പ്പിച്ച കണക്കുകളെ അടിസ്ഥാനമാക്കിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

English summary
BJP president Amit Shah today defended his son Jay Shah in the wake of recent reports that his Temple Enterprises benefited from his political influences.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്